ചിറകടിച്ച് പറക്കാൻ കൃത്രിമ പേശികൾ; റോബോട്ടിക്സിൽ വിപ്ലവം സൃഷ്ടിക്കാൻ ലാസ

|

റോബോട്ടിക് സാങ്കേതിക വിദ്യ അനുദിനം വളരുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സെൻസർ സാങ്കേതിക വിദ്യയും ഇലക്ട്രോണിക്സ് മേഖലയും വളരുന്നത് അനുസരിച്ച് റോബോട്ടിക്സ് മേഖലയിൽ അതിവേഗ മുന്നേറ്റങ്ങൾ സാധാരണമായിരിക്കുന്നു. മനുഷ്യനെ കവച്ച് വയ്ക്കുന്ന തരത്തിലുള്ള ഹ്യുമനോയിഡുകളെ സൃഷ്ടിക്കാനുള്ള മത്സരവും സജീവമായിരിക്കുകയാണ്. പൂര്‍ണമായ ചിന്താ ശേഷിയുള്ള ഹ്യൂമനോയിഡുകളെ നിര്‍മിക്കുമെന്ന പ്രഖ്യാപനങ്ങളടക്കം വരാൻ പോകുന്ന റോബോട്ടിക്സ് വിപ്ലവത്തിന്റെ സൂചനയാണ്. അക്കൂട്ടത്തിലേക്ക് അത്ഭുതപ്പെടുത്തുന്ന മറ്റൊരു സാങ്കേതിക വിദ്യയും ഒരു റോബോട്ടിനെയും കൂടി അവതരിപ്പിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ.

 

പറക്കാൻ കഴിയുന്ന കുഞ്ഞൻ റോബോട്ടുകൾ

പറക്കാൻ കഴിയുന്ന കുഞ്ഞൻ റോബോട്ടുകൾ ഇപ്പോൾ തന്നെ ലഭ്യമാണ്. അവയെല്ലാം പക്ഷെ പരമ്പരാഗത രീതികളാണ് ഉപയോഗിക്കുന്നത്. ഈ രീതിക്ക് പകരം ഉപയോഗിക്കാവുന്ന പുതിയ ചിലവ് കുറഞ്ഞ സാങ്കേതിക വിദ്യയാണ് ബ്രിട്ടണിലെ ബ്രിസ്റ്റോൾ സർവകലാശാലയിൽ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞർ വികസിപ്പിച്ച കുഞ്ഞൻ റോബോട്ടിലുള്ളത്. ചിറകുകൾ അടിച്ച് പറക്കാൻ കഴിയുന്ന പ്രാണിയുടെ വലിപ്പമുള്ള റോബോട്ടുകളാണ് ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പാരിസ്ഥിതിക നിരീക്ഷണം, തകർന്ന കെട്ടിടങ്ങൾക്ക് അകത്തടക്കം രക്ഷാപ്രവർത്തനം നടത്താൻ എന്നിങ്ങനെ വിവിധങ്ങളായ ഉപയോഗമാണ് ഈ കുഞ്ഞൻ റോബോട്ടിനുള്ളത്. ചിറകടിച്ച് പറക്കുന്ന റോബോട്ടിനെ സൃഷ്ടിച്ചു എന്നതിനപ്പുറം അതിന് ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയുാണ് ചർച്ച ചെയ്യപ്പെടേണ്ട കാര്യം.

സ്മാർട്ട് വാച്ച് വിപണി കീഴടക്കാൻ ഓപ്പോ വാച്ച് ഫ്രീ ഇന്ത്യയിലെത്തി; വിലയും സവിശേഷതകളുംസ്മാർട്ട് വാച്ച് വിപണി കീഴടക്കാൻ ഓപ്പോ വാച്ച് ഫ്രീ ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും

റോബോട്ടുകളുടെ ചിറകുകൾ
 

ഇത് വരെ വികസിപ്പിച്ചെടുത്ത റോബോട്ടുകളുടെ ചിറകുകൾ ചലിപ്പിക്കാൻ ഉപയോഗിച്ചിരുന്നത് മോട്ടോറുകളും ഗിയറുകളും ഒക്കെ ചേർന്ന സങ്കീർണമായ സംവിധാനമായിരുന്നു. ഉയർന്ന ചിലവും അമിത ഭാരവും മറ്റ് സങ്കീർണതകളും ഈ സാങ്കേതികവിദ്യകളുടെ പ്രധാന പ്രശ്നങ്ങളും ആയിരുന്നു. ഇതിന് പരിഹാരമായിട്ടാണ് ബ്രിസ്റ്റോൾ സർവകലാശാലയിലെ ശാസ്ത്രജ്ഞർ പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്. ലിക്വിഡ് ആംപ്ലിഫൈഡ് സിപ്പിംഗ് ആക്യുവേറ്റർ ( ലാസ ) എന്ന കൃത്രിമ പേശി സംവിധാനമാണ് പരമ്പരാഗത സാങ്കേതികവിദ്യകൾക്ക് പകരമായി സംഘം മുന്നോട്ട് വയ്ക്കുന്നത്.

ഇലക്ട്രോസ്റ്റാറ്റിക് ഫോഴ്സ്

വളരെ കുറഞ്ഞ ചിലവിൽ വികസിപ്പിച്ചെടുക്കാനായി എന്നതും ലാസയുടെ പ്രത്യേകതയാണ്. വസ്തുക്കളെ സ്പർശിക്കാതെ തന്നെ കാന്തിക ബലം പോലെ ഇലക്ട്രോസ്റ്റാറ്റിക് ഫോഴ്സ് ഉപയോഗിച്ചാണ് ലാസ റോബോട്ട് ചിറകുകളെ ചലിപ്പിക്കുന്നത്. ഡയറകറ്റ്- ഡ്രൈവ് കൃത്രിമ പേശി സംവിധാനമാണ് ലാസ. ചിറകുകൾ ചലിപ്പിക്കാൻ പരമ്പരാഗത കുഞ്ഞൻ റോബോട്ടുകൾ മോട്ടോർ, ഗിയർ, എന്നിവയടങ്ങുന്ന സങ്കീർണമായ ട്രാൻസിഷൻ ടെക്നോളജി ഉപയോഗിക്കുന്നു. ഇതിന് പകരം ഇലക്ട്രോസ്റ്റാറ്റിക് ഫോഴ്സ് ഉപയോഗിക്കുമ്പോൾ റോബോട്ടിക് ചിറകുകളുടെ നിർമാണം കൂടുതൽ ലളിതം ആകുന്നു. ഒപ്പം കൂടുതൽ മികച്ച പെർഫോമൻസും നൽകുന്നു. ചിലവ് കുറയ്ക്കുകയും ചെയ്യും. ലാസ ഉപയോഗിക്കുന്ന റോബോട്ടിന് അതേ ശരീര ഭാരമുള്ള ജീവിയേക്കാൾ വേഗം ലഭിക്കുന്നതായും ഗവേഷകർ പറയുന്നു. ചിറകുകളുടെ ഫ്ലാപ്പിങ് ഏറെ സമയം നിലനിർത്താൻ കഴിയുന്നതിനാൽ റോബോട്ടുകൾക്ക് ദീർഘദൂരം പറക്കാനും സാധിക്കുന്നു.

കൃഷ്ണനും ഹനുമാനും മുതൽ സച്ചിനും സിമ്രാനും വരെ; ദുർബലമായ ഇന്ത്യൻ പാസ്‌വേഡുകൾ

റോബോട്ടിക്‌സ്

സർവകലാശാലയിലെ റോബോട്ടിക്‌സ് പ്രൊഫസറായ ജോനാഥൻ റോസിറ്ററാണ് ശാസ്ത്ര സംഘത്തിന് നേതൃത്വം നൽകുന്നത്. ലാസ സാങ്കേതിക വിദ്യയ്ക്ക് പല വിധ ആപ്ലിക്കേഷനുകൾ ഉണ്ടെന്ന് ജോനാഥൻ റോസിറ്റർ അഭിപ്രായപ്പെടുന്നു. നിർണായകമായ ജോലികൾ ചെയ്യുന്ന പറക്കും റോബോട്ടുകളിലേക്കുള്ള പ്രധാന ചുവട് വയ്പ്പാണ് ലാസയെന്നും അദ്ദേഹം അവകാശപ്പെടുന്നു. തകർന്ന കെട്ടിടങ്ങളിൽ ആളുകളെ കണ്ടെത്തുന്നത് അടക്കമുള്ള രക്ഷാപ്രവർത്തന ജോലികൾ, ചെടികൾ കൃത്രിമമായി പരാഗണം ചെയ്യുന്നത് പോലെയുള്ള പാരിസ്ഥിക പ്രാധാന്യമുള്ള ജോലികളും ചെയ്യാൻ ലാസ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന റോബോട്ട്സിന് കഴിയുമെന്നാണ് വിലയിരുത്തൽ.

ലാസ സാങ്കേതികവിദ്യ

ലാസ സാങ്കേതികവിദ്യ

ചെറുതും എന്നാൽ അതേ സമയം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതുമായ റോബോട്ടുകളെ നിർമിക്കുക എന്നത് ശാസ്ത്രലോകം നേരിടുന്ന വലിയ വെല്ലുവിളിയാണ്. വലിപ്പം കുറയുന്തോറും പരമ്പരാഗത രീതികളുടെ പോരായ്മകൾ കൂടുന്നതാണ് പ്രധാന വെല്ലുവിളി. മൈക്രോറോബോട്ടുകളുടെ കാര്യത്തിലും ഈ വെല്ലുവിളി ശക്തമാണ്. ലാസ സാങ്കേതികവിദ്യ ഈ പോരായ്മകൾ പരിഹരിക്കുന്നു. ഭാവിയിൽ വളരെ ചെറിയ ഫ്ലാപ്പിങ് ചിറകുകൾ നിർമിക്കാനും ലാസ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയും. നാനോ റോബോട്ടിക്സിൽ അടക്കം വലിയ സാധ്യതകളാണ് ലാസ സൃഷ്ടിക്കുന്നത്.

അടിപൊളി ഫീച്ചറുകളുമായി ഷവോമിയുടെ എംഐയുഐ 13 ഇന്ത്യയിൽ എത്തിഅടിപൊളി ഫീച്ചറുകളുമായി ഷവോമിയുടെ എംഐയുഐ 13 ഇന്ത്യയിൽ എത്തി

Best Mobiles in India

English summary
Flying robots are already available. All of them, however, use traditional methods. A team of scientists at the University of Bristol in the UK, is developed a new low - cost technology that can replace this methods.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X