ഓസ്ട്രേലിയയിൽ അശ്ലീല സൈറ്റുകൾ കാണാനും ഫേഷ്യൽ റെക്കഗനിഷൻ

|

ഫേഷ്യൽ റെഗനനിഷൻ സംവിധാനം സുരക്ഷയുടെ ഭാഗമായി പല പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്ന വാർത്തകൾ നമ്മൾ നിരന്തരം കേൾക്കാറുണ്ട്. എന്നാൽ പോൺ സൈറ്റുകളിലേക്ക് പ്രവേശിക്കാൻ ഫേഷ്യൽ റെക്കഗനിഷൻ വേണമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ, വിശ്വസിച്ചേ പറ്റു, കാരണം ഓസ്ട്രേലിയയിൽ ഇനി പോൺ സൈറ്റുകൾ കണുന്നവർ ഫേഷ്യൽ റെക്കഗനിഷനിലൂടെ പ്രായപൂർത്തിയായെന്ന് ഉറപ്പാക്കണം. എന്നാൽ മാത്രമേ സൈറ്റുകൾ ലഭ്യമാവുകയുള്ളു.

അശ്ലീല സൈറ്റുകളിൽ
 

അശ്ലീല സൈറ്റുകളിൽ പ്രവേശിക്കുന്നത് അത്രയ്ക്ക് എളുപ്പമല്ലാതാക്കാനും പ്രായപൂർത്തിയാകാത്തവർക്ക് ഇത്തരം സൈറ്റുകൾ ലഭ്യമല്ലാതാക്കാനും ഗവൺമെന്റുകൾ ശ്രമിക്കുന്നുണ്ട്. ഓസ്ട്രേലിയൻ സർക്കാർ ഇക്കാര്യത്തിൽ ഒരുപടി കൂടി മുന്നോട്ട് പോയിരിക്കുകയാണ്. പോൺ സൈറ്റുകളിലേക്ക് പ്രവേശിക്കുന്ന ഓസ്‌ട്രേലിയൻ പൗരന്മാരുടെ മുഖം സ്കാൻ ചെയ്യാനും അവ സർക്കാർ ഏജൻസികൾ നിയന്ത്രിക്കുന്ന ‘ഫെയ്‌സ് വെരിഫിക്കേഷൻ സർവീസിൻറെ ഇമേജ് ഡാറ്റാബേസ് ഉപയോഗിച്ച് പരിശേധിക്കാനും സർക്കാർ നിർദ്ദേശിച്ചു.

ഐഡൻറിറ്റി

ആളുകളുടെ ഐഡൻറിറ്റി പരിശോധിക്കാൻ വേണ്ടി ഐഡന്റിറ്റി ഡോക്യുമെന്റുകളുടെ എവിഡൻസിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങളുമായി വ്യക്തികളുടെ ഫോട്ടോ പൊരുത്തപ്പെടുന്ന ഒരു ഫെയ്‌സ് വെരിഫിക്കേഷൻ സർവ്വീസ് ഹോം അഫയേഴ്സ് വികസിപ്പിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഈ സംവിധാനം പ്രായം നിർണ്ണയിക്കാൻ സഹായിക്കും, ഉദാഹരണത്തിന് പ്രായ പൂർത്തിയാകാത്ത ആളുകൾ വേരിഫിക്കേഷൻ മറികടക്കാൻ മുതിർന്നവരുടെ ഐഡി പ്രൂഫ് വിവരങ്ങൾ ഉപയോഗിക്കുന്നത് അടക്കമുള്ള സംഭവങ്ങൾ ഇതോടെ ഒഴിവാകുന്നു.

കൂടുതൽ വായിക്കുക : ഗോവ വിദ്യാഭ്യാസ വകുപ്പിൻറെ വെബ്സൈറ്റിൽ അശ്ലീല സൈറ്റുകളിലേക്കുള്ള ലിങ്ക്, സൈറ്റ് അടച്ചുപൂട്ടി

ഓസ്‌ട്രേലിയൻ സർക്കാർ

ഓസ്‌ട്രേലിയൻ സർക്കാർ അതിന്റെ ഫേസ് റക്കഗനിഷൻ സേവനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ഇത് പൂർണ്ണമായും പ്രവർത്തനക്ഷമമല്ല. കൂടാതെ പ്രൈവസി സംരക്ഷണം കണക്കിലെടുത്ത് പാർലമെൻറ് സെക്യൂരിറ്റി കമ്മറ്റി നിരസിച്ച ഐഡൻറിറ്റി മാച്ചിങ് സർവ്വീസസ് ബിൽ-2019 പാർലമെൻറ് പാസാക്കുന്നതുവരെ ഈ ഫേസ് റക്കഗനിഷൻ സംവിധാനം നിലവിൽ വരില്ല.

കുട്ടികൾ ഓൺലൈനിൽ
 

പ്രായപൂർത്തിയാകാത്തവർ ഓൺലൈനിൽ അശ്ലീലം കാണുന്നത് തടയാനുള്ള ഓസ്‌ട്രേലിയയുടെ സമീപകാല ശ്രമങ്ങൾക്ക് സമാനമായി അശ്ലീല സൈറ്റുകളിൽ പ്രവേശിക്കുന്നതിന് പ്രായപരിധി നിർണ്ണയിക്കാനുള്ള വിവാദ പദ്ധതി യുകെ റദ്ദാക്കി. ആവർത്തിച്ചുള്ള കാലതാമസത്തിന് ശേഷമായിരുന്നു റദ്ദാക്കൽ നടപടി. പദ്ധതി ആദ്യം 2018 മാർച്ചിൽ പ്രാബല്യത്തിൽ കൊണ്ടുവരാൻ തീരുമാനിച്ചതായിരുന്നു. ഇത് ഇനി നടപ്പിൽ വരില്ല. പകരം ഓൺലൈൻ ഹാർമ്സ് റഗുലേറ്ററി റിഗിമിൻറെ ഭാഗമായി തന്നെ കുട്ടികളെ ഓൺലൈനിൽ സംരക്ഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഡിജിറ്റൽ സെക്രട്ടറി നിക്കി മോർഗൻ പറഞ്ഞു.

പ്രായം പരിശോധിക്കാനുള്ള സംവിധാനങ്ങൾ

ഓൺലനിൽ സ്വകാര്യത സംരക്ഷിക്കപ്പെടുന്നതിനെ കുറിച്ചുള്ള ആശങ്കകൾ കൂടിവരുന്നതിനാൽ തന്നെ ഈ സംവിധാനം എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യങ്ങളും ഉയർന്നുവരുന്നുണ്ട്. പ്രായം പരിശോധിക്കാനുള്ള സംവിധാനങ്ങൾ മറികടക്കാൻ എളുപ്പമാണെന്നും പ്രായപൂർത്തിയാകാത്തവർ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നുവെന്നും ഈ വർഷം ആദ്യം, ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. പരിശോധനകളിൽ മുൻ പന്തിയിൽ നിൽക്കുന്ന ഒരു സംവിധാനത്തെ കബളിപ്പിക്കാൻ അവർക്ക് രണ്ട് മിനുറ്റിൽ താഴെ സമയം മാത്രമാണ് വേണ്ടി വന്നത്.

കൂടുതൽ വായിക്കുക :കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്ന വൻ സംഘം പിടിയിൽ, രക്ഷിച്ചത് 23 കുട്ടികളെ

സ്വകാര്യത

ഇനി ഓസ്‌ട്രേലിയൻ സർക്കാർ ഫേസ് റക്കഗനിഷൻ സംവിധാനം ഓൺലൈൻ സൈറ്റുകളിൽ പ്രവേശിക്കാൻ ഉപയോഗിക്കണം എന്ന നിർദ്ദേശവുമായി മുന്നോട്ട് പോവുമോ, അതോ ഇതും യുകെയിൽ സംഭവിച്ചതിന് സമാനമായി ഒഴിവാക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. എന്തായാലും ഇത്തരം സംവിധാനങ്ങളിലൂടെ മാത്രമേ വർദ്ധിച്ചു വരുന്ന പോൺ സൈറ്റുകളിലേക്കുള്ള കുട്ടികളുടെ പ്രവേശനം തടയാൻ സാധിക്കു. അതിനൊപ്പം തന്നെ ആളുകളുടെ സ്വകാര്യതയെ ഹനിക്കുന്ന വിധത്തിലുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കാനും പാടില്ല.

Most Read Articles
Best Mobiles in India

Read more about:
English summary
Governments are working to make it one-step harder to access porn online. Yesterday, Australia‘s Department of Home Affairs proposed to start scanning porn viewers’ faces and match them up with government photos to verify their age using its ‘Face Verification Service’ — an image database of Australian citizens that is managed by government agencies.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X