ബ്രോഡ്ബാന്റ് വിപണിയിൽ ശക്തി തെളിയിച്ച് ഏഷ്യാനെറ്റ് ഗിഗാ ഫൈബർ‌നെറ്റ്, പ്ലാനുകൾ അറിയാം

|

ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്റ ബ്രോഡ്ബാന്റ് സേവനമാണ് ഏഷ്യാനെറ്റ് ഗിഗാ ഫൈബർ‌നെറ്റ്. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നെറ്റ്വർക്കുകളിലൊന്ന് കൂടിലാണ് ഇത്. കേരളത്തിൽ വലിയ നെറ്റ്വർക്ക് ഏഷ്യാനെറ്റ് ഗിഗാ ഫൈബർനെറ്റിനുണ്ട്. ഇത് കൂടാതെ ആന്ധ്രാപ്രദേശ് (എപി), കർണാടക, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിലും ഏഷ്യാനെറ്റ് ഗിഗാ ഫൈബർ‌നെറ്റ് സേവനം ലഭ്യമാണ്. കമ്പനി കേബിൾ ടിവി ഓപ്പറേറ്റർമാരുമായി സഹകരിച്ചാണ് പല സ്ഥലങ്ങളിലേക്കും സേവനം എത്തിക്കുന്നത്.

200 എംബിപിഎസ്

ഏഷ്യാനെറ്റ് ഗിഗാ ഫൈബർ‌നെറ്റിന്റെ പരമാവധി വേഗത 200 എംബിപിഎസ് ആണ്. ഏറ്റവും വില കൂടിയ ബ്രോഡ്‌ബാൻഡ് പ്ലാനും ഈ വേഗത നൽകുന്നതാണ്. ഇന്ത്യയിൽ ഉടനീളമുള്ളതും തെക്കേ ഇന്ത്യയിലെ മറ്റൊരു പ്രബല ബ്രോഡ്ബാന്റ് സേവന ദാതാവുമായ എയർടെല്ലിന്റെ പ്ലാനുകൾക്ക് സമാനമായ പ്ലാനുകളാണ് ഏഷ്യാനെറ്റ് ഗിഗാ ഫൈബർ‌നെറ്റ് നൽകുന്നത്. രാജ്യത്ത് ഉടനീളം ഉള്ള നെറ്റ്വർക്കുകൾക്ക് സമാനമായ ഒടിടി ആനുകൂല്യങ്ങളൊന്നും നൽകുന്നില്ലെങ്കിലം ഏഷ്യാനെറ്റ് ഗിഗാ ഫൈബർ‌നെറ്റ് കേരളത്തിലെ ആളുകളെ സംബന്ധിച്ച് ഏറ്റവും പ്രീയപ്പെട്ട ബ്രോഡ്ബാന്റ് സേവനമാണ്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാനിനൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ നേടാംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാനിനൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ നേടാം

ഏഷ്യാനെറ്റ് ഗിഗാ ഫൈബർനെറ്റ് 200 എംബിപിഎസ് പ്ലാൻ

ഏഷ്യാനെറ്റ് ജിഗാ ഫൈബർനെറ്റിന്റെ 200 എംബിപിഎസ് പ്ലാനിന് ഒരു മാസത്തേക്ക് 1,000 രൂപയോളം മാത്രമേ ചിലവ് വരുന്നുള്ളു. 3,999 രൂപയാണ് നാല് മാസത്തേക്ക് ഈ പ്ലാനിനായി നൽകേണ്ടത്. പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് സൌജന്യ ഇൻസ്റ്റാളേഷൻ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. പ്ലാനിന്റെ എഫ്‌യുപി ലിമിറ്റ് പ്രതിമാസം 3,000 ജിബി മുതൽ 5,500 ജിബി വരെയാണ്. ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് ലഭിക്കുന്ന എഫ്യുപി ഡാറ്റ കമ്പനി വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ല. ഇത് കുറഞ്ഞത് 3,000 ജിബി ഡാറ്റയെങ്കിലും ആയിരിക്കും.

കേബിൾ ടിവി
 

ഈ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്ന ആകർഷകമായ അധിക ആനുകൂല്യം സൗജന്യ കേബിൾ ടിവി കണക്ഷനാണ്.. പുതിയ ഫൈബർ ഇന്റർനെറ്റ് കണക്ഷൻ വാങ്ങുന്ന ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുന്നത്. എല്ലാ ഉപഭോക്താക്കൾക്കും സബ്സ്ക്രിപ്ഷൻ ചാർജിൽ ആറുമാസം വരെ 150 രൂപ ക്രെഡിറ്റും നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് ഡ്യുവൽ-ബാൻഡ് മോഡമുകൾ നൽകുമെന്ന കമ്പനി വെബ്‌സൈറ്റിലൂടെ വ്യക്തമാക്കുന്നുണ്ട്. മടക്കിനൽകാത്ത വൺടൈം ആക്ടിവേഷൻ ചാർജും ഉണ്ട്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ, ജിയോ, എയർടെൽ എന്നിവയുടെ മികച്ച വർക്ക് ഫ്രം ഹോം ബ്രോഡ്ബാന്റ് പ്ലാനുകൾകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ, ജിയോ, എയർടെൽ എന്നിവയുടെ മികച്ച വർക്ക് ഫ്രം ഹോം ബ്രോഡ്ബാന്റ് പ്ലാനുകൾ

കണക്ഷൻ

ഉപയോക്താക്കൾക്ക് ലഭിക്കുന്ന മോഡമുകൾ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. കണക്ഷൻ അവസാനിപ്പിക്കുമ്പോൾ അത് തിരികെ നൽകും. മുകളിൽ സൂചിപ്പിച്ച വിലകളൊന്നും നികുതി ഉൾപ്പെടുന്നവയല്ല. 3,999 രൂപയ്ക്കൊപ്പം 18% ജിഎസ്ടി കൂടി അധികമായി നൽകേണ്ടി വരും. 3,600 രൂപ വിലയുള്ള മറ്റൊരു പ്ലാനും ഏഷ്യാനെറ്റ് ഗിഗാ ഫൈബർനെറ്റ് നൽകുന്നുണ്ട്. ഈ പ്ലാനിന് 6 മാസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ പ്ലാൻ തിരഞ്ഞെടുക്കുന്ന ആളുകൾ ഇൻസ്റ്റാളേഷൻ ചാർജ് പ്രത്യേകം നൽകേണ്ടി വരും.

3,600 രൂപ പ്ലാൻ

3,600 രൂപ പ്ലാനിനൊപ്പം നൽകേണ്ടി വരുന്ന ഇൻസ്റ്റാളേഷൻ ചാർജ് 1,000 രൂപയാണ്. 75 എംബിപിഎസ് വേഗതയുള്ള ഇന്റർനെറ്റാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഏഷ്യാനെറ്റ് ഗിഗാ ഫൈബർനെറ്റിന്റെ 3,499 രൂപയുടെ പ്ലാൻ അഞ്ച് മാസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ 125എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റ് ലഭിക്കും. 500 രൂപ ഇൻസ്റ്റാളേഷൻ ചാർജ് പ്രത്യേകമായി നൽകേണ്ടിവരും. അൺലിമിറ്റഡ് പ്ലാനുകൾ എന്നാണ് ഈ മൂന്ന് പ്ലാനുകളെയും വിളിക്കുന്നത് എങ്കിലും ഇവ 3,000 ജിബി മുതൽ 5,500 ജിബി വരെയുള്ള എഫ്യുപി ലിമിറ്റുകളുമായിട്ടാണ് വരുന്നത്.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നിവയുടെ ഏറ്റവും വില കുറഞ്ഞ ബ്രോഡ്‌ബാൻഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നിവയുടെ ഏറ്റവും വില കുറഞ്ഞ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

Best Mobiles in India

English summary
Asianet Giga FiberNet is a broadband service provided by Asianet Satellite Communications. The company offers its customers the best plans with speeds of up to 200 Mbps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X