നേട്ടം കൊയ്ത് ആപ്പിൾ, കഴിഞ്ഞ പാദത്തിൽ ഉണ്ടാക്കിയത് ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം

|

ആപ്പിൾ കഴിഞ്ഞ പാദത്തിൽ ഉണ്ടാക്കിയത് വൻ ലാഭം. ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കിയ പാദമാണ് കഴിഞ്ഞത് എന്ന് ആപ്പിൾ തന്നെയാണ് വെളിപ്പെടുത്തിയത്. ആപ്പിൾ ഐഫോൺ, മാക്ബുക്ക്, ഐപാഡ് വിൽപ്പനകൾ വർധിച്ചതാണ് ലാഭം വർധിക്കാൻ കാരണമെന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ മുതൽ മെയ് വരെയുള്ള പാദത്തിലാണ് ആപ്പിൾ ഇത്രയും ലാഭം നേടിയത്. വൻവളർച്ച തന്നെയാണ് ഈ കാലയളവിൽ ആപ്പിന് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ പാദം

കഴിഞ്ഞ പാദത്തിൽ വൻ വളർച്ച കാണിച്ചു എന്ന് വെളിപ്പെടുത്തിയതിന് പുറമേ വിതരണ ശൃംഖലയിൽ ഉണ്ടായിട്ടുള്ള കാലതാമസം അടുത്ത പാദത്തിൽ കമ്പനിയുടെ വരുമാനത്തെ ബാധിക്കുമെന്ന് ആപ്പിൾ എക്സിക്യൂട്ടീവുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സപ്ലൈ ചെയിൻ കാലതാമസം പ്രധാനമായും ഐപാഡിനെയും ഐഫോണിനെയും ബാധിക്കുമെന്നാണ് ആപ്പിൾ പറഞ്ഞത്. ഇത് വരും മാസങ്ങളിൽ പുറത്ത് വരുന്ന കണക്കുകളിൽ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.

സാംസങ് ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 22,000 രൂപ കുറച്ചുസാംസങ് ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 22,000 രൂപ കുറച്ചു

 വരുമാനം

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിലെ റിപ്പോർട്ട് ആപ്പിളിന്റെ വരുമാനം 36 ശതമാനം വർധിച്ചതായി കാണിക്കുന്നു. മൊത്തം 81.41 ബില്യൺ ഡോളറാണ്. ഐഫോൺ വരുമാനം മാത്രം 50 ശതമാനം ഉയർന്ന് 39.57 ബില്യൺ ഡോളറാതായാണ് കണക്കുകളിൽ ഉള്ളത്. ഇത് വലിയ വളർച്ച തന്നെയാണ്. മാക്, ഐപാഡ് വിൽപ്പനയും ഈ പാദത്തിൽ വർധിച്ചിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം മാക് 8.24 ബില്യൺ ഡോളറിന്റെയും ഐപാഡ് 7.37 ബില്യൺ ഡോളറിന്റെയുമാണ് വിൽപ്പന നടത്തിയിരിക്കുന്നത്. മറ്റ് ആപ്പിൾ സേവനങ്ങളുടെ വരുമാനവും 33 ശതമാനം ഉയർന്ന് 17.48 ബില്യൺ ഡോളറിൽ എത്തി.

ആപ്പിൾ പ്രൊഡക്ടുകൾ

എയർപോഡ്സ്, ആപ്പിൾ വാച്ച് തുടങ്ങിയ പ്രൊഡക്ടുകൾക്കും ഈ കാലയളവിൽ വരുമാനം വർധിച്ചിട്ടുണ്ട്. ഈ കാറ്റഗറിയിലെ പ്രൊഡക്ടുകളിൽ നിന്നും ലഭിക്കുന്ന വരുമാനം 40 ശതമാനം വർധിച്ച് 8.77 ബില്യൺ ഡോളറായി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൊറോണ വൈറസ് വ്യാപനം കാരണം ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയതാണ് ആപ്പിളിന്റെ വരുമാനം വർധിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനായി മികച്ച ലാപ്ടോപ്പുകളും മൊബൈലുകളും ആവശ്യമായി വന്നതോടെയാണ് ആപ്പിൾ പ്രൊഡക്ടുകൾ ധാരാളമായി വിറ്റഴിക്കപ്പെട്ടത്.

ആപ്പിൾ ഐഫോൺ 14 പുറത്തിറങ്ങുക ടൈറ്റാനിയം ബോഡിയുമായി: റിപ്പോർട്ട്ആപ്പിൾ ഐഫോൺ 14 പുറത്തിറങ്ങുക ടൈറ്റാനിയം ബോഡിയുമായി: റിപ്പോർട്ട്

ആപ്പിളിന്റെ വരുമാനം

ഓൺലൈൻ ക്ലാസുകളും ആപ്പിളിന്റെ വരുമാനം വർധിക്കാൻ കാരണമായിട്ടുണ്ട്. ലാപ്ടോപ്പുകളും ഐപാഡുകളും സ്ഥിരമായി ക്ലാസുകളിൽ പങ്കെടുക്കുന്ന പല ആളുകളും വാങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഐപാഡുകളുടെയും മാക്കുകളുടെയും വിൽപ്പനയിൽ വർദ്ധനവുണ്ടായത് എന്നാണ് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തിൽ, ആപ്പിളിന്റെ സ്റ്റുഡന്റ് ഡിസ്കൌണ്ട് പ്രോഗ്രാം വിൽപ്പന വർദ്ധിപ്പിക്കാൻ കമ്പനിയെ സഹായിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ആകർഷകമായ കിഴിവുകൾ നൽകുന്ന ആപ്പിളിന്റെ പ്രോഗ്രാമാണ് ഇത്.

ഡെലിവറി

കൊവിഡ് വ്യാപനം ഒരു തരത്തിൽ ആപ്പിളിന് അനുഗ്രഹമായി എന്ന് പറയുമ്പോഴും ഓൺലൈനായും മറ്റും വാങ്ങുന്ന ആപ്പിൾ പ്രെഡക്ടുകൾ ഡെലിവറി ചെയ്യാൻ സാധിക്കാത്ത സന്ദർഭവും ഈ ലോക്ക്ഡൌൺ കാലത്ത് ഉണ്ടായിട്ടുണ്ട് ഇത് ആപ്പിൾ അടക്കമുള്ള കമ്പനികൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഐഫോൺ 12 സീരിസിന്റെ ജനപ്രീതിയും കമ്പനിയുടെ ലാഭം വർധിക്കാൻ കാരണമായിട്ടുണ്ട് എന്നാണ് സൂചനകൾ. എന്തായാലും വരും മാസങ്ങളിൽ കൂടുതൽ പ്രൊഡക്ടുകൾ ആപ്പിൾ അവതരിപ്പിക്കുന്നുണ്ട്. ഐഫോൺ 13 സീരിസ് സെപ്റ്റംബറോടെ വിപണിയിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇത് ആപ്പിളിന്റെ വരുമാനം ഇനിയും ഉയർത്തും.

വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായി സാംസങ് ഗാലക്‌സി എ22 5ജി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളുംവില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായി സാംസങ് ഗാലക്‌സി എ22 5ജി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും

Best Mobiles in India

English summary
Apple made huge profits last quarter. Apple has revealed that the last quarter was the most profitable quarter ever.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X