ഇനി ആപ്പിൾ വാച്ചും ഐഫോണും കാർ കീ; പുതിയ സംവിധാനവുമായി ഐഒഎസ് അപ്ഡേറ്റ്

|

പ്രിമിയം ഡിവൈസുകൾ കൊണ്ട് ടെക്നോളജി രംഗം അടക്കി വാഴുന്ന കമ്പനിയാണ് ആപ്പിൾ. ആപ്പിളിന്റെ സ്മാർട്ട് ഡിവൈസുകളിലെല്ലാം ഉപയോഗിക്കുന്നത് കമ്പനിയുടെ തന്നെ ഐഒഎസ് എന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ്. ഗൂഗിളിന്റ ആൻഡ്രോയിഡിനോട് മത്സരിക്കാൻ ഐഒഎസ് അല്ലാതെ മറ്റൊരു ഓപ്പറേറ്റിങ് സിസ്റ്റവും നിലവിലില്ല. ആൻഡ്രോയിഡിനെ പോലെ തന്നെ നിരന്തരം മികച്ച അപ്ഡേറ്റുകൾ ഐഒഎസും നൽകുന്നു.

ഐഒഎസ് 13.4

അടുത്ത ഐഒഎസ് അപ്‌ഡേറ്റായ ഐഒഎസ് 13.4 പുറത്തിറക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. വരാനിരിക്കുന്ന ഈ അപ്‌ഡേറ്റിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഐഫോണും ആപ്പിൾ വാച്ചും ഉപയോഗിച്ച് കാറുകൾ ലോക്കുചെയ്യാനും അൺലോക്കുചെയ്യാനും സ്റ്റാർട്ട് ചെയ്യാനും സാധിക്കും. പുതിയ iOS- ന്റെ പ്രീമിയർ ബീറ്റ പതിപ്പ് ഒരു 'കാർ കീ' സവിശേഷതയോടെയാണ് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ആപ്പിൾ ഐഒഎസ് 13.4 അപ്‌ഡേറ്റ്

ആപ്പിൾ ഐഒഎസ് 13.4 അപ്‌ഡേറ്റ്

എൻ‌എഫ്‌സി (നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ) ഉള്ള വാഹനങ്ങളുടെ കീ ആയി ഉപയോക്താക്കൾക്ക് അവരുടെ ഡിവൈസുകൾ ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാണ് പുതിയ ഐഒഎസ് അപ്‌ഡേറ്റ് പുറത്തിറക്കുകയെന്ന് 9ടു5മാകിൽ നിന്നുള്ള ഒരു റിപ്പോർട്ട് പറയുന്നു. അടുത്ത തലമുറ ടെക്നോളജിയിലേക്കുള്ള ചുവട് വയ്ക്കലായിട്ടാണ് ഈ സംവിധാനത്തെ കാണേണ്ടത്.

കൂടുതൽ വായിക്കുക: കൊറോണ വൈറസ്: ചൈനയിലെ ആപ്പിൾ സ്റ്റോറുകളും ഓഫീസുകളും താല്കാലിമായി അടച്ചുകൂടുതൽ വായിക്കുക: കൊറോണ വൈറസ്: ചൈനയിലെ ആപ്പിൾ സ്റ്റോറുകളും ഓഫീസുകളും താല്കാലിമായി അടച്ചു

ഫെയ്‌സ് ഐഡി

പുതിയ ഐഒഎസ് അപ്‌ഡേറ്റിന് ഫെയ്‌സ് ഐഡി ഓതന്റിക്കേഷൻ പോലും ആവശ്യമില്ലെന്നും പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. വാഹനത്തിന് അടുത്ത് പോകുമ്പോൾ ഫോൺ കൈവശം വച്ചാൽ കാർ ബാറ്ററി തീർന്നാൽ പോലും കാർ അൺലോക്ക് ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്.

മറ്റൊരാൾക്ക് ഉപയോഗിക്കാൻ

ഒരാൾക്ക് അയാളുടെ കാർ മറ്റൊരാൾക്ക് ഉപയോഗിക്കാൻ നൽകാനുള്ള അനുമതി അയാളുടെ ഐഫോൺ അല്ലെങ്കിൽ ആപ്പിൾ വാച്ച് ഉപയോഗിച്ച് സെറ്റ് ചെയ്യാനുള്ള സംവിധാനവും പുതിയ ഐഒഎസിന്റെ അപ്ഡേറ്റിൽ നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഉടമസ്ഥന്റെ അനുമതിയില്ലാതെ മറ്റൊരാൾക്കും കാറിന്റോ ഡോർ തുറക്കാനോ സ്റ്റാർട്ട് ചെയ്യാനോ സാധിക്കില്ല.

വാലറ്റ് ആപ്പ്

കാർ ഉടമസ്ഥന് അവരുടെ വിശ്വസ്തനായ കുടുംബാംഗത്തെയോ ഒരു സുഹൃത്തിനെയോ കാർ ഉപയോഗിക്കാൻ അനുമതി നൽകി ചേർത്ത് കഴിഞ്ഞാൽ മാത്രമേ അയാൾക്ക് കാർ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. വാലറ്റ് ആപ്പ് വഴി ഇത്തരത്തിൽ കാർ മറ്റൊരാൾക്ക് ഉപയോഗിക്കാനുള്ള അനുമതി നൽകാമെന്ന് ആപ്പിൾ പറയുന്നു.

കൂടുതൽ വായിക്കുക: ഇസിജി സപ്പോർട്ടുമായി ഓപ്പോയുടെ സ്മാർട്ട് വാച്ച് വരുന്നുകൂടുതൽ വായിക്കുക: ഇസിജി സപ്പോർട്ടുമായി ഓപ്പോയുടെ സ്മാർട്ട് വാച്ച് വരുന്നു

പെയറിങ്

ഉപയോക്താക്കൾക്ക് വാലറ്റ് ആപ്പ് വഴി പെയറിങ് പ്രക്രിയ നടത്താൻ കഴിയും. പക്ഷേ ഈ സംവിധാനം സെറ്റ് ചെയ്യാനായി വാഹന കമ്പനിയുടെ ആപ്ലിക്കേഷനും ആവശ്യമാണ്. ഉപയോക്താക്കളുടെ ഡിവൈസുകൾ ആദ്യമായി കാറിലേക്ക് ലിങ്കുചെയ്യുന്നതിന് ഈ ആപ്പ് ആവശ്യമാണ്. ഉപയോക്താക്കൾ അവരുടെ ഡിവൈസ് എൻ‌എഫ്‌സി റീഡറിന് മുകളിൽ സ്ഥാപിക്കേണ്ടതുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിലൂടെ വാലറ്റ് അപ്ലിക്കേഷനിൽ ഓട്ടോമാറ്റിക്കായി ഒരു കാർ കീ പ്രോമ്റ്റ് ചെയ്യും.

സെറ്റിങ്സ്

കാറുമായി പെയർ ചെയ്യേണ്ട എല്ലാ സെറ്റിങ്സും പൂർത്തിയാക്കി കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് അവരുടെ ആപ്പിൾ വാച്ചിലേക്ക് കീ ചേർക്കാൻ സാധിക്കും. വാഹനം അൺലോക്ക് ചെയ്യാൻ ഉപയോക്താവിന്റെ സ്മാർട്ട്‌ഫോണോ സ്മാർട്ട് വാച്ചോ ഉപയോഗിക്കുക എന്നത് പുതിയ ആശയമല്ല. ഐഒഎസിന്റെ ഈ പുതിയ അപ്ഡേറ്റിലെ സവിശേഷത പല സുരക്ഷാ ചോദ്യങ്ങളും ഉയർത്തുന്നു. അതിലൊന്നാണ് സ്മാർട്ട്‌ഫോൺ ഹാക്ക് ചെയ്താൽ വാഹനം മോഷ്ടിക്കാൻ സാധിക്കും എന്നത്.

പുതിയ ഐ‌ഒ‌എസ് അപ്ഡേറ്റ്

പുതിയ ഐ‌ഒ‌എസ് അപ്ഡേറ്റ് എപ്പോൾ പുറത്തിറങ്ങുമെന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇപ്പോൾ തന്നെ ഐ‌ഒ‌എസ് 14 നെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വന്ന് തുടങ്ങിയിട്ടുണ്ട്. സുരക്ഷാ പ്രശ്നത്തിന് പുറമേ വാഹന നിർമാതാക്കൾക്കും ആപ്പിൾ ഡിവൈസുകൾ ഉപയോഗിച്ച് പ്രവർത്തിക്കേണ്ടി വരുമെന്നതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു സവിശേഷത.

കൂടുതൽ വായിക്കുക: ആമസോൺ സിഇഒയുടെ ഫോൺ ഹാക്കിങ്: പിഴവ് ഐഫോണിന്റേതെന്ന് വാട്സ്ആപ്പ്കൂടുതൽ വായിക്കുക: ആമസോൺ സിഇഒയുടെ ഫോൺ ഹാക്കിങ്: പിഴവ് ഐഫോണിന്റേതെന്ന് വാട്സ്ആപ്പ്

Best Mobiles in India

Read more about:
English summary
Apple is gearing up to rollout the next iOS update, namely the iOS 13.4. Reports claim that the iPhone and Apple Watch can be used to lock, unlock, and even start your cars with the update. The premier beta version of the new iOS was spotted with references to a 'CarKey' API.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X