Home
News

ഓൺലൈനായി മദ്യം വാങ്ങാൻ ശ്രമിച്ച ബെംഗളൂരു സ്വദേശിക്ക് നഷ്ടമായത് 1.27 ലക്ഷം രൂപ

ഓൺലൈനായി മദ്യം വാങ്ങാൻ ശ്രമിച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് 27 ലക്ഷം രൂപ നഷ്ടമായി. ബെംഗളൂരുവിലെ യെലനഹള്ളി നിവാസിയായ അർജുൻ ജഗന്നാഥൻ ജനുവരി 19നാണ് തട്ടിപ്പിനിരയായത്. ഒരു ഗെറ്റുഗതറിനായി അമ്മയുടെ വീട്ടിലെത്തിയ അദ്ദേഹം ഓൺലൈനായി മദ്യം വാങ്ങാൻ ശ്രമിക്കുമ്പോഴായിരുന്നു തട്ടിപ്പിനിരയായത് എന്ന് പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. വീട്ടിലേക്ക് മദ്യം എത്തിക്കുന്ന ഔട്ട്‌ലെറ്റുകൾക്കായി ഓൺലൈനിൽ സെർച്ച് ചെയ്ത അദ്ദേഹത്തിന് വീട്ടിലേക്ക് മദ്യം എത്തിച്ച് നൽകുന്ന ഒരു നമ്പർ ലഭിച്ചു.

അർജ്ജുൻ ജഗന്നാഥൻ

തനിക്ക് ലഭിച്ച നമ്പറിലേക്ക് അർജ്ജുൻ ജഗന്നാഥൻ വിളിക്കുകയും മദ്യവിൽപ്പനശാലയിലെ സ്റ്റാഫ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ ഓർഡർ എടുത്തു. 1,500 രൂപയുടെ മദ്യമാണ് അർജ്ജുൻ ഓർഡർ ചെയ്തത്. ക്യാഷ്-ഓൺ-ഡെലിവറി ഓപ്ഷൻ ഇല്ലെന്നും വീട്ടിലേക്ക് മദ്യം എത്തിക്കുന്നതിന് മുമ്പ് ഓൺലൈനായി പണം നൽകണമെന്നും അയാൾ ആവശ്യപ്പെട്ടു. ഇതാണ് തട്ടിപ്പിന്റെ തുടക്കം.

ഒടിപി

ഫോൺ എടുത്ത ആൾ പറഞ്ഞ കാര്യങ്ങൾ വിശ്വസിച്ച അർജ്ജുൻ തന്റെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ അയാളുമായി പങ്കിട്ടു. തുടർന്ന് പേയ്‌മെന്റ് പൂർത്തിയാക്കുന്നതിന് ഒടിപി നൽകണമെന്ന് ആവശ്യപ്പെട്ട തട്ടിപ്പുകാരന് അർജ്ജുൻ ഒടിപി നൽകി. തുടർന്ന് തന്റെ അക്കൗണ്ടിൽ നിന്ന് 1,500 രൂപ ഡെബിറ്റ് ചെയ്തതായി കാണിക്കുന്ന ഒരു ടെക്സ്റ്റ് മെസേജ് അർജ്ജുന് ലഭിക്കുകയും ചെയ്തു.

ട്രാൻസാക്ഷൻ

പക്ഷേ ട്രാൻസാക്ഷനിൽ ചില സാങ്കേതിക പ്രശ്‌നമുണ്ടെന്നും അതുകൊണ്ട് തന്നെ പുതിയ ഒടിപി അയച്ച് തരണമെന്നും വിളിച്ചയാൾ അർജ്ജുനോട് ആവശ്യപ്പെട്ടു. അർജ്ജുൻ ഇത് വിശ്വസിക്കുകയും ഒടിപി അയച്ചു കൊടുക്കുകയും ചെയ്തു. അപ്പോൾ തന്റെ അക്കൗണ്ടിൽ നിന്ന് 6,000 രൂപ ഡെബിറ്റ് ചെയ്തതായി കാണിക്കുന്ന ഒരു ടെക്സ്റ്റ് മെസേജ് കൂടി അദ്ദേഹത്തിന് ലഭിച്ചു. ഇത് മറ്റൊരു സാങ്കേതിക തകരാറാണെന്ന് പറഞ്ഞ് തട്ടിപ്പുകാരൻ അർജ്ജുനോട് ഒ‌ടി‌പികൾ ഷെയർ ചെയ്യുന്നത് തുടരാൻ ആവശ്യപ്പെട്ടു.

ക്യുആർ കോഡ്

ഇത്തരത്തിൽ ഷെയർ ചെയ്ത ഒടിപികളിൽ നിന്ന് അർജ്ജുന് നഷ്ടമായത് 78,742 രൂപയാണ്. ഇതോടെ തട്ടിപ്പ് അവസാനിച്ചില്ല. തട്ടിപ്പുകാരൻ വീണ്ടും വിളിച്ച് ക്ഷമ ചോദിക്കുകയും സാങ്കേതിക തകരാറുകൾ കാരണമാണെന്ന് അറിയിക്കുകയും ചെയ്തു. അർജ്ജുനെ നേരിൽ കാണാമെന്നും പണം തിരികെ നൽകാമെന്നും അയാൾ വാഗ്ദാനം ചെയ്തു. തുടർന്ന് വാട്സ്ആപ്പ് വഴി അയച്ച പേടിഎം ക്യുആർ കോഡ് സ്കാൻ ചെയ്യാൻ അർജ്ജുനോട് ആവശ്യപ്പെട്ടു. പേടിഎമ്മിലൂടെ മുഴുവൻ പണവും തിരികെ അയക്കാമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച് സ്കാനിങ് പൂർത്തിയാക്കിയ അർജ്ജുന്റെ അക്കൌണ്ടിൽ നിന്ന് വീണ്ടും 49,001 രൂപ നഷ്ടമായി.

പരാതി

താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ അർജ്ജുൻ പൊലീസിൽ പരാതി നൽകാനെത്തി. ഞായറാഴ്ച്ചയായതിനാൽ ബന്ധപ്പെട്ട അധികാരികളെ കാണാൻ സാധിച്ചില്ല. പിന്നീട് തിങ്കളാഴ്ച്ചയാണ് അർജ്ജുൻ പരാതി നൽകിയത്. തട്ടിപ്പിന് ഇരയായെന്ന് ബോധ്യമായപ്പോൾ ക്രഡിറ്റ് കാർഡും യുപിഐ പേയ്മെന്റുകളും ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ട് അദ്ദേഹം ബാങ്കിനെ സമീപിച്ചെങ്കും ഇവ ബ്ലോക്ക് ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു ബാങ്കിന്റെ മറുപടി.

ഓൺ‌ലൈൻ തട്ടിപ്പുകൾ

ഓൺ‌ലൈൻ തട്ടിപ്പുകൾ കൂടി വരികയാണ് എന്നും അർജ്ജുൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് പ്രകാരം പോലീസ് കേസ് ഏറ്റെടുത്തിട്ടുണ്ടെന്നും അന്വേഷണ ഉദ്ദ്യോഗസ്ഥൻ പറഞ്ഞു. തട്ടിപ്പുകാരനെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും തട്ടിപ്പുകാരന്റെ ബാങ്ക് അക്കൗണ്ട് ജമ്മു ബ്രാഞ്ചിലാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

More from GizBot

Best Mobiles in India

English summary
Wanting to buy liquor online, a 40-year-old software engineer lost Rs 1.27 lakh to a fraudster, who asked him to share his credit card details and the OTP to complete payment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X