സിനിമകളിൽ വില്ലന്മാർ ഐഫോൺ ഉപയോഗിക്കാൻ ആപ്പിൾ അനുവദിക്കില്ല; കാരണം ഇതാണ്

|

ഏതെങ്കിലും ഹോളിവുഡ് സിനിമകളിൽ വില്ലൻ ഐഫോൺ ഉപയോഗിക്കുന്ന ദൃശ്യം നിങ്ങൾ കണ്ടിട്ടുണ്ടോ?. ഇത് ഒരിക്കലും കാണാൻ ഇടയില്ല. കാരണം ജനങ്ങൾക്കിടയിൽ മോശം പ്രതീതി സൃഷ്ടിക്കുന്ന കഥാപാത്രങ്ങൾ ഐഫോൺ ഉപയോഗിക്കുന്നത് ആപ്പിളിന് താല്പര്യമില്ലാത്ത കാര്യമാണ്. സിനിമയിൽ ആപ്പിൾ പ്രൊഡക്ടുകൾ ചിത്രീകരിക്കുന്ന രീതിയെക്കുറിച്ച് ആപ്പിൾ എല്ലായ്പ്പോഴും ബോധവാന്മാരാണ്.

 

സിനിമകളിലെ വില്ലൻ കഥാപാത്രങ്ങൾ

സിനിമകളിലെ വില്ലൻ കഥാപാത്രങ്ങൾ ഐഫോൺ ഉപയോഗിക്കുന്നത് ആപ്പിൾ അനുവദിക്കാത്ത കാര്യമാണെന്ന് ഹോളിവുഡ് ചിത്രമായ നൈവ്സ് ഔട്ടിന്റെ സംവിധായകൻ റിയാൻ ജോൺസൺ വെളിപ്പെടുത്തി. ഐഫോൺ അടക്കമുള്ള ആപ്പിളിന്റെ പ്രൊഡക്ടുകൾ സിനിമകളിൽ ഉപയോഗിക്കാൻ കമ്പനി അനുമതി നൽകുമെങ്കിലും വില്ലൻ കഥാപാത്രങ്ങൾ ഐഫോൺ ഉപയോഗിക്കുന്ന സീനുകളോട് കമ്പനിക്ക് താല്പര്യമില്ലെന്നാണ് റിയാന്റെ വെളിപ്പെടുത്തൽ.

ഹോളിവുഡ്

ഹോളിവുഡിലെ നിങ്ങൾ ഏതെങ്കിലും മിസ്റ്ററി സിനിമകളിൽ ആപ്പിൾ ഐഫോൺ ഉപയോഗവും കമ്പനി ശ്രദ്ധിക്കുന്നുണ്ട്. വില്ലൻ കഥാപാത്രങ്ങൾ ക്യാമറയ്ക്ക് മുന്നിൽ വരുമ്പോമ്പോൾ ഐഫോണുകൾ ആ സീനിൽ ഉണ്ടാവാൻ പാടില്ലെന്നാണ് ആപ്പിൾ പറയുന്നതെന്ന് റിയാൻ വാനിറ്റി ഫെയർ മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും ഇത് ആപ്പിൾ കർശനമായി പിന്തുടരുന്ന കാര്യമാണ്.

കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 12 പുറത്തിറങ്ങുന്നത് ഇനിയും വൈകും, കാരണം കൊറോണ വൈറസ്കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 12 പുറത്തിറങ്ങുന്നത് ഇനിയും വൈകും, കാരണം കൊറോണ വൈറസ്

വില്ലൻ കഥാപാത്രം
 

നിങ്ങൾ ഇനി മുതൽ ഒരു ത്രില്ലർ സിനിമ കാണുകയാണെങ്കിൽ ആ സിനിമയിലെ വില്ലൻ ആരെന്ന് തിരിച്ചറിയാൻ എളുപ്പമാണ്. വില്ലൻ കഥാപാത്രം ആരെന്ന് സിനിമ അവസാനമാണ് വെളിപ്പെടുത്തുന്നതെങ്കിലും കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ നോക്കി നിങ്ങൾക്ക് പലപ്പോഴും വില്ലനെ കണ്ടെത്താൻ സാധിച്ചേക്കും. മിക്കവാറും കഥാപാത്രങ്ങളും ഐഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഐഫോൺ ഉപയോഗിക്കാത്ത ആളായിരിക്കും വില്ലൻ.

ഐഫോൺ

നൈവ്സ് ഔട്ട് എന്ന ചിത്രം കണ്ടിട്ടുള്ളവർക്ക് മേൽപ്പറഞ്ഞ കാര്യം എളുപ്പത്തിൽ മനസിലാകും. കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന മറ്റെല്ലാ കഥാപാത്രങ്ങളും ഐഫോൺ ഉപയോഗിക്കുന്നവാണ്. ഐഫോൺ ഉപയോഗിക്കാത്ത ഒരാൾ മാത്രമേ ആ സിനിമയിൽ വരുന്നുള്ളു. അത് എന്നാൽ ക്രിസ് ഇവാൻസ് അവതരിപ്പിച്ച വില്ലൻ കഥാപാത്രമാണ്. ഐഫോണിന്റെ സിനിമയുമായി ബന്ധപ്പെട്ട നയം അറിയുന്നവർക്ക് സിനിമയിലെ സസ്പെൻസ് നേരത്തെ പിടികിട്ടും.

ആപ്പിളിന്റെ ഫോണുകൾ

സിനിമകളിലും ടെലിവിഷനിലും ആപ്പിളിന്റെ ഫോണുകൾ എങ്ങനെ കാണിക്കുന്നു എന്നതിനെക്കുറിച്ചുള്ള കമ്പനിയുടെ നിയന്ത്രണങ്ങൾ നേരത്തെയും വാർത്തയായിട്ടുണ്ട്. മാക് റൂമറിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച് സിനിമയിലും ഷോകളിലും ആപ്പിൾ ഉൽപ്പന്നങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ച് കമ്പനി ചില മാർഗ്ഗനിർദ്ദേശങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: കൊറോണ രോഗബാധിതരുള്ള കപ്പലിലെ യാത്രക്കാർക്ക് 2,000 ഐഫോണുകൾ സൌജന്യമായി നൽകി ജാപ്പനീസ് സർക്കാർകൂടുതൽ വായിക്കുക: കൊറോണ രോഗബാധിതരുള്ള കപ്പലിലെ യാത്രക്കാർക്ക് 2,000 ഐഫോണുകൾ സൌജന്യമായി നൽകി ജാപ്പനീസ് സർക്കാർ

ആപ്പിൾ ഡിവൈസുകൾ

സിനിമയിലും ടിവി ഷോകളിലും ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ പ്രധാനപ്പെട്ടതാണ് വില്ലൻ കഥാപാത്രം അവ ഉപയോഗിക്കരുത് എന്നത്. ഇത് കൂടാതെ എല്ലാ ആപ്പിൾ പ്രൊഡക്ടുകളും മികച്ച വെളിച്ചത്തിൽ‌, പ്രൊഡക്ടും ആപ്പിൾ ലോഗോയും കൃത്യമായി കാണുന്ന രീതിയിലോ സന്ദർഭത്തിലോ ഉപയോഗിക്കണമെന്നും കമ്പനിയുടെ മാർഗ്ഗനിർദ്ദേശം ഉള്ളതായി മാക് റൂമർ റിപ്പോർട്ട് പറയുന്നു.

ആപ്പിൾ ടിവി +

ആപ്പിൾ ടിവി + നായുള്ള ഷോകളിൽ വ്യക്തമായ, നല്ല ഉള്ളടക്കം ഉൾപ്പെടുത്താൻ കമ്പനി നേരത്തെ സിനിമ, സീരീസ് നിർമ്മാതാക്കളെ പ്രോത്സാഹിപ്പിച്ചിരുന്നു. മുതിർന്നവർക്കുള്ള കണ്ടന്റുകളെക്കാൾ കൂടുതൽ കുടുംബ സൗഹാർദ്ദപരമായ കണ്ടന്റുകളാണ് ആപ്പിൾ അവരുടെ ടിവി പ്ലാസിനായി തിരഞ്ഞെടുക്കുന്നത്. എല്ലായിപ്പോഴും പോസിറ്റീവ് വശത്ത് മാത്രം നിൽക്കാനാണ് കമ്പനി ശ്രമിക്കുന്നത് എന്ന കാര്യം വ്യക്തമാണ്.

ആപ്പിളിന്റെ ബഡ്ജറ്റ് ഐഫോൺ

ആപ്പിളിന്റെ ബഡ്ജറ്റ് ഐഫോൺ

ആപ്പിൾ ഈ വർഷം മാർച്ചിൽ ബജറ്റ് ഐഫോണുകളുടെ അടുത്ത നിര പുറത്തിറക്കാനൊരുങ്ങുകയാണ്. കൊറോണ വൈറസ് ഭീതി പുതിയ ആപ്പിൾ ഐഫോണുകളുടെ ഉത്പാദനത്തെ ബാധിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ മാർച്ചോടെ ഐഫോൺ എസ്ഇ 2 അഥവാ ഐഫോൺ 9 പുറത്തിറക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഐഫോൺ SEക്ക് ശേഷം പുറത്തിറക്കുന്ന ബഡ്ജറ്റ് ഐഫോണാണ് ഇത്.

കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 9 മാർച്ചിൽ പുറത്തിറക്കിയേക്കുംകൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 9 മാർച്ചിൽ പുറത്തിറക്കിയേക്കും

Best Mobiles in India

English summary
You would probably never see a negative character using an iPhone in any Hollywood films because Apple doesn’t want bad guys to use their phones. Well, we were always aware of how conscious Apple is about the way their products are portrayed on the big screen but this piece of news was quite amusing.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X