Home
News

5 മാസത്തേക്ക് അൺലിമിറ്റഡ് ഡാറ്റയുമായി ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് ഓണം ഗിഫ്റ്റ് പ്ലാൻ

ഇന്ത്യയിലെ ബ്രോഡ്ബാന്റ് വിപണിയിൽ ബിഎസ്എൻഎൽ, എയർടെൽ, ജിയോ എന്നിവ കടുത്ത മത്സരത്തിൽ ഏർപ്പെടുമ്പോൾ കേരളത്തിൽ ഏഷ്യാനെറ്റ് ബ്രോഡ്ബാന്റ് സേവനം ജനപ്രീതി നേടിയെടുക്കുകയാണ്. കണക്ടിവിറ്റിയിലും പ്ലാനുകളിലും ഏഷ്യാനെറ്റ് മികച്ച നിലവാരം പുലർത്തുന്നു. കേരളത്തിലെ ബ്രോഡ്ബാന്റ് വിപണയിൽ ശക്തിപ്രാപിച്ച് വരുന്ന ഏഷ്യാനെറ്റ് ഇപ്പോഴിതാ പുതിയൊരു ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓണത്തോട് അനുബന്ധിച്ചാണ് ഈ പ്ലാൻ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് ഓണം ഓഫർ

ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് ഓണം ഓഫർ

ഏഷ്യാനെറ്റ് ബ്രോഡ്ബാന്റിന്റെ ഓണം ഓഫർ ഒരു ദീർഘകാല ഓഫർ ആണ്. അഞ്ച് മാസത്തേക്ക് ബ്രോഡ്ബാൻഡ് സബ്സ്ക്രിപ്ഷൻ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ഇത് ലഭ്യമാകുന്നത്. അഞ്ച് മാസത്തെ സബ്സ്ക്രിപ്ഷനായി ഓണം ഓഫറിന് 2,499 രൂപയാണ് ഉപയോക്താക്കൾ ചിലവഴിക്കേണ്ടി വരുന്നത്. അതായത് ഒരു മാസം വരിക്കാർക്ക് നൽകേണ്ടി വരുന്നത് 500 രൂപ മാത്രമാണ്. അഞ്ച് മാസത്തേയും തുക ഒന്നിച്ച് അടയ്ക്കേണ്ട വരും എന്നതാണ് ഈ പ്ലാനിന്റെ മറ്റൊരു സവിശേഷത.

ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് ഓണം ഓഫർ

ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് ഓണം ഓഫർ പ്ലാനിലൂടെ ഈ വരിക്കാർക്ക് 60 എംബിപിഎസ് വേഗതയിലുള്ള ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റ അൺലിമിറ്റഡ് ആണ്. യാതൊരു വിധ നിയന്ത്രണങ്ങളും ഈ ഡാറ്റയ്ക്ക് ഇല്ല. ബ്രോഡ്ബാന്റ് പ്ലാനുകളിൽ സാധാരണ കാണാറില്ലാത്ത ഡാറ്റ ആനുകൂല്യമാണ് ഇത്. മറ്റ് കമ്പനികൾ പ്രീമിയം പ്ലാനുകളിലാണ് ഇത്തരമൊരു ആനുകൂല്യം നൽകുന്നത്. 500 രൂപ പ്ലാൻ ആക്ടിവേഷൻ ഫീസ് ആയി നൽകേണ്ടി വരും എന്ന കാര്യം ശ്രദ്ധിക്കുക. പ്ലാനിനായി മൊത്തം ചിലവഴിക്കേണ്ട വരുന്നത് 2999 രൂപയാണ്.

ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡിന്റെ മറ്റ് പ്ലാനുകൾ

ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡിന്റെ മറ്റ് പ്ലാനുകൾ

എല്ലാവിധ ഉപയോക്താക്കളെയും തൃപ്തിപ്പെടുത്തുന്ന ചില പ്ലാനുകളാണ് ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് തങ്ങളുടെ വരിക്കാർക്ക് നൽകുന്നത്. ദീർഘകാല പ്ലാനുകളിൽ താൽപ്പര്യമില്ലാത്ത ആളുകൾക്ക് കമ്പനി മറ്റ് ചില രസകരമായ പ്ലാനുകൾ നൽകുന്നുണ്ട്. ഇത്തരത്തിൽ ആദ്യത്തെ പ്ലാനിന് 499 രൂപയാണ് വില വരുന്നത്. ഈ പ്ലാൻ 40എംബിപിഎസ് വേഗതയിൽ ഉള്ള ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാനിന്റെ പോരായ്മയായി തോന്നുന്നത് ഇതിന്റെ ആക്ടിവേഷൻ ചാർജാണ്. 1499 രൂപയാണ് ആക്ടിവേഷൻ ചാർജായി ഉപയോക്താവ് നൽകേണ്ടി വരുന്നത്.

599 രൂപ

ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡിന്റെ അടുത്ത പ്ലാൻ 599 രൂപ വില വരുന്ന പ്ലാനാണ്. ഈ പ്ലാൻ അൺലിമിറ്റഡ് ഡാറ്റയും 60 എംബിപിഎസ് വേഗതയുമാണ് നൽകുന്നത്. 499 രൂപ പ്ലാൻ പോലെ പ്ലാൻ ആക്ടിവേഷൻ ചാർജ് ഇതിനും കൂടുതൽ ആണ്. ഈ പ്ലാനിന് 1,499 രൂപ തന്നെയാണ് പ്ലാൻ ആക്ടിവേഷന് നൽകേണ്ടത്. ഏഷ്യാനെറ്റ് ബ്രോഡ്‌ബാൻഡ് ചില പ്ലാനുകളിൽ 100 ​​എംബിപിഎസും അതിൽ കൂടുതൽ വേഗതയും നൽകുന്നുണ്ട്. ഇവ മിക്കതും ദീർഘകാല പ്ലാനുകളാണ്. നിങ്ങളുടെ പരിസരത്തും ഏഷ്യാനെറ്റ് ബ്രോഡ്ബാന്റ് ലഭ്യമായിരിക്കും. ഓൺലൈൻ ക്ലാസുകളും വർക്ക് ഫ്രം ഹോമും ശീലമായി തുടങ്ങിയതിനാൽ തന്നെ ഇത്തരമൊരു ബ്രോഡ്ബാന്റ് കണക്ഷൻ എടുക്കുന്നത് പലർക്കും ഗുണം ചെയ്യും.

More from GizBot

Best Mobiles in India

English summary
Asianet, gaining strength in the broadband market in Kerala has announced a special Onam gift plan. The plan, which offers unlimited data for five months, is priced at Rs 2,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X