ഇന്ത്യയില്‍ ഐഫോണ്‍ 8, 8 പ്ലസ് പ്രീ-ബുക്കിങ്ങ് അറിയാം!

Written By:

ആപ്പിള്‍ ഏറ്റവും അവസാനമായി ഇറക്കിയ സ്മാര്‍ട്ട്‌ഫോണാണ് ഐഫോണ്‍ 8, 8 പ്ലസ്, ഐഫോണ്‍ X. ഈ ഫോണുകള്‍ അത്യദികം സവിശേഷതകളോടെയാണ് എത്തിയിരിക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധ ആകര്‍ഷിക്കുന്ന ഫോണാണ് ഐഫോണ്‍ X.

ഇന്ത്യയില്‍ ഐഫോണ്‍ 8, 8 പ്ലസ് പ്രീ-ബുക്കിങ്ങ് അറിയാം!

ആധാര്‍ കാര്‍ഡ് ലിങ്കിങ്ങ്: സമയപരിധി അറിയാം!

ആപ്പിള്‍ ഐഫോണ്‍ 8, 8 പ്ലസ് എന്നീ ഫോണുകള്‍ യുഎസ്ല്‍ പ്രീ ബുക്കിങ്ങ് ആരംഭിച്ചു കഴിഞ്ഞു. ഐഫോണ്‍ 8, 8 പ്ലസ് എന്നീ ഫോണുകള്‍ ഐഫോണ്‍ 7, 7 പ്ലസ് എന്നീ ഫോണുകളുടെ പിന്‍ഗാമിയാണ്. സെപ്തംബര്‍ 22 മുതല്‍ ഉപഭോക്താക്കള്‍ക്ക് ഈ ഫോണ്‍ ലഭിച്ചു തുടങ്ങും. അതേ ദിവസം തന്നെ കടകളിലും.

എന്നാല്‍ എന്നാണ് ഐഫോണ്‍ 8, 8 പ്ലസ് ഇന്ത്യയില്‍ എത്തുന്നത്? അതിനു നിങ്ങള്‍ വിഷമിക്കേണ്ട! സെപ്തംബര്‍ 22 മുതല്‍ തന്നെ ഈ ഫോണുകള്‍ ഇന്ത്യയിലും പ്രീ ബുക്കിങ്ങ് ആരംഭിക്കും. സെപ്തംബര്‍ 29ന് ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങുകയും ചെയ്യും.ഐഫോണ്‍ 8ന് 4.7 ഇഞ്ച് ഡിസ്‌പ്ലേയും ഐഫോണ്‍ 8 പ്ലസിന് 5.5 ഇഞ്ച് ഡിസ്‌പ്ലേയുമാണ്. ഈ രണ്ട് ഫോണുകളും 64ജിബി, 256ജിബി എന്നീ വേരിയന്റിലാണ് എത്തിയിരിക്കുന്നത്. ഐഫോണ്‍ 8ന് 12എംപി റിയര്‍ ക്യാമറയും 7എംപി സെല്‍ഫി ക്യാമറയുമാണ്. ഐഫോണ്‍ 8 പ്ലസിന് 12എംപി മുന്‍ ക്യാമറയും 12എംപി പിന്‍ ക്യാമറയുമാണ് നല്‍കിയിരിക്കുന്നത്. ഫുള്‍ ഗ്ലാസ് ബോഡി ഡിസ്‌പ്ലേയാണ് ഈ ഫോണുകളില്‍.

ഇന്ത്യയില്‍ ഐഫോണ്‍ 8, 8 പ്ലസ് പ്രീ-ബുക്കിങ്ങ് അറിയാം!

ഐഫോണ്‍ 8 (64ജിബി) ഇന്ത്യയില്‍ വില 64,000 രൂപയും 256 ജിബിക്ക് 77,000 രൂപയും. ഐഫോണ്‍ 8 പ്ലസ് (64ജിബി) 77,000 രൂപയും 256ജിബിക്ക് 86,000 രൂപയുമാണ്. ഐഫോണ്‍ X 64ജിബിക്ക് 89,000 രൂപയും 256ജിബിക്ക് 102,000 രൂപയുമാണ്.

ഈമെയില്‍ സ്‌കാമുകള്‍! നിങ്ങള്‍ തീര്‍ച്ചയായും അറിയുക!

English summary
The iPhone 8 and 8 Plus are successors to the iPhone 7 and 7 Plus, while the iPhone X is the special anniversary edition.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot