ആധാര്‍ അധിഷ്ഠിത വിമാനത്താവളം ആകാന്‍ പോകുന്നു ബാംഗളൂരുവിലെ കെംബഗൗഡ!

Written By:

ലോകത്തെ ആദ്യത്തെ ആധാര്‍ അധിഷ്ഠിത വിമാനത്താവളം ആയി ബംഗുളൂരുവിലെ കെംബഗൗഡ വിമാനത്താവളം എത്തുന്നു. ആധാര്‍ അടിസ്ഥാനപ്പെടുത്തിയുളള പ്രവേശനവും ബയോമെട്രിക് ബോര്‍ഡിങ്ങ് സംവിധാനവുമാണ് വിമാനത്താവളത്തില്‍ സ്ഥാപിക്കുന്നത്. ബംഗുളൂരുവിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (BIAL) ന്റെ തീരുമാനമാണ് ഇത്. ഡിസംബര്‍ 2018ല്‍ ഈ സംവിധാനം നിലവില്‍ എത്തും.

നോക്കിയ 4ജി ഫീച്ചര്‍ ഫോണുകള്‍ എത്തുന്നു!

ആധാര്‍ അധിഷ്ഠിത വിമാനത്താവളം ആകാന്‍ പോകുന്നു ബാംഗളൂരുവിലെ കെംബഗൗഡ!

ഇതിനു മുന്‍പ് രണ്ടു മാസത്തെ പരീക്ഷണ അടിസ്ഥാനത്തില്‍ ബയോമെട്രിക് ബോര്‍ഡിങ്ങ് സംവിധാനം കൊണ്ടു വന്നിരുന്നു. അതു വിജയകരമായതോടെയാണ് ഈ സംവിധാനം പൂര്‍ണ്ണ തോതില്‍ നടപ്പിലാക്കാന്‍ ബിഐഎഎല്‍ (BIAL) തീരുമാനിച്ചത്. സ്മാര്‍ട്ട് എയര്‍പോര്‍ട്ട് എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. ഈ പദ്ധതി നടപ്പിലാക്കുന്നതോടെ സുരക്ഷാ പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ഇതു കൂടാതെ ഒരേ സമയം തന്ന കൂറേ പേരെ കടത്തിവിടാനും സാധിക്കും. ഓരോ പരിശോധനാ കേന്ദ്രത്തിലും അഞ്ച് സെക്കന്‍ഡിനുളളില്‍ തന്നെ പരിശോധന പൂര്‍ത്തിയാക്കാം. ഇതു വഴി യാത്ര വളരെ സുരക്ഷിതമാവുകയും ചെയ്യുന്നു.

ആധാര്‍ അധിഷ്ഠിത വിമാനത്താവളം ആകാന്‍ പോകുന്നു ബാംഗളൂരുവിലെ കെംബഗൗഡ!

Image Source- timesofindia.indiatimes.com

എച്ച്പി പുതിയ പ്രീമിയം സ്‌പെക്‌ട്രെ ലാപ് ടോപ്പുകള്‍ അവതരിപ്പിച്ചു

ഇതു നിലവില്‍ വന്നാല്‍ പേപ്പര്‍ ടിക്കറ്റ്, ബോര്‍ഡിങ്ങ് പാസ്, ഒന്നിലധികം ചെക്ക് പോയിന്റുകളില്‍ തിരിച്ചറിയല്‍ രേഖകള്‍ കൊടുക്കേണ്ട ആവശ്യവും ഇല്ല, കൂടാതെ കാത്തിരിപ്പിന്റെ സമയവും കുറയ്ക്കാം.

English summary
The Bangalore International Airport Limited (BIAL) has given push to its plan to make Kempegowda International Airport (KIA) the country's first airport to have complete Aadhaar-enabled entry and biometric boarding system.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot