ഹൃദയമിടിപ്പ് അളന്ന് ആപ്പിൾ വാച്ച് രക്ഷിച്ചത് 79 വയസ്സുകാരന്‍റെ ജീവൻ

|

ആപ്പിൾ വാച്ച് ജീവൻ രക്ഷിക്കുന്ന വാർത്തകൾ പുതുമയുള്ളതല്ല. അപകടങ്ങളിൽപെട്ട ആളുകളുടെ കൈയ്യിലെ ആപ്പിൾ വാച്ച് എമർജൻസി നമ്പറിലേക്ക് സന്ദേശമയക്കുകയും ലോക്കേഷൻ ഷെയർ ചെയ്യുകയും അതുവഴി ആളുകളുടെ ജീവൻ രക്ഷിക്കാൻ സാധിക്കുകയും ചെയ്ത സംഭവങ്ങൾ പലതും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തവണ സംഭവിച്ചത് മറ്റൊന്നാണ്. ഹൃദയമിടിപ്പിലെ മാറ്റം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന വാച്ചിലെ സംവിധാനം രക്ഷിച്ചത് 79 വയസ്സുകാരനായ വെറ്റിനറി ഡോക്ടറുടെ ജീവനാണ്.

 

ക്രമരഹിതമായി

ടെക്സസിലെ വാകോയിൽ താമസിക്കുന്ന 79 വയസ്സുള്ള ഒരു മൃഗഡോക്ടറുടെ ഹൃദയം സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമായി ക്രമരഹിതമായി മിടിക്കുന്നത് തിരിച്ചറിഞ്ഞ അദ്ദേഹത്തിന്‍റെ ആപ്പിൾ വാച്ച് ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ടെസ്റ്റുകൾക്കും ശസ്ത്രക്രീയയ്ക്കും വിധേയനാക്കി. സട്രോക്കിന് വരെ കാരണാകാവുന്ന വിധത്തിലുള്ള ഹൃദയത്തിലെ പ്രശ്നമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

ജീവൻ രക്ഷിച്ചു

റിപ്പോർട്ടുകൾ അനുസരിച്ച് ഏട്രൽ ഫൈബ്രിലേഷൻ സമയത്ത് ഹൃദയത്തിന്റെ മുകളിലത്തെ അറ താഴത്തെ അറയുമായി സമന്വയിപ്പിക്കാതെയുണ്ടാകുന്ന ക്രമരഹിതമായ ഹൃദയമിടിപ്പാണ് വെറ്റിനറി ഡോക്ടർക്ക് ഉണ്ടായിരുന്നത്. ഈ പ്രശ്നം ഹൃദയാഘാതം, രക്തം കട്ടപിടിക്കൽ, ഹൃദയസ്തംഭനം എന്നിവയ്ക്ക് കാരണമായേക്കാവുന്ന ഒന്നാണ്. കൃത്യസമയത്ത് ഹൃദയമിടിപ്പ് തിരിച്ചറിഞ്ഞ് ആപ്പിൾ വാച്ച് പ്രവർത്തിക്കുകയും ഉപയോക്താവിനെ വിവരം അറിയിക്കുകയും ചെയ്തതാണ് അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്.

കൂടുതൽ വായിക്കുക: അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരൻറെ ജീവൻ രക്ഷിച്ച് ആപ്പിൾ വാച്ച്കൂടുതൽ വായിക്കുക: അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരൻറെ ജീവൻ രക്ഷിച്ച് ആപ്പിൾ വാച്ച്

ആപ്പിൾ വാച്ച് സീരിസ് 4
 

ആപ്പിൾ വാച്ച് സിരീസ് ആദ്യമായല്ല ഉപഭോക്താക്കളുടെ ജീവൻ രക്ഷിക്കുന്നത്. കഴിഞ്ഞമാസം അമേരിക്കയിൽ തന്നെ ബൈക്ക് അപകടത്തിൽപ്പെട്ട ബോബ് എന്നയാളുടെ ജീവനും ആപ്പിൾ വാച്ച് സീരിസ് 4 രക്ഷിച്ചിരുന്നു. അപകടത്തിൽപ്പെട്ട് 1 മിനിറ്റോടെ ബോബിൻറെ മകനും എമർജൻസി സർവ്വീസിലേക്കും മെസേജ് അയച്ചുകൊണ്ടായിരുന്നു ബോബിൻറെ ജീവൻ വാച്ച് രക്ഷിച്ചത്.

ജെയിംസ് പ്രഡ്സ്യാനോ

അമേിക്കയിലെ ന്യൂജേഴ്സി സ്വദേശിയായ ജെയിംസ് പ്രഡ്സ്യാനോ എന്ന 28 വയസ്സുകാരൻ ട്രക്കിങിനായി പോവുകയും അവിടെവച്ച് അപകടമുണ്ടാവുകയും ചെയ്തു. മലയിടുക്കിലെ ട്രക്കിങിനിടെ നദിയിലേക്ക് പതിച്ച ജെയിംസ് നദിയിൽ കുറച്ച് ദൂരം ഒഴുകിപോയെങ്കിലും ഒരു കല്ലിൽ പിടിച്ച് നിൽക്കാൻ സാധിച്ചു. വീഴ്ച്ചയിൽ ജെയിംസിൻറെ പിൻ ഭാഗത്ത് അപകടം പറ്റിയിരുന്നു.

ഫാൾ ഡിറ്റക്ഷൻ

അപകട സമയത്ത് ജെയിംസ് കൈയ്യിൽ കെട്ടിയിരുന്ന ആപ്പിൾ വാച്ചിലുള്ള ഫാൾ ഡിറ്റക്ഷൻ എന്ന ഫീച്ചറാണ് അദ്ദേഹത്തിൻറെ ജീവൻ രക്ഷിച്ചത്. വീഴ്ച്ച മനസ്സിലാക്കിയ ആപ്പിൾ വാച്ചിൻറെ ഫാൾ ഡിറ്റക്ഷൻ ഫീച്ചർ എമർജൻസി സർവ്വീസായ 911 ലേക്ക് സന്ദേശം അയച്ചു. അതിനൊപ്പം തന്നെ വാച്ചിൽ നിന്നും എമർജൻസി കോൺടാക്ട് ആയി സേവ് ചെയ്ത് വച്ചിരുന്ന ജെയിംസിൻറെ അമ്മയുടെ നമ്പരിലേക്കും മേസേജ് പോയിരുന്നു.

കൂടുതൽ വായിക്കുക: നഷ്ട്ടപ്പെട്ട് 15 മാസത്തിനുശേഷം നദിയിൽ കണ്ടെത്തിയ ആപ്പിൾ ഐഫോൺ പ്രവർത്തിക്കുന്നുകൂടുതൽ വായിക്കുക: നഷ്ട്ടപ്പെട്ട് 15 മാസത്തിനുശേഷം നദിയിൽ കണ്ടെത്തിയ ആപ്പിൾ ഐഫോൺ പ്രവർത്തിക്കുന്നു

ജർമ്മനിയിൽ

അപകടങ്ങളിൽപ്പെടുന്ന ആളുകളുടെ ജീവൻ മാത്രമല്ല ഒറ്റയ്ക്ക് താമസിക്കുന്ന വയസ്സായ ആളുകൾക്കും ആപ്പിൾ വാച്ച് ഉപയോഗപ്പെടുമെന്ന് കഴിഞ്ഞ ഏപ്രിലിൽ നടന്ന ഒരു സംഭവം തെളിയിച്ചിരുന്നു. ഏപ്രിലിൽ ജർമ്മനിയിലെ ഒരു 80 വയസ്സുകാരിയുടെ ജീവൻ ആപ്പിൾ വാച്ച് രക്ഷിച്ചിരുന്നു. അപ്പാർട്ട്മെൻറിൽ വീണ വൃദ്ധയുടെ കൈയ്യിലെ ആപ്പിൾ വാച്ച് ജർമ്മനിയിലെ എമർജൻസി നമ്പരായ 112ലേക്ക് സന്ദേശം എത്തിക്കുകയും എമർജൻസി സർവ്വീസെത്തി ജീവൻ രക്ഷിക്കുകയുമായിരുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
Apple Watch in yet another case has done its work very efficiently and saved a 79-year-old veterinarian who lives in Waco, Texas. According to the report, the Apple Watch has notified the user about the irregular and rapid heart rate which landed him to a hospital.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X