Home
News

ആപ്പിളിന്റെ എല്ലാ ഉത്പന്നങ്ങൾക്കും മികച്ച ഓഫറുകൾ, ദീപാവലി വിൽപന നാളെ മുതൽ; മികച്ച ഡീലുകൾ അറിയാം

ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും ഓഫർ വിൽപന അവസാവനിക്കും മുമ്പ് ആകർഷകമായ പുതിയ ഓഫറുകൾ പ്രഖ്യാപിച്ച് ആപ്പിൾ. ദീപാവലിയുടെ ഭാ​ഗമായാണ് ആപ്പിൾ ഇന്ത്യ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ വർഷവും ഇത്തരം ഫെസ്റ്റിവൽ സീസണുകളിൽ ആപ്പിൾ ഇന്ത്യയിൽ വിവധ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. ഈ വർഷവും ഇക്കാര്യത്തിൽ മാറ്റം വന്നിട്ടില്ല.

ആപ്പിൾ ഇന്ത്യ തന്നെയാണ് ദീപാവലി ഓഫറുകളുടെ കാര്യം വെളിപ്പെടുത്തിയത്. ഒക്ടോബർ 15 മുതൽ ഈ ഓഫർ വിൽപന ആരംഭിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഐപാഡുകൾ, ഐപോഡുകൾ, ഐഫോണുകൾ, ഐമാക്കുകൾ തുടങ്ങി എല്ലാ ഉപകരണങ്ങൾക്കും ആപ്പിൾ വിവധ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. "ഈ ഉത്സവകാലം ആപ്പിളിനൊപ്പം ആഘോഷിക്കാൻ തയ്യാറാകു. ഒക്‌ടോബർ 15 മുതൽ ആവേശകരമായ ഓഫറുകൾ നിങ്ങൾക്കായി കാത്തിരിക്കുന്നു," എന്നാണ് വെബ്‌സൈറ്റിൽ ആപ്പിൾ ഇന്ത്യ കുറിച്ചിരിക്കുന്നത്.

ദീപാവലിക്ക് വൻ ഓഫറുകൾ പ്രഖ്യാപിച്ച് ആപ്പിൾ; മികച്ച ഡീലുകൾ അറിയാം

ചില ഓഫറുകളുടെ വിവരങ്ങൾ ആപ്പിൾ തന്നെ ഔദ്യോ​ഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്. ഐഫോൺ, എയർപോഡ്, ഹോംപോഡ് എന്നിവയ്ക്കൊപ്പം ആറ് മാസത്തെ ആപ്പിൾ മ്യൂസിക്ക് സൗജന്യമായി ലഭിക്കും എന്നതാണ് ഇതിൽ ആ​ദ്യത്തെ വാ​ഗ്ദാനം. ഇതിന് പുറമെ നിങ്ങൾ വാങ്ങുന്ന എയർപോഡുകൾ, എയർടാഗ്, ആപ്പിൾ പെൻസിൽ (രണ്ടാം തലമുറ), ഐപാഡ് എന്നിവ വ്യക്തി​ഗതമായ അടയാളത്തോടെ സ്വന്തമാക്കാനുള്ള സൗകര്യവും ആപ്പിൾ ഒരുക്കുന്നുണ്ട്.

നിങ്ങളുടെ പ്രത്യേക ഇമോജികൾ, പേരുകൾ, നമ്പറുകൾ എന്നിവ നൽകി ഉത്പന്നങ്ങൾ വ്യക്തി​ഗതമായി സ്വന്തമാക്കാനുള്ള അവസരമാണ് ആപ്പിൾ ഒരുക്കുന്നത്. ഈ സേവനം തീർത്തും സൗജന്യമായി ലഭിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ചില ബാങ്കുകളുമായി സഹകരിച്ച് നോ കോസ്റ്റ് ഇഎംഐ ഉപയോഗിച്ച് കുറഞ്ഞ പ്രതിമാസ തവണകൾ വഴി ഉത്പന്നങ്ങൾ സ്വന്തമാക്കാനുള്ള ഓപ്ഷനും ആപ്പിൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. മൂന്നോ അല്ലെങ്കിൽ ആറോ മാസത്തേക്കായിരിക്കും ഈ സേവനം ലഭ്യമാക്കുക.

ദീപാവലിക്ക് വൻ ഓഫറുകൾ പ്രഖ്യാപിച്ച് ആപ്പിൾ; മികച്ച ഡീലുകൾ അറിയാം

MOST READ: ആമസോണിൽനിന്ന് ഫോൺ വാങ്ങേണ്ടവർക്ക്, 3 ബ്രാൻഡുകളുടെ 13 ഫോണുകളും അ‌വയുടെ എംആർപിയും ഓഫർ വിലയും

കൂടാതെ മികച്ച എക്സ്ചേഞ്ച് ഓഫറും ദീപാവലിയുടെ ഭാ​ഗമായി ആപ്പിൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങൾ എക്സ്ചേഞ്ച് ചെയ്യാൻ ആ​ഗ്രഹിക്കുന്ന പഴയ ഉത്പന്നത്തിന്റെ ​ഗുണനിലവാരം അനുസരിച്ചായിരിക്കും ഇതിന്റെ വില നിശ്ചയിക്കുക. പുതിയ ഉത്പന്നം വാങ്ങുമ്പോൾ തൽക്ഷണമായി തന്നെ ക്രെഡിറ്റ് ലഭിക്കും എന്നും ആപ്പിൾ ഇന്ത്യ പറയുന്നു. ഐഫോൺ 15 ഫോണുകൾ പുറത്തിറക്കിയതിനാൽ പഴയ മോഡലുകളായ ഐഫോൺ 14, ഐഫോൺ 13 ഫോണുകൾക്ക് മികച്ച കിഴിവ് ലഭിക്കും എന്നും പ്രതീക്ഷിക്കാം.

അതേ സമയം പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ലിപ്കാർട്ടിലും ആമസോണിലും ഇപ്പോൾ ഓഫർ വിൽപന പുരോ​ഗമിച്ചുകൊണ്ട് ഇരിക്കുകയാണ്. ​ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്ന പേരിലാണ് ആമസോണിൽ വിൽപന നടക്കുന്നത് എങ്കിൽ ബി​ഗ് ബില്യൺ ഡേ സെയിൽസ് എന്ന പേരിലാണ് ഫ്ലിപ്കാർട്ടിൽ ഓഫർ വിൽപന നടക്കുന്നത്. ഒക്ടോബർ 15 വരെ ഈ വിൽപന ഉണ്ടായിരിക്കും എന്നാണ് ഇരു പ്ലാറ്റ്ഫോമുകളും അറിയിച്ചിരിക്കുന്നത്. മികച്ച ഡീലുകളും ഇരു കമ്പനികളും വാ​ഗ്ദാനം ചെയ്യുന്നു.

വിവിധ ആപ്പിൾ ഉത്പന്നങ്ങൾക്കും ഇവർ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോണിൽ ഇപ്പോൾ വിവിധ ബാങ്ക് കാർഡുകൾ ഉപയോ​ഗിച്ച് ആപ്പിളിന്റെ ഐപാഡ് എയർ എം1 45,000 രൂപയ്ക്ക് താഴെ ലഭ്യമാണ്. ഫ്ലിപ്കാർട്ടിൽ ആകട്ടെ 1,14,900 രൂപ വില വരുന്ന മാക്ബുക്ക് എയർ എം 2വിന്റെ ഇപ്പോഴത്തെ വില 77,990 രൂപ മാത്രമാണ്. ബാങ്ക് കാർഡുകളുടെ സഹായമില്ലാതെയാണ് ഇത്രയും വലിയ കിഴിവ് ഫ്ലിപ്കാർട്ട് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.

നിങ്ങൾ ആക്സിസ്, കൊട്ടക്ക്, ഐസിഐസിഐ എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ചാണ് ഈ ഉത്പന്നം വാങ്ങുന്നതെങ്കിൽ 5,000 രൂപയുടെ അധിക കിഴിവും നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഇതിന് പുറമെ മറ്റ് സ്മാർട്ട് ഫോണുകൾ, ലാപ്ടോപുകൾ, ടാബ്ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, ഇയർ ബഡുകൾ, വാഷിം​ഗ് മിഷനുകൾ, ടെലിവിഷനുകൾ, എസികൾ, ​ഗൃഹോപകരണങ്ങൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ മികച്ച ഡീലുകളും ഇവർ ഉറപ്പാക്കുന്നു.

More from GizBot

Best Mobiles in India

English summary
Apple has announced attractive new offers before Amazon and Flipkart's offers end. Apple India has announced new offers as part of Diwali. Every year during such festival seasons, Apple announces various offers in India. This year, too, there has been no change in this regard.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X