ലാപ്ടോപ്പുകൾക്ക് മികച്ച ഓഫറുകളുമാിയി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ രണ്ട് ദിവസത്തിനുള്ളിൽ ആരംഭിക്കാൻ പോവുകയാണ്. അസൂസ്, ഡെൽ, എച്ച്പി, ലെനോവോ, തുടങ്ങിയ പല ബ്രാൻഡുകളിൽ നിന്നുമുള്ള ലാപ്‌ടോപ്പുകൾ മികച്ച ഓഫറുകളിലാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂലെ ലഭ്യമാക്കുന്നത്. മികച്ച മൾട്ടി ടാസ്‌കിംഗ് അനുഭവം പ്രദാനം ചെയ്യുന്ന മികച്ച ലാപ്ടോപ്പുകളും ഓഫർ വിലയിൽ ലഭിക്കും.

എസ്‌ബിഐ ഡെബിറ്റ് കാർഡ് ഉപയോഗിച്ചാൽ ആമസോൺ 10% ഇൻസ്റ്റൻറ് ഡിസ്കൌണ്ട് നൽകുന്നു. എച്ച്ഡിഎഫ്സി ഡെബിറ്റ് കാർഡിൽ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ, ബജാജ് ഫിൻസെർവ് കാർഡിൽ നോ-കോസ്റ്റ് ഇഎംഐ, ആവേശകരമായ പ്രത്യേക ലോഞ്ച് ഓഫറുകൾ, സ്മാർട്ട്‌ഫോണുകൾക്കും മറ്റ് ഉൽപ്പന്നങ്ങൾക്കുമായുള്ള പ്രോട്ടക്ഷൻ പ്ലാനുകളിൽ മികച്ച ഡീലുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, വിപുലീകരിച്ചു വാറന്റി ഓഫറുകൾ എന്നിവയൊക്കെ ആമസോൺ ലഭ്യമാക്കുന്നു.

ലെനോവോ എഎംഡി എ 6: വില 19,999 രൂപ
ലെനോവോ എഎംഡി എ 6 ലാപ്ടോപ്പ് 9,999 രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാം. 9,800 രൂപയുടെ ലാഭമാണ് ഈ ലാപ്ടോപ്പ് ആമസോൺ ഗ്രറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ സ്വന്തമാക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത്. ലാപ്ടോപ്പ് എക്സ്ചേഞ്ചിലൂടെ 14,900 രൂപ വരെ നേടാൻ സാധിക്കും.

ലെനോവോ ഐ 3 ഡോസ്: വില 23,990 രൂപ
ലെനോവോയിൽ നിന്നുള്ള ഈ മികച്ച ലാപ്‌ടോപ്പ് നിങ്ങൾക്ക് 23,990 രൂപയ്ക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ സ്വന്തമാക്കാം. 15,800 രൂപയൂടെ ലാഭമാണ് ആമസോൺ ഫെസ്റ്റവൽ സെയിലിലൂടെ ലാപ്ടോപ്പ് വാങ്ങുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത്. ഈ DOS ബേസ്ഡ് ലാപ്‌ടോപ്പ് സെവൻത്ത് ജനറേഷൻ കോർ ഇന്റൽ I3-7020U പ്രോസസറിലാണ് പ്രവർത്തിക്കുന്നത്.

ഡെൽ ഐ3 8th ജനറേഷൻ: വില 23,990 രൂപ
ലൈഫ് ടൈം വാലിഡിറ്റി ഉള്ള വിൻഡോസ് 10 പ്രീലോഡഡ് ആയാണ് ഡെൽ ഐ3 8th ജനറേഷൻ പുറത്തിറങ്ങിരിക്കുന്നത്. ഈ ലാപ്ടോപ്പ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ സ്വന്തമാക്കുമ്പോൾ നിങ്ങൾക്ക് 7,101 രൂപ ലാഭിക്കാൻ സാധിക്കും. 1,459 രൂപയുടെ ഇഎംഐ സംവിധാനത്തിലൂടെയും നിങ്ങൾക്ക് ഈ ലാപ്പ്ടോപ്പ് സ്വന്തമാക്കാം

അസൂസ് ഐ 3: വില 25,990 രൂപ
അസൂസ് ഐ 3 ലാപ്ടോപ്പ് ഉപഭോക്താക്കൾക്കായി 25,990 രൂപയ്ക്കാണ് ആമസോൺ ലഭ്യമാക്കുന്നത്. ഫെസ്റ്റിവൽ സെയിലിലൂടെ ലാപ്ടോപ്പ് സ്വന്തമാക്കുമ്പോൾ 9,000 രൂപ വരെ ലാഭിക്കാൻ സാധിക്കും. 1,365 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ പ്ലാനിലൂടെ ഈ ലാപ്ടോപ്പ് സ്വന്തമാക്കാം. 14 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയുള്ള ലാപ്ടോപ്പ് 7th ജനറേഷൻ ഇൻറൽ കോർ ഐ 3 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്.

എസർ i7ന് വിലകിഴിവ്
52,999 രൂപവിലവരുന്ന എസർ i7 ലാപ്‌ടോപ്പ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ 34% കിഴിവിൽ ലഭ്യമാണ്. പ്രതിമാസം 2,494 രൂപ എന്ന ഇഎംഐ നിരക്കിലും ലാപ്ടോപ്പ് സ്വന്തമാക്കാം. 1.8 ജിഗാഹെർട്‌സ് ഇന്റൽ കോർ ഐ 7-8565 യു 8th ജനറേഷൻ പ്രോസസറാണ് ലാപ്ടോപ്പിലുള്ളത്. 8 ജിബി ഡിഡിആർ 4 റാമും 1 ടിബി 5400 ആർപിഎം ഹാർഡ് ഡ്രൈവും ലാപ്ടോപ്പിനെ മികവുറ്റതാക്കുന്നു.

അസൂസ് ടി.യു.എഫ് റൈസൺ 5: വില 50,990 രൂപ
അസൂസ് ടി.യു.എഫ് റൈസൺ 5 വില Rs. 56,990 രൂപയാണ്. പ്രതിമാസം 2,683 രൂപ എന്ന നിരക്കിലുള്ള ഇഎംഐ ഉപയോഗിച്ച് നിങ്ങൾക്ക് ഈ ലാപ്ടോപ്പ് സ്വന്തമാക്കാൻ സാധിക്കും. ആന്റി-ഡസ്റ്റ് കൂളിംഗ് സിസ്റ്റമാണ് ഈലാപ്ടോപ്പിൻറെ സവിശേഷത. ലൈഫ് ടൈം വാലിഡിറ്റിയുള്ള വിൻഡോസ് 10 ഹോം ലാപ്ടോപ്പിൽ പ്രീ ലോഡഡ് ആണ്.

ലെനോവോ ലെജിയൻ i5-9th ജനറേഷൻ: വില 60,990 രൂപ
ലെനോവോ ലെജിയൻ i5-9th ജനറേഷൻ മികച്ച ലാപ്ടോപ്പാണ്. ഇതിൻറെ വില Rs. 60,990 രൂപയാണ്. ആമസോണിലൂടെ വാങ്ങുമ്പോൾ നിങ്ങൾക്ക് 31,900 രൂപ ലാഭിക്കാം. 8 ജിബി റാം, 512 ജിബി SSD, 4 ജിബി NVIDIA GTX 1650 ഗ്രാഫിക്സ് എന്നിവയുമായാണ് ഈ ലാപ്ടോപ്പ് പുറത്തിറങ്ങിയത്. ലാപ്ടോപ്പിനൊപ്പം നിങ്ങൾക്ക് 11,500 രൂപ വിലമതിക്കുന്ന സോഫ്റ്റ്വെയറും ഗെയിമുകളും ലഭിക്കും. കൂടാതെ ഇന്റൽ ഗെയിമിംഗ് ബണ്ടിലും കമ്പനി ലഭ്യമാക്കുന്നു.

എച്ച്പി ലാപ്ടോപ്പുകളിൽ 10,000 രൂപ വരെ ഓഫർ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഡേ സെയിലിലൂടെ ചില എച്ച്പി ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ നിങ്ങൾക്ക് 10,000 രൂപ വരെ കിഴിവ് ലഭിക്കും. പുതിയതും നേരത്തെ പുറത്തിറങ്ങിയതുമായ പല മോഡലുകളും ഈ ഓഫറിൽ ഉൾപ്പെടുന്നു. പ്രീ-ബുക്കിംഗ് സ്റ്റാറ്റസിലുള്ള കുറച്ച് പുതിയ മോഡൽ ലാപ്ടോപ്പുകളും നിങ്ങൾക്ക് സ്വന്തമാക്കാം.

ഡെൽ ലാപ്ടോപ്പുകളിൽ 25,000 രൂപ വരെ ഓഫ്
ഡെൽ കമ്പനിയുടെ ചില ലാപ്ടോപ്പുകൾക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഡേ ഓഫറിലൂടെ 25,000 രൂപ വരെ കിഴിവ് ലഭിക്കും. മികച്ച ഡിസൈനും കോംപാക്റ്റ് ബിൽട്ടും ഉള്ള ലാപ്ടോപ്പുകൾ തന്നെയാണ് ഈ ഓഫറിൽ ആമസോൺ ഉപഭോക്താക്കൾക്കായി ലഭ്യമാക്കുന്നത്.

ലെനോവോ ലാപ്ടോപ്പുകളിൽ 40,000 രൂപ വരെ ഓഫർ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഡേ സെയിലിലൂടെ ലെനോവോ ലാപ്ടോപ്പുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 40,000 രൂപവരെ കിഴിവ് ലഭിക്കും. നിരവധി ലെനോവോ ലാപ്‌ടോപ്പുകൾക്ക് ഈ ഓഫർ ബാധകമാണ്. കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഈ ലാപ്ടോപ്പുകൾ മികച്ച സവിശേഷതകൾ ഉള്ളവ കൂടിയാണ്.

എസർ ലാപ്ടോപ്പുകളിൽ 32,000 രൂപ വരെ കിഴിവ്
എസർ ലാപ്‌ടോപ്പുകൾ ആമസോൺ ഫെസ്റ്റിവൽ ഓഫർ സെയിലിലൂടെ വാങ്ങുമ്പോൾ 32,000രൂപ വരെ കിഴിവ് ലഭിക്കും. കൂടുതൽ എക്‌സ്‌ചേഞ്ച് ഓഫറുകളിലും ഈ ലാപ്ടോപ്പുകൾ സ്വന്തമാക്കാം. വിലകുറഞ്ഞ ഈ ലാപ്‌ടോപ്പുകൾക്ക് അതേ വിലയിൽ ലഭ്യമാകുന്ന ലാപ്ടോപ്പുകളെക്കാൾ മികച്ച ഫിച്ചറുകളാണ് ഉള്ളത്.

അസൂസ് ലാപ്ടോപ്പുകളിൽ 25,000 രൂപ വരെ ഓഫർ
പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം അസൂസ് ലാപ്ടോപ്പുകൾ പോലും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ധാരാളം ഓഫറുകളിൽ ലഭ്യമാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് ഈ ലാപ്ടോപ്പുകൾ 25,000 രൂപ വരെ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും.

MSI ലാപ്‌ടോപ്പുകളിൽ 24,000 രൂപ വരെ കിഴിവ്
മികച്ച പെർഫോമൻസ് ഉള്ള MSI ലാപ്‌ടോപ്പുകൾ 24,000 രൂപവരെ കിഴിവിൽ സ്വന്തമാക്കാം. വലിയ റാം, ഉയർന്ന SSDസ്റ്റോറേജ്, മികച്ച ഗ്രാഫിക്സ് എന്നിവയുള്ള ഈ ലാപ്ടോപ്പുകൾ മികച്ച ഗെയ്മിങ് എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








