സൌജന്യ സെറ്റ്ടോപ്പ് ബോക്സും 100 ചാനലുമായി എഷ്യാനെറ്റ് കേബിൾ ടിവിയുടെ 150 രൂപ പാക്ക്

|

കേരളത്തിലെ ഏറ്റവും വലിയ കേബിൾ ടിവി, ബ്രോഡ്‌ബാൻഡ് സേവന ദാതാക്കളിൽ ഒരാളായ ഏഷ്യാനെറ്റ് തങ്ങളുടെ പുതിയ ഓഫർ പുറത്ത് വിട്ടു. പ്രതിമാസം 150 രൂപയ്ക്ക് സൌജന്യ സെറ്റ്-ടോപ്പ് ബോക്സും 100 ചാനലുകളും നൽകുന്ന ഓഫറാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഓഫർ 2019 ഡിസംബർ 31 വരെ മാത്രമാണ് ലഭ്യമാവുക. മാത്രമല്ല പുതിയ ഉപയോക്താക്കൾക്ക് മാത്രമേ ഈ ആനൂകൂല്യങ്ങൾക്ക് അർഹതയുള്ളു. 999 രൂപ ഡെപ്പോസിറ്റ് ചാർജായി ഈടാക്കിയാണ് ഏഷ്യാനെറ്റ് ഉപഭോക്താക്കൾക്ക് സെറ്റ്-ടോപ്പ് ബോക്സ് നൽകുക. മൂന്ന് വർഷത്തിന് ശേഷം ഓപ്പറേറ്റർ STB എടുത്തുകളയുകയും നിക്ഷേപ തുക മുഴുവൻ തിരികെ നൽകുകയും ചെയ്യും.

100 ചാനലുകൾ
 

ഏഷ്യാനെറ്റിൻറെ പുതിയ പായ്ക്കിൻൽ 83 എഫ്ടിഎ ചാനലുകളും 17 പെയ്ഡ് ചാനലുകളും അടക്കം 100 ചാനലുകളാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. പ്രതിമാസം ഉപയോക്താവ് 150 രൂപയാണ് ഈ പായ്ക്കിനായി നൽകേണ്ടത് (18% ജിഎസ്ടി ഒഴികെ). എന്നിരുന്നാലും, കേബിൾ ടിവി ചാനൽ പായ്ക്ക് വില 2019 ഡിസംബർ 31 വരെ 150 രൂപ മാത്രമായിരിക്കുമെന്ന് ഏഷ്യാനെറ്റ് സ്ഥിരീകരിച്ചു. അത് കഴിഞ്ഞാൽ ഉപയോക്താക്കൾ മുഴുവൻ ചാർജ്ജും അടയ്ക്കേണ്ടി വരും.

മികച്ച പായ്ക്ക്

ജിയോ ഫൈബർ മികച്ച ബ്രോഡ്‌ബാൻഡ് പദ്ധതികൾ പ്രഖ്യാപിച്ച അന്ന് മുതൽ, ഏഷ്യാനെറ്റ് തങ്ങളുടെ പ്ലാനുകൾ നിരന്തരം മികച്ച മത്സരാധിഷ്ഠിതമായി പരിഷ്കരിക്കുന്നു, മാത്രമല്ല വരിക്കാരെ ആകർഷിക്കുന്നതിനായി പുതിയ ഓഫറുകളും നിരന്തരം കൊണ്ടുവരുന്നു. കേരളത്തിലെ ഏഷ്യാനെറ്റിന്റെ പുതിയ ഓഫർ വരിക്കാർക്ക് വെറും 999 രൂപയ്ക്ക് സെറ്റ്-ടോപ്പ് ബോക്സ് ലഭ്യമാക്കുന്നു. നൽകിയ തുക പിന്നീട് തിരികെ ലഭിക്കുകയും ചെയ്യും.

കൂടുതൽ വായിക്കുക : ഇപ്പോൾ കേബിൾ ടിവി വരിക്കാർക്ക് 150 ചാനലുകൾക്ക് 130 രൂപ എൻ‌സി‌എഫ്

നിക്ഷേപ തുക

കേരളത്തിലെ പുതിയ ഉപയോക്താക്കളിൽ നിന്ന് സെറ്റ്-ടോപ്പ് ബോക്സിനായി ഏഷ്യാനെറ്റ് ഈടാക്കുന്ന 999 രൂപ നിക്ഷേപ തുകയായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. സബ്‌സ്‌ക്രിപ്‌ഷൻ തീയതി മുതൽ മൂന്ന് വർഷത്തിന് ശേഷം, ഉപഭോക്താവ് സെറ്റ്-ടോപ്പ് ബോക്സ് പ്രവർത്തിക്കുന്ന അവസ്ഥയിൽ തിരികെ നൽകിയാൽ നിക്ഷേപ തുകയായ 999 രൂപ മുഴുവൻ ഉപയോക്താവിന് തിരികെ ലഭിക്കും. സെറ്റ്ടോപ്പ് ബോക്സ് ആവശ്യമാണെങ്കിൽ ഉപയോക്താവിന് സൂക്ഷിക്കാവുന്നതാണ്. തുക തിരികെ ലഭിക്കില്ലെന്ന് മാത്രം. 2019 ഡിസംബർ 31 വരെ വെറും 150 രൂപയ്ക്ക് 100 ചാനലുകളുള്ള കേബിൾ ടിവി ചാനൽ പായ്ക്കും ഏഷ്യാനെറ്റ് ഉപയോക്താക്കൾക്കായി നൽകുന്നു. പുതിയ ഏഷ്യാനെറ്റ് ഉപഭോക്താക്കൾക്കുള്ള ഈ കേബിൾ ടിവി പായ്ക്കിൽ 83 എഫ്ടിഎ ചാനലുകളും 17 പേ ചാനലുകളുമാണ് ഉൾപ്പെടുക. പായ്ക്കിന് നൽകുന്ന തുകയ്ക്കൊപ്പം 18 ശതമാനം ജിഎസ്ടി കൂടി നൽകേണ്ടി വരുമെന്ന കാര്യം ഉപയോക്താവ് ശ്രദ്ധിക്കേണ്ടതുണ്ട്.

ചാനലുകൾ
 

ഏഷ്യാനെറ്റ്, സൂര്യ, സീ കേരളം, ഫ്ലവേഴ്സ്, ഏഷ്യാനെറ്റ് മൂവീസ്, ഏഷ്യാനെറ്റ് പ്ലസ്, സൂര്യ മൂവീസ്, സൂര്യ മ്യൂസിക്, സൂര്യ കോമഡി, കൊച്ചു ടിവി, എൻ‌ജി‌സി, എൻ‌ജി‌സി വൈൽഡ്, സ്റ്റാർ സ്പോർട്സ് 1, സ്റ്റാർ സ്പോർട്സ് 2, സ്റ്റാർ സ്പോർട്സ് ഫസ്റ്റ്, സ്റ്റാർ സ്പോർട്സ് 3, ന്യൂസ് 18 മലയാളം എന്നീ പേയ്ഡ് ചാനലുകളാണ് പായ്ക്കിൽ സൌജന്യമായി ലഭ്യമാവുക. 150 രൂപ എന്ന നിരക്കിൽ ഏഷ്യാനെറ്റ് കേബിൾ ടിവിയുടെ 100 ചാനൽ പായ്ക്കും സെറ്റ് ടോപ്പ് ബോക്സും ലഭ്യമാവുക 2019 ഡിസംബർ 31 വരെ മാത്രമാണ്. അതിനുശേഷം എല്ലാ ചാനലുകൾക്കും സാധാരണ നിരക്കുകൾ ബാധകമാകും. കൂടാതെ, ഒരു ഉപഭോക്താവ് മറ്റ് എ-ലാ-കാർട്ടെ ചാനലുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അവരുടെ പാക്കിന്റെ വിലയും വർദ്ധിപ്പിക്കും.

ഏഷ്യാനെറ്റ് സ്മാർട്ട് മാജിക് സെറ്റ്-ടോപ്പ് ബോക്സ്

ഏഷ്യാനെറ്റ് സ്മാർട്ട് മാജിക് സെറ്റ്-ടോപ്പ് ബോക്സ്

മറ്റൊരു പ്രധാന കാര്യം ഏഷ്യാനെറ്റ് തങ്ങളുടെ ആൻഡ്രോയിഡ് ടിവി ബേസ്ഡ് സ്മാർട്ട് മാജിക് സെറ്റ്-ടോപ്പ് ബോക്സും ഇപ്പോൾ തിരഞ്ഞെടുത്ത നഗരങ്ങളിൽ 3,999 രൂപ എന്ന നിരക്കിൽ നൽകുന്നു എന്നതാണ്. ഈ വർഷം ആദ്യമാണ് ഏഷ്യാനെറ്റ് ഉപയോക്താക്കൾക്കായി 5,999 രൂപയ്ക്ക് സ്മാർട്ട് മാജിക് ആൻഡ്രോയിഡ് ടിവി ബോക്സ് അവതരിപ്പിച്ചത്. 5000 ലധികം അപ്ലിക്കേഷനുകളും ഗെയിമുകളും സൌജന്യമായി ഡൌൺലോഡ് ചെയ്യാൻ ആൻഡ്രോയിഡ് ടിവി പ്ലാറ്റ്ഫോം ഉപയോക്താക്കളെ അനുവദിക്കുന്നതിനാൽ ഏഷ്യാനെറ്റിൻറെ ഈ ബോക്സ് കേബിൾ ടിവിയും ഒടിടി കണ്ടൻറും ഒറ്റ പ്ലാറ്റ്ഫോമിൽ കാണിക്കുന്നു.

കൂടുതൽ വായിക്കുക : ജിയോയെ വെല്ലുന്ന കേരളത്തിൻറെ ഫൈബർ കേബിൾ ഇൻറർനെറ്റ് പദ്ധതി കെ-ഫോണിന് സർക്കാർ അനുമതി

ആൻഡ്രോയിഡ് ടിവി 8.0

ഏഷ്യാനെറ്റിൻറെ സ്മാർട്ട് മാജിക് ബോക്സ് ആൻഡ്രോയിഡ് ടിവി 8.0 പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നത്. ഇതിനൊപ്പം യുട്യൂബ്, ഹോട്ട്‌സ്റ്റാർ, ZEE5 തുടങ്ങിയ അപ്ലിക്കേഷനുകൾ പ്രീലോഡുചെയ്‌തിട്ടുണ്ട്. ഈ സെറ്റ്-ടോപ്പ് ബോക്സ് ഉപയോഗിച്ചാണ് ഏഷ്യാനെറ്റ് ജിയോ ഫൈബറിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. ഇത് എല്ലാ ബ്രോഡ്ബാൻഡ് പ്ലാനിലും സൌജന്യ 4 കെ എസ്ടിബി ലഭ്യമാക്കുന്നു. എയർടെൽ എക്സ്സ്ട്രീം ബോക്സ്, ഡിഷ് എസ്എംആർടി ഹബ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏഷ്യാനെറ്റ് സ്മാർട്ട് മാജിക് ബോക്സിന്റെ വില കൂടുതലാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
Asianet, which is one of the popular Cable TV and broadband service providers in Kerala, has introduced a new offer as part of which it’s providing free Set-Top Box and 100 channels at just Rs 150 per month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X