പണമില്ലാത്തതിനാൽ ഐഫോൺ വാങ്ങാതിരിക്കണ്ട, സബ്ക്രിപ്ഷൻ സേവനവുമായി ആപ്പിൾ

|

ഐഫോൺ, ഐപാഡ് പോലുള്ള പ്രീമിയം ഗാഡ്‌ജെറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് പണം ഇല്ലാ എന്നത്. ആപ്പിൾ എന്ന പ്രീമിയം ബ്രാന്റിന്റെ ഉത്പന്നങ്ങൾ വാങ്ങാൻ ധാരാളം പണച്ചിലവുണ്ട്. എന്നാൽ ഇനി പണമില്ലാത്തതിനാൽ ആരും ഐഫോൺ വാങ്ങാനുള്ള ആഗ്രഹം വേണ്ടെന്ന് വെക്കേണ്ടതില്ല. ഐഫോൺ, ഐപാഡുകൾ തുടങ്ങിയ ഉത്പന്നങ്ങൾക്കായി സബ്‌സ്‌ക്രിപ്‌ഷൻ സേവനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ആപ്പിൾ. ഡിവൈസുകൾ വാങ്ങാൻ പ്രതിമാസ ഫീസുള്ള ഒരു സബ്‌സ്‌ക്രിപ്‌ഷൻ സേവനം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

ആപ്പിൾ ഡിജിറ്റൽ സേവനങ്ങൾ

ആപ്പിൾ ഡിജിറ്റൽ സേവനങ്ങൾക്ക് പകരം ഹാർഡ്‌വെയറുകൾക്കായി സബ്‌സ്‌ക്രിപ്‌ഷൻ എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് പുതിയ നീക്കത്തിലൂടെ ആപ്പിൾ ലക്ഷ്യമിടുന്നു. ഇതിലൂടെ ഐഫോൺ, ഐപാഡ് അടക്കമുള്ളവയുടെ വിൽപ്പന വർധിപ്പിക്കാനും കമ്പനിക്ക് ഉദ്ദേശം ഉണ്ട്. ബ്ലൂംബെർഗിന്റെ റിപ്പോർട്ട് അനുസരിച്ച് ആപ്പിൾ വൃത്തങ്ങൾ പറയുന്നത് ഇപ്പോഴും ഇത്തരമൊരു സബ്ക്രിപ്ഷൻ സേവനം ആരംഭിക്കാനുള്ള കാര്യങ്ങൾ നടന്ന് വരികയാണ് എന്നതാണ്. ഐഫോൺ, ഐപാഡ് എന്നിവയ്‌ക്കെല്ലാം വേണ്ടിയുള്ള പുതിയ സബ്‌സ്‌ക്രിപ്‌ഷൻ സേവനം ആപ്പിളിന്റെ വരുമാനം വൻതോതിൽ വർധിപ്പിക്കും.

താങ്ങാവുന്ന വിലയും തകർപ്പൻ ഫീച്ചറുകളും; ഗാലക്സി എ13 4ജി, ഗാലക്സി എ23 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തിതാങ്ങാവുന്ന വിലയും തകർപ്പൻ ഫീച്ചറുകളും; ഗാലക്സി എ13 4ജി, ഗാലക്സി എ23 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

ഐഫോൺ

ഐഫോണിനായുള്ള ആപ്പിൾ സബ്‌സ്‌ക്രിപ്‌ഷൻ സേവനം ഫോൺ വാങ്ങുന്നവരിൽ ഉണ്ടാക്കുന്ന സാമ്പത്തിക ഭാരം കുറയ്ക്കും. സാധാരണയായി ഒരു പുതിയ ഐഫോൺ വാങ്ങാൻ ധാരാളം പണം ഒറ്റയടിക്ക് ചിലവഴിക്കേണ്ടി വരാറുണ്ട്. നിലവിൽ സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിന്റെ കൃത്യമായ വിശദാംശങ്ങൾ വ്യക്തമല്ല. എന്നാൽ ഇതിലൂടെ പുതിയ ഡിവൈസുകൾ വാങ്ങുന്നവർക്ക് പ്രതിമാസത്തേക്കോ അതല്ലെങ്കിൽ ഒരു നിശ്ചിത തീയതിയിലോ പണമടയ്ക്കാൻ സാധിക്കുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് സൂചനകൾ.

സബ്സ്ക്രിപ്ഷൻ
 

ഓരോ മാസവും ഐക്ലൗഡ് സ്‌റ്റോറേജിനോ ആപ്പിൾ മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷനോ പണമടയ്ക്കുന്നത് പോലെ എളുപ്പത്തിൽ ഒരു പുതിയ ഐഫോൺ വാങ്ങുന്നത് സാധ്യമാക്കുക എന്നതാണ് സബ്സ്ക്രിപ്ഷൻ സംവിധാനത്തിലൂടെ ആപ്പിൾ ഉദ്ദേശിക്കുന്നത്. ഐഫോൺ ഹാർഡ്‌വെയർ സബ്‌സ്‌ക്രിപ്‌ഷനും ഒരേ ആപ്പിൾ ഐഡിയും ആപ്പ് സ്റ്റോർ അക്കൗണ്ടും ഉപയോഗിക്കും. ഇത് പഴയ ഐഫോണിൽ നിന്നും പുതിയ ഫോണിലേക്ക് മാറുന്നത് എളുപ്പമാക്കും. ഇതെല്ലാം ഒരു ഇൻസ്റ്റാൾമെന്റ് പ്രോഗ്രാം പോലെയാണ് പ്രവർത്തിക്കുന്നത് എന്നാണ് സൂചനകളിൽ നിന്നും വ്യക്തമാകുന്നത്.

15000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന മികച്ച 6 ജിബി റാം സ്മാർട്ട്ഫോണുകൾ15000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന മികച്ച 6 ജിബി റാം സ്മാർട്ട്ഫോണുകൾ

ബില്ല് വിഭജിക്കാം

ഐഫോണിന്റെ മുഴുവൻ തുകയും ഒറ്റയടിക്ക് അടയ്‌ക്കുന്നതിന് പകരം, വാങ്ങുന്നവർക്ക് 12 അല്ലെങ്കിൽ 24 മാസങ്ങളിലേക്കായി ബില്ല് വിഭജിക്കാം. എല്ലാ മാസവും ആവശ്യമായ തുക അടച്ച് ഒറ്റയടിക്ക് വരുന്ന സാമ്പത്തിക ബാധ്യത ഒഴിവാക്കാം. ഇത് കൈയ്യിൽ പണമില്ലാത്തതിനാൽ ഐഫോൺ വാങ്ങാതെ മടിച്ച് നിൽക്കുന്ന ആളുകളെ കൂടി പുതിയ ഐഫോൺ വാങ്ങുന്നതിലേക്ക് എത്തിക്കുന്നു. ഓരോ മാസവും അടയ്ക്കേണ്ട തുക അവർ തിരഞ്ഞെടുക്കുന്ന മോഡലിനെ ആശ്രയിച്ചിരിക്കും. നിലവിൽ, 1ടിബി സ്റ്റോറേജുള്ള ഐഫോൺ 13 പ്രോ മാക്സിന് 1,79,900 രൂപയാണ് വില. ഇത് 12 അല്ലെങ്കിൽ 24 മാസത്തേക്കായി എളുപ്പത്തിൽ വിഭജിക്കാൻ സാധിക്കും.

ആപ്പിൾ

എല്ലാ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളെയും പോലെ ആപ്പിളും നവീകരിച്ച സവിശേഷതകളോടെ അടുത്ത തലമുറ ഐഫോണുകൾ പുറത്തിറക്കുന്നു. ലോകമെമ്പാടുമുള്ള ആപ്പിൾ ആരാധകർ ഏറ്റവും പുതിയ ഐഫോൺ മോഡൽ വാങ്ങുന്നത് പലപ്പോഴും കാണാറുണ്ട്. ഇന്ത്യയിൽ ഐഫോണിന്റെ വില പല ആളുകളെയും അത് വാങ്ങുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നു. എല്ലാ വർഷവും തങ്ങളുടെ ഐഫോണുകൾ അപ്‌ഗ്രേഡ് ചെയ്യുന്നത് ആളുകൾക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇപ്പോൾ വരുമെന്ന് പറയുന്ന സബ്‌സ്‌ക്രിപ്‌ഷൻ സേവനം ഈ പ്രശ്നം പരിഹരിക്കും എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

ഐഫോൺ എസ്ഇ Vs റെഡ്മി 10; ബജറ്റ് ആൻഡ്രോയിഡ്, ബജറ്റ് ഐഒഎസ് താരതമ്യംഐഫോൺ എസ്ഇ Vs റെഡ്മി 10; ബജറ്റ് ആൻഡ്രോയിഡ്, ബജറ്റ് ഐഒഎസ് താരതമ്യം

പുതിയ ഡിവൈസുകൾ

ആപ്പിൾ ഐഫോൺ ആരാധകർക്ക് അവരുടെ പഴയ ഐഫോണുകൾ എളുപ്പത്തിൽ മാറ്റാനും അവർക്ക് ഇഷ്ടമുള്ള ഏറ്റവും പുതിയ ഡിവൈസുകൾ സ്വന്തമാക്കാനും ഇത് സഹായിക്കുന്നു. ആയിരക്കണക്കിന് രൂപയോ ലക്ഷക്കണക്കിന് രൂപയോ ഒറ്റയടിക്ക് നൽകാതെ ഗഡുക്കളായി പേയ്‌മെന്റ് അടയ്ക്കാൻ സാധിക്കുന്നതിലൂടെ വലിയ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നു.

Best Mobiles in India

English summary
Apple is preparing to introduce a subscription service for products such as the iPhone and iPod. It aims to provide a subscription service with a monthly fee to purchase devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X