ആപ്പിൾ പുതിയ ഐപാഡ്, ഐപാഡ് മിനി ആപ്പിൾ വാച്ച് 7 സീരിസ് എന്നിവ പുറത്തിറങ്ങി

|

കാലിഫോണിയ സ്ട്രീമിങ് ഇവന്റിൽ വച്ച് ആപ്പിൾ തങ്ങളുടെ ഒമ്പതാം തലമുറ ഐപാഡ്, ഐപാഡ് മിനി, ആപ്പിൾ വാച്ച് സീരീസ് 7 എന്നിവ അവതരിപ്പിച്ചു. ആകർഷകമായ സവിശേഷതകളോടെയാണ് ഈ രണ്ട് ടാബ്ലറ്റുകളും സ്മാർട്ട് വാച്ചും പുറത്തിറക്കിയിരിക്കുന്നത്. ക്യാമറ, ഡിസ്പ്ലെ, പ്രോസസർ തുടങ്ങിയ എല്ലാ സവിശേഷതകളും മുൻതലമുറ ഐപാഡുകളെക്കാൾ വളരെ മികച്ചതാണ് പുതിയ ഐപാഡ്, ഐപാഡ് മിനി എന്നിവ. ആപ്പിൾ വാച്ച് 7 സീരിസും ആകർഷകമായ പുതിയ സവിശേഷതകളോടെ വരുന്നു. ഈ ഡിവൈസുകളുടെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

 

ഐപാഡ്, ഐപാഡ് മിനി, ആപ്പിൾ വാച്ച് സീരീസ് 7: വില, ലഭ്യത

ഐപാഡ്, ഐപാഡ് മിനി, ആപ്പിൾ വാച്ച് സീരീസ് 7: വില, ലഭ്യത

പുതിയ ഐപാഡിന്റെ വൈഫൈ മോഡലുകൾ 30,900 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും. വൈഫൈ + സെല്ലുലാർ മോഡലുകൾക്ക് 42,900 രൂപ മുതലാണ് വില. സിൽവർ, സ്‌പേസ് ഗ്രേ ഫിനിഷുകളിൽ മോഡലുകൾ ലഭ്യമാകും. പുതിയ ഐപാഡിലെ സ്റ്റോറേജ് 64 ജിബി മുതൽ ആരംഭിച്ച് 256 ജിബി വരെ നീളുന്നു. ഐപാഡ് മിനിയുടെ വൈഫൈ മോഡലുകൾ 46,900 രൂപ മുതലുള്ള വിലയുമായിട്ടാണ് വരുന്നത്. വൈഫൈ + സെല്ലുലാർ മോഡലുകൾ 60,900 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും. 64 ജിബി, 256 ജിബി കോൺഫിഗറേഷനുകളിൽ പുതിയ ഐപാഡ് മിനി ലഭ്യമാകും. പിങ്ക്, സ്റ്റാർലൈറ്റ്, പർപ്പിൾ, സ്പേസ് ഗ്രേ എന്നിവയാണ് ഈ ഡിവൈസിന്റെ കളർ വേരിയന്റുകൾ. ആപ്പിൾ വാച്ച് സീരീസ് 7 399 ഡോളർ വിലയുമായി വരുന്നു. ഇതിന്റെ വിൽപ്പന വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ഐപാഡ്: സവിശേഷതകൾ

ഐപാഡ്: സവിശേഷതകൾ

10.2 ഇഞ്ച് റെറ്റിന ഡിസ്പ്ലേയാണ് പുതിയ ഐപാഡിൽ നൽകിയിട്ടുള്ളത്. 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും 122-ഡിഗ്രി ഫീൽഡ് ഫീൽഡും സെന്റർ സ്റ്റേജിനുള്ള സപ്പോർട്ടുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഇത് ഐപാഡ് പ്രോയിൽ നിന്ന് കടമെടുത്ത വീഡിയോ കോളിംഗ് ഫീച്ചറാണ്. ഈ ഡിവൈസ് ഒന്നാം തലമുറ ആപ്പിൾ പെൻസിൽ, സ്മാർട്ട് കീബോർഡ് എന്നിവ സപ്പോർട്ട് ചെയ്യുന്നു. ഐപോഡ് ഒഎസ്15ൽ ആണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

ഐപാഡ് മിനി: സവിശേഷതകൾ
 

ഐപാഡ് മിനി: സവിശേഷതകൾ

ഐപാഡ് മിനിയിൽ ആപ്പിൾ 8.3 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. ഈ ഡിസ്‌പ്ലേ 500 നിറ്റ് ബ്രൈറ്റ്‌നസോടെ വരുന്നു. ഒന്നാം തലമുറ ആപ്പിൾ പെൻസിൽ സപ്പോർട്ടുള്ള ഐപാഡ് മിനിയിൽ പഴയ മോഡലിനെക്കാൾ മെലിഞ്ഞ ബെസലാണ് ഉള്ളത്. ഈ ഡിവൈസിലെ ടച്ച് ഐഡി ഐപാഡ് എയറിൽ കാണുന്നത് പോലെ പവർ ബട്ടണിലേക്ക് തന്നെ ഘടിപ്പിച്ചിട്ടാണ് ഉള്ളത്. പുതിയ ഐപാഡ് മിനി പഴയ മോഡലിനെക്കാൾ 40 ശതമാനം വേഗതയുള്ള സിപിയുവും 80 ശതമാനം വേഗതയുള്ള ജിപിയു പ്രകടനവുമായിട്ടാണ് വരുന്നത് എന്ന് ആപ്പിൾ അവകാശപ്പെടുന്നു.

എ15 ബയോണിക് ചിപ്പ്സെറ്റ്

ഐപാഡ് മിനിക്ക് കരുത്ത് നൽകുന്നത് എ15 ബയോണിക് ചിപ്പ്സെറ്റാണ്. ഐപാഡ് മിനിയിൽ ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. 12 മെഗാപിക്സൽ ക്യാമറയാണ് ഐപാഡ് മിനിയിൽ ഉള്ളത്. ഈ സെൻസറിനൊപ്പം f/1.8 അപ്പേർച്ചറുള്ള ലെൻസും ട്രൂ ടോൺ ഫ്ലാഷും നൽകിയിട്ടുണ്ട്. ഡിവൈസിന്റെ മുൻവശത്ത്, 122-മെഗാപിക്സൽ അൾട്രാ വൈഡ് സെൽഫി ഷൂട്ടറാണ് ഉള്ളത്. ഈ ക്യാമറയ്ക്ക് 122-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവും സെന്റർ സ്റ്റേജ് ഫങ്ഷണാലിറ്റിയും ഉണ്ട്.

ആപ്പിൾ വാച്ച് സീരീസ് 7: സവിശേഷതകൾ

ആപ്പിൾ വാച്ച് സീരീസ് 7: സവിശേഷതകൾ

ആകർഷകമായ ഡിസൈനുമായിട്ടാണ് ആപ്പിൾ വാച്ച് സീരീസ് 7 പുറത്തിറക്കിയിരിക്കുന്നത്. വേഗതയേറിയ എസ് 7 പ്രോസസറാണ് ഈ ഡിവൈസിൽ ഉള്ളത്. അപ്‌ഡേറ്റുചെയ്‌ത ഇൻഫോഗ്രാഫ് മോഡുലാർ ഫേസ് ഉൾപ്പെടെയുള്ള നിരവധി പുതിയ വാച്ച് ഫെയ്‌സുകൾ ആപ്പിൾ ഈ ഡിവൈസിൽ നൽകിട്ടുണ്ട്. ഫിറ്റനസ് ഫീച്ചറുകളായി ടൈം ടു റൺ 'ഫീച്ചറും ഓഡിയോ മെഡിട്ടേഷൻ ഫീച്ചറും ഫിറ്റ്നസ്+ലെ' ടൈം ടു വാക്ക് 'ഫീച്ചറിലേക്ക് ചേർത്തിട്ടുണ്ട്. ആപ്പിൾ വാച്ചിലെ പുതിയ സവിശേഷതകളിൽ ഐഫോണിന്റെ പോർട്രെയിറ്റ് ഫോട്ടോസ് മോഡും ഉൾപ്പെടുന്നു ഇത് കൂടുതൽ മികച്ച ചിത്രങ്ങൾ നൽകുന്നു.

Best Mobiles in India

English summary
At the California streaming event, Apple unveiled New iPad, iPad Mini and Apple Watch Series 7. Both the tablets and the smartwatch have been launched with attractive features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X