ബെംഗളൂരുവിൽ ബാങ്ക്അക്കൌണ്ട് ഹാക്ക് ചെയ്ത് തട്ടിയെടുത്തത് നഷ്ടം 45 ലക്ഷം

|

ഇന്റർനെറ്റ്, ഡിജിറ്റൽ പേയ്‌മെന്റ് അപ്ലിക്കേഷനുകൾ, ഇ- വാലറ്റുകൾ, ഓൺലൈൻ ഷോപ്പിംഗ് എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ഉണ്ടായത്. ഇതിനൊപ്പം തന്നെ ഇത്തരം സേവനങ്ങളെ ചുറ്റിപ്പറ്റി നടക്കുന്ന തട്ടിപ്പുകളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. ഇത്തരം തട്ടിപ്പുകളിലൂടെ നിരവധി ആളുകൾക്ക് പണം നഷ്‌ടപ്പെടുന്നന്നുണ്ട്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലും ഇത്തരമൊരു തട്ടിപ്പ് നടന്നു.

45.7 ലക്ഷം രൂപ
 

കഴിഞ്ഞ ദിവസം നടന്ന തട്ടിപ്പിൽ ബെംഗളൂരുവിലെ ഒരു ബിസിനസുകാരന് 45.7 ലക്ഷം രൂപയാണ് നഷ്ടമായി. ഒരു എഞ്ചിനീയറിംഗ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം അപഹരിക്കപ്പെട്ടത്. തട്ടിപ്പുകാർ കമ്പനി ഉടമസ്ഥന്റെ മൊബൈൽ നമ്പർ ഡീ ആക്ടിവേറ്റ് ചെയ്യുകയും ഇയാളുടെ ഫോൺ നമ്പറിൽ നിന്ന് എല്ലാ ഇന്റർനെറ്റ് ബാങ്കിംഗ് ക്രെഡൻഷ്യലുകളും ഹാക്ക് ചെയ്യുകയും ചെയ്തു.

ജഗദീഷ്

പണം നഷ്ടപ്പെട്ട് 24 മണിക്കൂറിന് ശേഷം പരാതിപ്പെടാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ കമ്പനിയുടെ പ്രൊപ്രൈറ്റർ ടിവി ജഗദീഷിനെയും ഭാര്യ മംഗളയെയും സൈബർ തട്ടിപ്പ് സംബന്ധിച്ച പരാതി രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് രണ്ട് പോലീസ് സ്റ്റേഷനുകളും മാറി മാറി പറഞ്ഞയച്ചു. ഒടുവിൽ വിജയനഗർ പോലീസ് സ്റ്റേഷനിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

കൂടുതൽ വായിക്കുക: വ്യാജ കസ്റ്റമർ കെയർ മെസേജിലൂടെ നവിമുംബൈ സ്വദേശിക്ക് നഷ്ടമായത് 3 ലക്ഷം രൂപ

തട്ടിപ്പ് നടന്നത് ഇങ്ങനെ

തട്ടിപ്പ് നടന്നത് ഇങ്ങനെ

റിപ്പോർട്ട് അനുസരിച്ച് ശനിയാഴ്ച വൈകുന്നേരം ജഗദീഷിന്റെ സിം കാർഡിന്റെ പ്രവർത്തനം നിലച്ചു. തിങ്കളാഴ്ച രാവിലെ കാനറ ബാങ്കിന്റെ അഞ്ച് ശാഖകളിൽ നിന്നായി 30 മിനിറ്റിനുള്ളിൽ 45.7 ലക്ഷം രൂപ കറന്റ്, ഓവർ ഡ്രാഫ്റ്റ് അക്കൗണ്ടുകളിൽ നിന്ന് ട്രാൻസ്ഫർ ചെയ്യപ്പെട്ടു.

സിം കാർഡ്
 

തട്ടിപ്പ് നടത്തുന്നവർ സിം കാർഡ് ഡീ ആക്ടീവ് ആക്കുകയും ഡീ ആക്ടിവേറ്റ് ചെയ്ത സിമ്മിന്റെ കോപ്പിക്കായി ഇമെയിൽ ഹാക്ക് ചെയ്ത് റീപ്ലെയ്സ്മെന്റ് റിക്വസ്റ്റ് നൽകുകയായിരുന്നു. ഈ സിം നേടിയെടുത്ത ശേഷമാണ് സ്ഥാപനത്തിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് വിശദാംശങ്ങൾ ഹാക്ക് ചെയ്ത് തട്ടിപ്പുകാർ തുക ട്രാൻസ്ഫർ ചെയ്തത്

കസ്റ്റമർ കെയർ

ഇതിനിടയിൽ ഞായറാഴ്ച രാവിലെ ജഗദീഷ് നെറ്റ്‌വർക്കിന്റെ കസ്റ്റമർ കെയറിനെ വിളിച്ച് സിം പ്രവർത്തിക്കാത്ത പ്രശ്നം അറിയിച്ചു. എക്സിക്യൂട്ടീവ് അദ്ദേഹത്തോട് ഒരു പുതിയ സിം കാർഡ് എടുക്കാനാണ് ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റേത് ഒരു കോർപ്പറേറ്റ് സിം ആയതിനാൽ ഔഗികമായി ഒരു കത്ത് ആവശ്യമാണെന്ന് അറിയിക്കുകയും ചെയ്തു.

കൂടുതൽ വായിക്കുക: ഈ ഇന്ത്യക്കാരൻ ഹാക്കറുടെ വരുമാനം 89 ലക്ഷം രൂപ

ബാങ്ക് അക്കൗണ്ട്

ചൊവ്വാഴ്ച ജഗദീഷിന്റെ ഭാര്യ ബാങ്ക് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിച്ചപ്പോൾ ലോഗിൻ ക്രെഡൻഷ്യലുകൾ മാറ്റിയതായി കണ്ടു. ജഗദീഷ് ആയിരിക്കും അത് മാറ്റിയത് എന്നാണ് അവർ ആദ്യം കരുതിയത്. പിന്നീട് അദ്ദേഹം അത് ചെയ്തില്ലെന്ന് മനസ്സിലായി. ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ 45.7 ലക്ഷം രൂപ അവരുടെ അക്കൗണ്ടുകളിൽ നിന്ന് തിങ്കളാഴ്ച ട്രാൻസ്ഫർ ചെയ്തുവെന്ന ഞെട്ടിക്കുന്ന വിവരം അവരറിഞ്ഞു.

എയർടെല്ലിന്റെ പ്രതികരണം

എയർടെല്ലിന്റെ പ്രതികരണം

തന്റെ അനുമതിയില്ലാതെ കോർപ്പറേറ്റ് സിം കോപ്പി നൽകിയതിന് ജഗദീഷ് എയർടെലിനെ കുറ്റപ്പെടുത്തുമ്പോൾ ശനിയാഴ്ച തന്റെ അക്കൗണ്ടിൽ നിന്ന് ഒരു ഇമെയിൽ ലഭിച്ചതിന് ശേഷമാണ് കമ്പനി സിം നൽകിയതെന്ന് എയർടെൽ വക്താവ് വെളിപ്പെടുത്തി. ഈ തട്ടിപ്പ് കേസ് അന്വേഷണം എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോവുകയെന്നോ ജഗദീഷിന് നഷ്ടപ്പെട്ട തുക തിരികെ ലഭിക്കുമോ എന്നും ഇതുവരെ വ്യക്തമായില്ല.

കൂടുതൽ വായിക്കുക: ഡ്രൈവിങ് ലൈസന്‍സ് ഓൺലൈനായി പുതുക്കാൻ ശ്രമിച്ചപ്പോൾ നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ

Most Read Articles
Best Mobiles in India

Read more about:
English summary
Recently, a report by Times of India states that a businessman in Bengaluru lost a whopping Rs. 45.7 lakh in such an incident. The money has been siphoned off from an engineering company's bank account. The miscreants have deactivated the proprietor's mobile number and hacked all internet banking credentials from the victim's phone number.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X