Home
News

മണിക്കൂറകൾക്കുള്ളിൽ ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിമിന് 10 മില്ല്യൺ ഡൌൺലോഡ്സ്

പബ്ജി മൊബൈൽ ഗെയിം ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ക്രാഫ്റ്റൺ ബാറ്റിൽ ഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ എന്ന ഗെയിം രാജ്യത്ത് അവതരിപ്പിച്ചു. ഈ ഗെയിം നിലവിൽ ആൻഡ്രോയിഡ് ഡിവൈസുകളിൽ ഡൌൺലോഡ് ചെയ്യാനായി ലഭ്യമാണ്. വൈകാതെ ഐഒഎസ് ഡിവൈസുകളിലും ഗെയിം ലഭ്യമാകും. ഗെയിം ആദ്യം ആക്‌സസ് പ്രോഗ്രാമിന് കീഴിൽ ജൂൺ 17ന് തന്നെ ലഭ്യമാക്കിയിരുന്നു. പ്ലേ സ്റ്റോറിൽ എല്ലാവർക്കുമായി ഈ ഗെയിം ലഭ്യമായത് കുറച്ച് മണിക്കൂർ മുമ്പാണ്.

ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ

ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ഇന്ന് റിലീസ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ 10 ദശലക്ഷം ഡൌൺ‌ലോഡ്സ് ആണ് നേടിയത്. ഈ നേട്ടത്തിന് പിന്നാലെ കോൺസ്റ്റബിൾ സെറ്റ് എന്ന് വിളിക്കുന്ന ഇൻഗെയിം ഔട്ട്ഫിറ്റ് കളിക്കാർക്ക് സൌജന്യമായി നൽകുന്നുവെന്ന് ക്രാഫ്റ്റൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ ഗെയിമിന് ഇത്രയും ഡൌൺലോഡ്സിലേക്ക് എത്തിച്ചതിന് സഹായിച്ച ഗെയിമർമാർക്ക് ഒരു ക്ലാസിക് ക്രാറ്റ് കൂപ്പണും മൂന്ന് സപ്ലൈ ക്രേറ്റ് കൂപ്പണുകളും കമ്പനി സൌജന്യമായി നൽകുന്നുണ്ട്.

ഗൂഗിൾ പ്ലേ സ്റ്റോർ

ഗൂഗിൾ പ്ലേ സ്റ്റോർ ഡൌൺ‌ലോഡ്സിന്റെ എണ്ണം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മെയ് 18 മുതൽ ഗെയിമിനായി ലഭിച്ചതായി ക്രാഫ്റ്റൺ അവകാശപ്പെടുന്ന 40 ദശലക്ഷം പ്രീ-രജിസ്ട്രേഷനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 10 ദശലക്ഷം ചെറിയ ഡൌൺലോഡ്സ് നമ്പർ മാത്രമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ 500 ദശലക്ഷത്തിലധികം ഇൻസ്റ്റാളുകളുള്ള ഗരേന ഫ്രീ ഫയർ ഗെയിമാണ് ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യയുടെ എതിരാളി. ആഗോളതലത്തിൽ ഫ്രീ ഫയർ ലഭ്യമാണ്. അതേസമയം ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ഇന്ത്യയിൽ മാത്രമേ ലഭ്യമാകൂ.

ഗൂഗിൾ പ്ലേ സ്റ്റോർ

ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം നിലവിൽ ഔദ്യോഗികമായി ഗൂഗിൾ പ്ലേ സ്റ്റോർ വഴി മാത്രമേ ലഭ്യമാവുകയുള്ളു. ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകളിൽ സൈഡ്‌ലോഡ് ചെയ്യുന്നതിന് എപികെ ഫയലുകൾ നൽകുന്നില്ല. ഇത് തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകളിൽ ലഭ്യമാണ്, ഇത് ഔദ്യോഗികമായി അപ്ലോഡ് ചെയ്യുന്നവയല്ല എന്നതിനാൽ കൂടുതൽ ഡൌൺലോഡ്സ് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഇത്തരം എപികെ ഫയലുകളിലൂടെ മാൽവെയർ ഡിവൈസുകളിൽ എത്താൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഗൂഗിൾ പ്ലേ സ്റ്റോർ വഴി മാത്രം ഗെയിം ഡൌൺലോഡ് ചെയ്യുക.

പബ്ജി

ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം കളിക്കുന്ന ആളുകൾ നേരത്തെ പബ്ജി കളിച്ചവർ ആണെങ്കിൽ അവർക്ക് പബ്ജി മൊബൈൽ അക്കൌണ്ടിലെ ഡാറ്റ ഇതിൽ നിന്നും ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിമിലേക്ക് മാറ്റാൻ സാധിക്കുമെന്ന് ക്രാഫ്റ്റൻ അറിയിച്ചിട്ടുണ്ട്. ജൂലൈ 5 വരെ മാത്രമായിരിക്കും ഇതിന് സമയമുണ്ടായിരിക്കുക എന്നാണ് കമ്പനി അറിയിച്ചത്. ഈ സമയപരിധി കഴിഞ്ഞാൽ ഗെയിമർമാർക്ക് അവരുടെ ഡാറ്റ ഗെയിമിന്റെ ഇന്ത്യൻ പതിപ്പിലേക്ക് ഇംപോർട്ട് ചെയ്യാൻ സാധിക്കില്ല.

ഡൌൺലോഡ്

ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം നിങ്ങളുടെ ഫോണിലും എളുപ്പത്തിൽ ഡൌൺലോഡ് ചെയ്യാൻ സാധിക്കും. എന്നാൽ ഇത് ഡൌൺലോഡ് ചെയ്യുന്നതിന് ഫോണിൽ ചില സവിശേഷതകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ആദ്യത്തേത് നിങ്ങളുടെ ഫോൺ ആൻഡ്രോയിഡ് 5.1.1 ഒഎസിലോ അതിനേക്കാൾ പുതിയ ഒഎസിലോ പ്രവർത്തിക്കുന്ന ഡിവൈസ് ആയിരിക്കണം. രണ്ടാമത്തെ കാര്യം ഫോണിൽ പ്ലേസ്റ്റോർ ആക്സസ് ഉണ്ടായിരിക്കണം. മൂന്നാമത്തെ കാര്യം ഫോണിൽ കുറഞ്ഞത് 2ജിബി റാം ഉണ്ടായിരിക്കണം. ഇത്രയും കാര്യങ്ങൾ ഗെയിം ഡൌൺലോഡ് ചെയ്യാൻ നിർബന്ധമുള്ള കാര്യങ്ങളാണ്.

More from GizBot

Best Mobiles in India

English summary
Battlegrounds Mobile India, introduced by Krafton Inc, reached over 1 crore downloads within hours of its arrival on the Play Store
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X