അക്വാമോർഫിക് ഡിസൈനിൽ നിന്നും പ്രചോദനവുമായി ഓപ്പോ കളർഒഎസ്13 പുറത്തിറങ്ങി

|

ഓപ്പോയുടെ സ്മാർട്ട്‌ഫോണുകൾ ജനപ്രിയമാണ്. മികച്ച പെർഫോമൻസും ഫീച്ചറുകളുമാണ് ഈ ജനപ്രിതിക്ക് കാരണം. എ-സീരീസ്, എഫ്-സീരീസ് എന്നീ വില കുറഞ്ഞ ഡിവൈസുകൾ തൊട്ട് പ്രീമിയം ഫീച്ചറുകൾ നൽകുന്ന റെനോ സീരീസ് വരെയുള്ള ഓപ്പോ ഫോണുകളിൽ മികച്ച-ഇൻ-ക്ലാസ് ഉപയോക്തൃ അനുഭവം നൽകാൻ ഓപ്പോയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതിന് കാരണം കളർഒഎസ് ആണ്.

 
അക്വാമോർഫിക് ഡിസൈനിൽ നിന്നും പ്രചോദനവുമായി ഓപ്പോ കളർഒഎസ്13

ഏറ്റവും പുതിയ ആൻഡ്രോയിഡ് 13 ഒഎസ് ബേസ്ഡ് കളർഒഎസ് പ്രധാന മാറ്റങ്ങളോടെ വരുന്നു. മികച്ച സവിശേഷതകളും ഈ ഒഎസിൽ ഉണ്ട്. 2022 ലെ മുൻനിര ഹാൻഡ്‌സെറ്റായ റെനോ8 പ്രോയിൽ കുറച്ച് ദിവസങ്ങളായി ഞങ്ങൾ ഓപ്പോ കളർഒഎസ് 13 പരീക്ഷിക്കുന്നുണ്ട്. കസ്റ്റമൈസ്ഡ് സ്കിന്നും അതിന്റെ സവിശേഷതകളെയും കുറിച്ചുള്ള വിവരങ്ങൾ നോക്കാം.

അക്വാമോർഫിക് ഡിസൈനിൽ നിന്നും പ്രചോദനവുമായി ഓപ്പോ കളർഒഎസ്13

മൾട്ടി-സ്ക്രീൻ കണക്ട്

ഓപ്പോ പാഡ് എയർ ടാബ്‌ലെറ്റുള്ള ആളുകൾക്ക് "മൾട്ടി-സ്‌ക്രീൻ കണക്റ്റ്" ഏറ്റവും മികച്ച ഫീച്ചറായി അനുഭവപ്പെടും. രണ്ട് ഡിവൈസുകളുടെയും ആപ്പുകൾ ഓപ്പൺ ചെയ്ത് ഫയലുകൾ കൈമാറാനും ക്ലിപ്പ്ബോർഡ് ഡാറ്റ പങ്കിടാനും നിങ്ങളുടെ ഓപ്പോ ഫോണിനെ വലിയ സ്‌ക്രീനുള്ള ടാബ്‌ലെറ്റുമായി കണക്റ്റ് ചെയ്യാനും ഈ ഫീച്ചർ സഹായിക്കുന്നു. മൾട്ടി-സ്‌ക്രീൻ കണക്ട് പിസികളിലേക്ക് കൂടി സപ്പോർട്ട് ചെയ്യുന്നു. ഓപ്പോ ഹാൻഡ്‌സെറ്റിൽ നിന്ന് വിൻഡോസ് പിസിയിലേക്ക് മൂന്ന് സ്‌ക്രീനുകൾ വരെ കാസ്‌റ്റ് ചെയ്യാൻ അനുവദിക്കുന്നു.

പുതിയ "ഫയൽ ട്രാൻസ്ഫർ" യൂട്ടിലിറ്റി ഫീച്ചർ മൊബൈൽ ഡാറ്റ ഉപയോഗിക്കാതെ തന്നെ പിസികൾ, ഓപ്പോ ഫോണുകൾ, ഓപ്പോ പാഡ് എയർ എന്നിവയ്ക്കിടയിൽ ഫയൽ കൈമാറ്റം സാധ്യമാക്കുന്നു. ക്രോം ഒഎസ് ഡിവൈസുകൾക്കുള്ള ആപ്പ് സ്ട്രീമിങ്, വിൻഡോസ് പിസികൾക്കുള്ള നിയർബൈ ഷെയർ, ഓഡിയോ ഡിവൈസുകൾക്കുള്ള ഫാസ്റ്റ് പെയർ എന്നിങ്ങനെ ആൻഡ്രോയിഡ്13ന്റെ ഏറ്റവും പുതിയ കണക്റ്റിവിറ്റി ഫീച്ചറുകളും കളർഒഎസ് 13ൽ നൽകിയിട്ടുണ്ട്.

അക്വാമോർഫിക് ഡിസൈനിൽ നിന്നും പ്രചോദനവുമായി ഓപ്പോ കളർഒഎസ്13

സ്മാർട്ട് ഓൾവേയ്സ് ഓൺ-ഡിസ്‌പ്ലേ

കളർഒഎസ് 13 സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകളിൽ ഓൾവേയ്സ്-ഓൺ ഡിസ്‌പ്ലേ ഫീച്ചറിലേക്ക് പുതിയ കളറുകൾ കൊണ്ടുവരുന്നു. കളർഒഎസ് 13ൽ പ്രവർത്തിക്കുന്ന ഡിവൈസുകളിലെ ലോക്ക് സ്‌ക്രീൻ ഇപ്പോൾ സ്‌ക്രീൻ റിഫ്രഷ് റേറ്റ് 1Hz ആയി കുറയ്ക്കുന്നതിലൂടെ കുറഞ്ഞ ബാറ്ററി പവർ മാത്രമേ ഉപയോഗിക്കുന്നുള്ളു. സ്പോട്ടിഫൈയിൽ മ്യൂസിക്ക് നിയന്ത്രിക്കാനും ഫുഡ് ഡെലിവറി ആപ്പുകൾ പരിശോധിക്കാനും ഈ ആപ്പുകൾ തുറക്കാതെ തന്നെ ലോക്ക് സ്ക്രീനിൽ കാര്യങ്ങൾ ചെയ്യാനും കഴിയും.

ഇൻസൈറ്റ് ഓൾവേസ്-ഓൺ ഡിസ്‌പ്ലേ എന്നത് ഓരോ ഫോൺ നിർമ്മാതാക്കളും നൽകേണ്ട സവിശേഷതയാണ്. കളർഒഎസ് 13 നിരവധി ഓപ്പോ സ്മാർട്ട്‌ഫോണുകളിൽ ഈ ഫീച്ചറിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു. ദൈനംദിന ഫോൺ ഉപയോഗം ട്രാക്ക് ചെയ്യാൻ യൂട്ടിലിറ്റി നിങ്ങളെ സഹായിക്കും. ഇത് ആക്ടിവേറ്റ് ചെയ്താൽ കളർഒഎസ് 13 ഡിവൈസുകളിൽ നിങ്ങൾ ഫോൺ എത്ര തവണ അൺലോക്ക് ചെയ്‌തുവെന്നും എത്ര മണിക്കൂർ അതിൽ ചെലവഴിക്കുന്നുവെന്നും ട്രാക്ക് ചെയ്യാൻ സാധിക്കും.

അക്വാമോർഫിക് ഡിസൈനിൽ നിന്നും പ്രചോദനവുമായി ഓപ്പോ കളർഒഎസ്13

ഇത്തരം നിർണായക ഡാറ്റ അവതരിപ്പിക്കുന്നതിലൂടെ, നിങ്ങൾ ഫോണിൽ കൂടുതൽ സമയം ചിലവഴിക്കുന്നുവെങ്കിൽ ആ സ്വഭാവം മാറ്റാൻ സാധിക്കും. AODലെ ബിറ്റ്‌മോജി സംയോജനവും വളരെ ഉപയോഗപ്രദമാണെ്. നിങ്ങൾ ബിറ്റ്‌മോജി ആപ്പിലേക്ക് കണക്‌റ്റ് ചെയ്‌തുകഴിഞ്ഞാൽ നിങ്ങളുടെ മാനസികാവസ്ഥയുമായി പൊരുത്തപ്പെടുന്ന വികാരങ്ങൾ പ്രകാശിപ്പിക്കുന്നതിന് ലോക്ക് ചെയ്‌ത സ്‌ക്രീനിൽ നിങ്ങളുടെ പ്രിയപ്പെട്ട ഇമോജികൾ കാണും.

 
അക്വാമോർഫിക് ഡിസൈനിൽ നിന്നും പ്രചോദനവുമായി ഓപ്പോ കളർഒഎസ്13

അൾട്രാ കമ്പ്യൂട്ടിങ് പ്ലാറ്റ്ഫോം

കളർഒഎസ് 13ൽ പ്രവർത്തിക്കുന്ന ഫോണുകൾക്ക് ഏറ്റവും മികച്ച പ്രകടനവും ബാറ്ററി ലൈഫും ലഭിക്കുമെന്ന് ഓപ്പോയുടെ ഉടമസ്ഥതയിലുള്ള അൾട്രാ കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോം ഉറപ്പാക്കുന്നു. ഈ സാങ്കേതികവിദ്യ ഹാർഡ്‌വെയർ ഷെഡ്യൂളിങിലുള്ളതാണ്. ആവശ്യമുള്ളപ്പോൾ മികച്ച പെർഫോമൻസ് നൽകുന്നു. സിപിയു, ജിപിയു, റാം, കാഷെ മെമ്മറി എന്നിവ ആക്ടീവ് ആയി നിരീക്ഷിച്ച് മാനേജുചെയ്യുന്നതിലൂടെയും ചാർജ് ഉപഭോഗം കുറയ്ക്കാൻ സാധിക്കുന്നു.

മീറ്റിങ് അസിസ്റ്റന്റ്

ജോലി സംബന്ധമായ മീറ്റിങുകൾക്കായി നിരന്തരം സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ, ഓപ്പോയുടെ പുതിയ പ്രൊഡക്ടിവിറ്റി കേന്ദ്രീകരിച്ചുള്ള ഫീച്ചറായ മീറ്റിങ് അസിസ്റ്റന്റ് സഹായകരമായിരിക്കും. കളർഒഎസ് 13ലെ മികച്ച ഫീച്ചറാണ് ഇത്. വെർച്വൽ മീറ്റിങ് എക്സ്പീരിയൻസ് വർധിപ്പിക്കുന്നതിന് നടന്നുകൊണ്ടിരിക്കുന്ന മീറ്റിങുകൾ തിരിച്ചറിയാൻ ഡിവൈസിലെ അൽഗോരിതങ്ങൾ ഉപയോഗിക്കുന്നു. സുഗമമായ നെറ്റ്‌വർക്കിനായി നെറ്റ്‌വർക്ക് ഒപ്റ്റിമൈസ് ചെയ്യുന്നതിനും ഓൺലൈൻ മീറ്റിങിനായി ഡാറ്റ പാക്കറ്റുകൾ അയയ്ക്കുന്നതിനും ഇത് മുൻഗണന നൽകുന്നു.

അക്വാമോർഫിക് ഡിസൈനിൽ നിന്നും പ്രചോദനവുമായി ഓപ്പോ കളർഒഎസ്13

അക്വാമോർഫിക് ഡിസൈൻ

കളർഒഎസ് 13 കണ്ണുകൾക്ക് കുളിർമ്മ നൽകുന്ന ഒന്ന് കൂടിയാണ്. എളുപ്പത്തിലുള്ള ഉപയോഗവും ഇത് നൽകുന്നു, വിപണിയിലെ മിക്ക കസ്റ്റമൈസ്ഡ് ആൻഡ്രോയിഡ് സ്‌കിന്നുകളിലും കാണാത്ത കാര്യങ്ങളാണ് ഇവ. കളർഒഎസ് 13ൽ ഉള്ള ന്യൂട്രൽ ബ്ലൂ കളർ തീം സൂര്യോദയത്തിലും സൂര്യാസ്തമയ സമയത്തും ജലത്തിന്റെ നിറത്തിലുള്ള സൂക്ഷ്മമായ വ്യത്യാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വരുന്നത്. 'അക്വാമോർഫിക് ഡിസൈൻ' ഭാഷ, നിറങ്ങൾ, ദ്രവ്യത, കനം എന്നിങ്ങനെയുള്ള ജീവിതത്തിന്റെ വിവിധ സ്വഭാവങ്ങളിൽ നിന്ന് ഡിസൈൻ പ്രചോദനം ഉൾക്കൊള്ളുന്നു.

ടൈപ്പോഗ്രാഫി, ഫോണ്ടുകൾ, ട്രാൻസിഷൻസ്, ആനിമേഷനുകൾ എന്നിങ്ങനെയുള്ള ഡിസൈനിന്റെ എല്ലാ വശങ്ങളും മികച്ച ദൃശ്യാനുഭവം നൽകുന്നു. പുതിയ സ്കിന്നിൽ ഫിങ്കർ ജസ്റ്റേഴ്സ് നൽകിയിട്ടുണ്ട്. ഓരോ സ്‌ക്രീൻ ട്രാനസിഷൻസും ഹാൻഡ്‌സെറ്റിന്റെ മൊത്തത്തിലുള്ള ഉപയോഗക്ഷമത മെച്ചപ്പെടുത്തുന്ന സൂക്ഷ്മമായ നിറങ്ങളും ഫോണ്ടുകളും കാണിക്കുന്നു.

കളർഒഎസ് 13ലെ പുതിയ സിസ്റ്റം തീം പാലറ്റുകൾ രസകരമാണ്. ഇവ ഊർജ്ജസ്വലവും എന്നാൽ കണ്ണുകൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്തതുമാണ്. മനോഹരമായ പുതിയ സിസ്റ്റം ഫോണ്ടുകളും ടൈപ്പോഗ്രാഫിയും ഇതിന് മാറ്റ് കൂട്ടുന്നു. കളർഒഎസ് 13ൽ പ്രവർത്തിക്കുന്ന ഡിവൈസുകളിൽ ടെക്സ്റ്റ് വായിക്കാൻ എളുപ്പമാണ്. പുതിയ കാർഡ് ശൈലിയിലുള്ള ലേഔട്ട് യുഐയിൽ ഉടനീളം നാവിഗേറ്റ് ചെയ്യുന്നതിനും സെറ്റിങ്സ് മെനുവിലെയും വിവിധ വിഭാഗങ്ങളിലെയും വിവരങ്ങൾ ഉപയോഗിക്കുന്നതിനും വളരെ സൗകര്യപ്രദമായി അനുഭവപ്പെടുന്നു.

മെച്ചപ്പെടുത്തിയ സ്വകാര്യതയും സുരക്ഷയും

സ്വകാര്യതയിലും സുരക്ഷയിലും ഓപ്പോ ചില തകർപ്പൻ മെച്ചപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. കളർഒഎസ് 13 ആൻഡ്രോയിഡ് ഇക്കോസിസ്റ്റത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ചില സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ചാറ്റ് സ്‌ക്രീൻഷോട്ടുകളിലെ അവതാറുകളും പേരുകളും മങ്ങിക്കുന്ന പുതിയ 'ഓട്ടോ പിക്‌സലേറ്റ്' ഫീച്ചറാണ് ഏറ്റവും ശ്രദ്ധേയമായത്. നിങ്ങളുടെ കോൺടാക്റ്റ് അവതാറുകളും പേരുകളും ഒരു ടാപ്പ് കൊണ്ട് മങ്ങിക്കാനാകും. ഇതിലൂടെ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കപ്പെടും. മെസഞ്ചർ, വാട്സ്ആപ്പ് തുടങ്ങിയ തേർഡ് പാർട്ടി ആപ്പുകളെ ഓട്ടോ പിക്‌സലേറ്റ് സപ്പോർട്ട് ചെയ്യുന്നു.

മറ്റൊരു സവിശേഷത 'പ്രൈവറ്റ് സേഫ്' ആണ്. സെൻസിറ്റീവ് ഡാറ്റ സ്റ്റോർ ചെയ്യുന്നതിന് കളർഒഎസ് 13 ഒരു സമർപ്പിത ഓൺ-ഡിവൈസ് സ്പേസ് നൽകുന്നു. അത് JPEG ഫയലുകൾ, ഡോക്യുമെന്റുകൾ, ഓഡിയോ റെക്കോർഡിങുകൾ മുതലായവയെല്ലാം ഇതിലൂടെ സ്റ്റോർ ചെയ്യാം. ഈ സുരക്ഷിതമായ സ്പേസ് AES അൽഗോരിതം ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്യുകയും എൻക്രിപ്റ്റ് ചെയ്ത ഫയലുകൾ ഒരു സ്വകാര്യ ഡയറക്‌ടറിയിൽ സൂക്ഷിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ക്ലിപ്പ്ബോർഡ് ഹിസ്റ്ററി ഓട്ടോമാറ്റിക്കായി മായ്‌ക്കുന്നതിലൂടെ മാൽവെയർ ആക്രമണത്തിൽ നിന്ന് കളർഒഎസ് 13 നിങ്ങളെ സംരക്ഷിക്കുന്നു. ലൊക്കേഷൻ വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ വൈഫൈ ആക്സസബിലിറ്റി നൽകുന്ന 'നിയർബൈ വൈഫൈയും വളരെ ഉപയോഗപ്രദമായ മറ്റൊരു സവിശേഷതയാണ്.

ഓപ്പോയുടെ ഫീച്ചർ പായ്ക്ക് ചെയ്ത കളർഒഎസ് 13 സോഫ്‌റ്റ്‌വെയറിന്റെ വളരെ കുറച്ച് ഫീച്ചറുകൾ മാത്രമാണ് മുകളിൽ വിശദീകരിച്ചത്. ഓപ്പോ ഡിവൈസുകളിലേക്ക് മികച്ച ഫീച്ചറുകളും പെർഫോമൻസ് ബൂസ്റ്റും നൽകുന്ന സുഗമവുമായ ഉപയോക്തൃ അനുഭവം നൽകുന്ന ഒന്നാണ് ഇത്. ഒരു സൂപ്പർകമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമിൽ നിന്നും ഇത് വ്യത്യസ്തമല്ല. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് മികച്ച ഇൻ-ക്ലാസ് മൊബൈൽ അനുഭവം ഉറപ്പാക്കാനുള്ള ബ്രാൻഡിന്റെ പ്രതിബദ്ധതയുടെ തെളിവ് കൂടിയാണ് കളർഒഎസ് 13.

അക്വാമോർഫിക് ഡിസൈനിൽ നിന്നും പ്രചോദനവുമായി ഓപ്പോ കളർഒഎസ്13

ആൻഡ്രോയിഡ് 13 ബീറ്റ പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 13 സെപ്തംബർ 2022 മുതൽ ഘട്ടം ഘട്ടമായി പുറത്തിറങ്ങും. അതുകൊണ്ട് തന്നെ നിങ്ങളുടെ കൈയ്യിൽ ഒരു ഓപ്പോ ഹാൻഡ്‌സെറ്റ് ഉണ്ടെങ്കിൽ, നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ അനുഭവം മാറ്റിമറിക്കുന്ന ഏറ്റവും പുതിയ കളർഒഎസ് 13ലേക്ക് നിങ്ങൾ അപ്‌ഗ്രേഡ് ചെയ്യാം.

Most Read Articles
Best Mobiles in India

English summary
Packed to the brim with thoughtful features, ColorOS is up for a major revamp based on the latest Android 13 OS. I have been testing OPPO ColorOS 13 on the 2022 flagship handset Reno8 Pro for a few days, and here is my experience of the custom skin and its features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X