Home
News

ഐഫോൺ 11 വാങ്ങുന്നവർക്ക് ആപ്പിൾ 14,900 രൂപ വിലയുള്ള എയർപോഡ് സൌജന്യമായി നൽകുന്നു

കഴിഞ്ഞ കുറത്ത് ദിവസങ്ങളായി ആപ്പിൾ ഡിവൈസുകൾക്ക് ഓഫറുകളുടെ പെരുമഴയാണ്. ഇ-കെമേഴ്സ് സൈറ്റുകൾ ഉത്സവ സീസണിന്റെ ഭാഗമായി വമ്പിച്ച വിലക്കിഴിവുകൾ ഐഫോണുകൾക്ക് പ്രഖ്യാപിച്ചതിന് പുറമേ ആപ്പിളും തങ്ങളുടെ സ്റ്റോറിൽ നിന്ന് ഐഫോൺ വാങ്ങുന്നവർക്കായി ഒരു ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. ആപ്പിൾ ഐഫോൺ 11 വാങ്ങുന്നവർക്കാണ് കമ്പനി 14,900 രൂപ വിലയുള്ള എയർപോഡ് സൌജന്യമായി നൽകുന്നത്. ഈ ഓഫർ ഒക്ടോബർ 17 മുതലാണ് ആരംഭിക്കുന്നത്.

ഓഫർ

ഈ "സൌജന്യ എയർപോഡ്സ്" ഓഫർ എപ്പോൾ വരെയാണ് ഉണ്ടാവുക എന്ന കാര്യം ഇതുവരെ ആപ്പിൾ വെളിപ്പെടുത്തിയിട്ടില്ല. ഈ ഓഫർ ഒരു നിശ്ചിത കാലത്തേക്ക് മാത്രമായിരിക്കും ലഭ്യമാക്കുക. ആപ്പിൾ ഐഫോൺ 11 ന്റെ വില ആരംഭിക്കുന്നത് 68,300 രൂപ മുതലാണ്. 64 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റിനാണ് ഈ വില വരുന്നത്. ആമസോണിലും ഫ്ലിപ്കാർട്ടിലും 61,990 രൂപയാണ് ഈ ഡിവൈസിന് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇ-കൊമേഴ്‌സ് സൈറ്റുകൾ നിലവിൽ 13,499 രൂപയ്ക്കാണ് എയർപോഡുകൾ വിൽക്കുന്നത്. ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയിൽ നിന്നും ആപ്പിൾ ഐഫോൺ 11, എയർപോഡുകൾ എന്നിവ വാങ്ങുമ്പോൾ ഉപയോക്താവ് ചിലവഴിക്കേണ്ടി വരുന്നത് 75,489 രൂപയാണ്.

ഓൺലൈൻ സ്റ്റോർ

ആപ്പിൾ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോർ വഴി ഐഫോൺ 11 വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് എയർപോഡും ലഭിക്കും. 7,189 രൂപയുടെ ലാഭമാണ് ഇതിലൂടെ ഉപയോക്താക്കൾക്ക് ഉണ്ടാവുന്നത്. ഫ്ലിപ്പ്ർട്ട് ബിഗ് ബില്യൺ ഡെയ്‌സ്, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ എന്നിവ അടുത്ത ആഴ്ച ആരംഭിക്കും. ഈ സെയിലുകളിലൂടെ എയർപോഡുകളും ഐഫോൺ 11നും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ സാധ്യതയുണ്ട്. ആമസോൺ അടുത്തിടെ പുറത്ത് വിട്ട ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ബാനറിൽ 50,000 രൂപയ്ക്ക് താഴെയുള്ള വിലയിൽ ഐഫോൺ 11 ലഭ്യമാകുമെന്ന് വ്യക്തമാക്കിയിരുന്നു.

ഐഫോൺ 11: സവിശേഷതകൾ

ഐഫോൺ 11: സവിശേഷതകൾ

ഗ്ലാസ് ബാക്ക് ഉള്ള അലുമിനിയം ഫ്രെയിമുമായാണ് ഐഫോൺ 11 പുറത്തിറക്കിയിരിക്കുന്നത്. 6.1 ഇഞ്ച് ഡിസ്‌പ്ലേ, ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, ഡോൾബി അറ്റ്‌മോസ്, സ്പേഷ്യൽ സറൗണ്ട് ഓഡിയോ എന്നിവയാണ് ഡിവൈസിന്റെ ഏറ്റവും വലിയ ആകർഷണം. സ്മാർട്ട്‌ഫോണുകളിലെ ഏറ്റവും വേഗതയേറിയ ചിപ്‌സെറ്റാണെന്ന് ആപ്പിൾ അവകാശപ്പെടുന്ന എ 13 ബയോണിക് എസ്ഒസിയാണ് ഐഫോൺ 11ന് കരുത്ത് നൽകുന്നത്. ഇത് എനർജി എഫിഷ്യന്റ് ആണെന്നും ഐഫോൺ എക്സ്ആറിനേക്കാൾ 1 മണിക്കൂർ കൂടുതൽ ബാറ്ററി ലൈഫ് നൽകുമെന്നും ആപ്പിൾ അവകാശപ്പെടുന്നുണ്ട്. വേഗതയേറിയ ഫെയ്‌സ് ഐഡിയും ഈ ഡിവൈസിൽ ഉണ്ട്.

ഐഫോൺ 11

ഐഫോൺ 11 പുറത്തിറക്കിയിരിക്കുന്നത് രണ്ട് പിൻ ക്യാമറകളുമായിട്ടാണ്. രണ്ടും 12 മെഗാപിക്സൽ റെസല്യൂഷനുള്ള ക്യാമറകളാണ്. ഇതിലൊന്ന് എഫ് / 1.8 അപ്പർച്ചർ ഉള്ള വൈഡ് ആംഗിൾ ലെൻസും മറ്റൊന്ന് 120 ഡിഗ്രി ഫീൽഡ് വ്യൂവും എഫ് / 2.5 അപ്പർച്ചറും ഉള്ള അൾട്രാ വൈഡ് ആംഗിൾ ലെൻസുമാണ്. ഡെഡിക്കേറ്റഡ് നൈറ്റ് മോഡ് സപ്പോർട്ടുള്ള ഈ ഡിവൈസിൽ 4 കെ വീഡിയോ, സ്ലോ മോഷൻ വീഡിയോ റെക്കോർഡിംഗ് എന്നിവയും സപ്പോർട്ട് ചെയ്യുന്നു 12 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഉള്ളത്.

Best Mobiles in India

English summary
Apple has announced an offer for iPhone buyers from their store. The company is offering a free AirPod priced at Rs 14,900 for Apple iPhone 11 buyers. This offer is valid from October 17th.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X