കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണം തടയുവാൻ രംഗത്തിറങ്ങി ആപ്പിൾ

|

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിൻറെ ഫോട്ടോകൾ കണ്ടെത്തുവാൻ ഉപയോക്താക്കളുടെ ഐക്ലൗഡ് ഫോട്ടോകൾ പരിശോധിക്കുന്നതിനായി ഒരു പുതിയ സോഫ്റ്റ്‌വെയർ അവതരിപ്പിക്കുമെന്ന് ആപ്പിൾ വ്യാഴാഴ്ച പ്രഖ്യാപിച്ചു. നിങ്ങളുടെ ഐക്ലൗഡിൽ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകൾ പരിശോധിച്ച് അതിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിൻറെ ചിത്രങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുവാൻ ഈ പുതിയ സോഫ്റ്റ്‌വെയർ ഉപയോഗിക്കും. അത്തരത്തിലുള്ള ഏതെങ്കിലും ഫോട്ടോകൾ കണ്ടെത്തിയാൽ അത് ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് ചെയ്യും. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ പോലുള്ള കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുവാൻ ആപ്പിളിൽ ശ്രമിക്കുന്നുണ്ടെങ്കിലും ഈ പുതിയ നീക്കം പ്രൈവസി പോളിസിയുമായി യോജിച്ച് പോകുവാൻ ഇടയില്ല.

കൂടുതൽ വായിക്കുക: വാട്ട്സ്ആപ്പ് സെക്സ്റ്റിങ്ങിനെ കുറിച്ച് മാതാപിതാക്കൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണം തടയുവാൻ രംഗത്തിറങ്ങി ആപ്പിൾ

ബ്ലൂംബെർഗിലെ മാർക്ക് ഗുർമാൻറെ റിപ്പോർട്ട് അനുസരിച്ച്, ആപ്പിൽ സ്വീകരിച്ച കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഓരോ ഫോട്ടോകൾ വിശകലനം ചെയ്യുന്നതിനുള്ള ഒരു സവിശേഷത ആപ്പിളും പ്രഖ്യാപിച്ചിട്ടുണ്ട്. ഏതെങ്കിലും ചിത്രങ്ങൾ ആപ്പിൾ കണ്ടെത്തിയാൽ അത് ആപ്പിളിൻറെ സെർവറുകളിലേക്ക് തിരികെ റിപ്പോർട്ട് ചെയ്യപ്പെടും. കുട്ടികളുടെ ലൈംഗികാതിക്രമത്തിനെതിരായ പോരാട്ടത്തിൽ വോയ്‌സ് അസിസ്റ്റന്റായ സിരിയെയും ആപ്പിൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടുന്ന ലൈംഗികത പ്രകടമാക്കുന്ന കണ്ടെന്റിനായി ഒരു ഉപയോക്താവ് തിരയുമ്പോഴെല്ലാം ഇടപെടുവാൻ സിരിക്ക് പ്രത്യേക അധികാരം ലഭിക്കുമെന്ന കാര്യവും റിപ്പോർട്ട് വ്യക്തമാക്കി.

വാട്ട്സ്ആപ്പ് സെക്സ്റ്റിങ്ങിനെ കുറിച്ച് മാതാപിതാക്കൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾവാട്ട്സ്ആപ്പ് സെക്സ്റ്റിങ്ങിനെ കുറിച്ച് മാതാപിതാക്കൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആപ്പിൾ ഉപയോക്താവിൻറെ കണ്ടെന്റ് പരിശോധിച്ച് അധികാരികൾക്ക് റിപ്പോർട്ട് നൽകും

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട നീക്കങ്ങൾ ആപ്പിളിൻറെ ശ്രദ്ധയിൽപ്പെട്ടാൽ ഇത് സ്വമേധയാ പരിശോധിക്കും, കൂടാതെ ഈ സംഭവം 'നാഷണൽ സെൻറർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്‌പ്ലോയ്റ്റഡ്' എന്ന ദേശീയ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യപ്പെടും. അത്തരം ഫോട്ടോകൾ കണ്ടുപിടിക്കാൻ ആപ്പിൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയെ 'ന്യൂറൽ ഹാഷ്' എന്ന് വിളിക്കുന്നു, ഇത് ഇത്തരം ചിത്രങ്ങളെ ഒരു ഹാഷ് കീയായി മാറ്റുന്നു. ഉപയോക്താക്കൾക്ക് അവരുടെ ചിത്രം ഏതെങ്കിലും രീതിയിൽ ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് തോന്നുകയാണെങ്കിൽ കമ്പനിയുമായി ബന്ധപ്പെടാമെന്നും ആപ്പിൾ പറഞ്ഞു. എന്നാൽ, മെസ്സേജിങ് കണ്ടെന്റ് ഒരു രീതിയിലും ആക്സസ് ചെയ്യില്ലെന്നും ആപ്പിൾ വ്യക്തമാക്കി.

സോണി ഹെഡ്ഫോണുകൾക്ക് കിഴിവുകളുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2021സോണി ഹെഡ്ഫോണുകൾക്ക് കിഴിവുകളുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2021

കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണം തടയുവാൻ രംഗത്തിറങ്ങി ആപ്പിൾ

ജോൺസ് ഹോപ്കിൻസ് ഇൻഫർമേഷൻ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് പ്രൊഫസറായ മാത്യു ഗ്രീൻ കുട്ടികളുടെ ലൈംഗികപീഡനം തടയുന്നതിനും കണ്ടെത്തുന്നതിനുമുള്ള ആപ്പിളിൻറെ പുതിയ മാർഗ്ഗങ്ങളിൽ ആശങ്കകൾ സൂചിപ്പിക്കുന്നുണ്ട്. ആപ്പിൾ ഉപയോഗിക്കുന്ന ടൂളുകൾ തീർച്ചയായും ഐഒഎസ് സോഫ്ട്‍വെയറുള്ളിലെ കുട്ടികളുടെ അശ്ലീലദൃശ്യങ്ങളുടെ വ്യാപനം മന്ദഗതിയിലാക്കുമെന്നും, എന്നാൽ അതേസമയം ഉപയോക്താക്കളുടെ സ്വകാര്യതയിലും സുരക്ഷിതത്വത്തിലും വീഴ്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ലൈംഗികാതിക്രമങ്ങൾ തടയുക എന്നതാണ് ആപ്പിളിൻറെ ന്യായീകരണമെങ്കിലും ഇത് പ്രൈവസി സെക്യൂരിറ്റിയെ ദോഷകരമായി ബാധിക്കുമെന്നും സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഐഫോൺ, ഐപാഡ്, മാക്, ആപ്പിൾ വാച്ച് എന്നിവയുൾപ്പെടെ എല്ലാ ഐഒഎസ് ഡിവൈസുകളിലും 2021 അവസാനത്തോടെ ഈ പുതിയ സവിശേഷത ലഭ്യമാക്കും.

സോണി ഹെഡ്ഫോണുകൾക്ക് കിഴിവുകളുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2021സോണി ഹെഡ്ഫോണുകൾക്ക് കിഴിവുകളുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2021

Best Mobiles in India

English summary
Apple announced the release of new software that will search users' iCloud Photos for photographs of child sexual assault. The new software will be used to reaffirm whether or not images stored in your iCloud contain child sexual assault information.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X