ദിവസവും 1 ജിബി ഡാറ്റ നൽകുന്ന ജിയോ, എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ
ഇന്ത്യൻ ടെലിക്കോം വിപണി അടക്കി വാഴുന്ന മൂന്ന് ടെലിക്കോം കമ്പനികളാണ് ജിയോ, എയർടെൽ, വിഐ എന്നിവ. ഈ ടെലിക്കോം ഓപ്പറേറ്റർമാർ തങ്ങളുടെ വരിക്കാരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് രൂപകൽപ്പന ചെയ്ത നിരവധി 4ജി പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. റീചാർജിനായി അധികം തുക ചിലവഴിക്കാൻ ആഗ്രഹിക്കാത്ത ആളുകൾക്കായി കുറഞ്ഞ നിരക്കുള്ള പ്രീപെയ്ഡ് പ്ലാനുകളും കമ്പനികൾ നൽകുന്നുണ്ട്. ടെലികോം കമ്പനികൾ അടുത്തിടെ താരിഫ് വർധിപ്പിച്ചത് പ്ലാനുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

മിക്ക ആളുകളും ഡാറ്റ ഉപയോഗിക്കുന്നവരാണ് എന്നതിനാൽ തന്നെ ദിവസേന നിശ്ചിത ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾക്കാണ് ആവശ്യക്കാരുള്ളത്. കുറഞ്ഞ തുക മാത്രം റീചാർജിന് ചിലവഴിക്കുന്ന ആളുകൾക്ക് ദിവസവും 1 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ മതിയാകും. ബജറ്റ് ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, എയർടെൽ എന്നിവ ദിവസവും 1 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഇതിൽ ജിയോ എയർടെൽ എന്നിവയ്ക്ക് മൂന്ന് വീതം പ്ലാനുകളും വോഡാഫോൺ ഐഡിയയ്ക്ക് നാല് പ്ലാനുകളുമാണ ഉള്ളത്.

റിലയൻസ് ജിയോയുടെ പ്ലാനുകൾ
രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം സേവന ദാതാവാണ് റിലയൻസ് ജിയോ, സേവനത്തിന്റെ വിലകളുടെയും നേട്ടങ്ങളുടെയും കാര്യത്തിൽ എല്ലായ്‌പ്പോഴും ജിയോ എയർടെൽ, വിഐ എന്നിവയെക്കാളും മുന്നിലാണ്. ദിവസേന 1 ജിബി ഡാറ്റ നൽകുന്ന മികച്ച പ്ലാനുകൾ ജിയോ നൽകുന്നു. അവയെല്ലാം ചെറിയ വാലിഡിറ്റി കാലയളവിലേക്കുള്ളതാണ്. ഇതിൽ ആദ്യത്തെ പ്ലാനിന് 149 രൂപയാണ് വില. 20 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 1 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് ഇത്. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

ജിയോ നൽകുന്ന രണ്ടാമത്തെ പ്ലാനിന് 179 രൂപയാണ് വില. ഉപയോക്താക്കൾക്ക് 24 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ഓരോ ദിവസവും 1 ജിബി ഡാറ്റ നൽകുന്നു. ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. ജിയോയുടെ 209 രൂപ വിലയുള്ള പ്ലാനിലൂടെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസവും 100 എസ്‌എംഎസുകളും 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് നൽകുന്നു. എല്ലാ പ്ലാനുകളിലും ഉപയോക്താക്കൾക്ക് ജിയോ സിനിമ, ജിയോ ടിവി തുടങ്ങിയ കുറച്ച് ജിയോ ആപ്പുകളിലേക്ക് ആക്‌സസ് നൽകുന്നു.

എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ
എയർടെൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം സേവന ദാതാവാണ്. കമ്പനി അതിന്റെ ഉപയോക്താക്കൾക്ക് മികച്ച അധിക ആനുകൂല്യങ്ങളോടെ ജിയോയ്ക്ക് സമാനമായ പ്ലാനുകൾ നൽകുന്നു. ലിസ്റ്റിലെ ആദ്യത്തെ പ്ലാൻ 209 രൂപ വിലയുമായിട്ടാണ് വരുന്നത്. ഈ പ്ലാൻ 21 ദിവസത്തെ വാലിഡിറ്റി കാലയളവുമായിട്ടാണ് വരുന്നത്. ഓരോ ദിവസവും 1 ജിബി ഡാറ്റ വീതം നൽകുന്ന പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളം ലഭിക്കും.

എയർടെല്ലിന് അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്‌എംഎസുകളും ദിവസവും 1 ജിബി ഡാറ്റ വീതവും 24 ദിവസത്തേക്ക് നൽകുന്ന നൽകുന്ന 239 രൂപയുടെ പ്ലാനും ഉണ്ട്. ഈ വിഭാഗത്തിലെ എയർടെല്ലിന്റെ അവസാന പ്ലാനിന് 265 രൂപയാണ് വില. 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 1 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും നൽകുന്ന പ്ലാനാണ് ഇത്. ഈ പ്ലാനുകളെല്ലാം വിങ്ക് മ്യൂസിക്കിലേക്കുള്ള ആക്‌സസും ആമസോൺ പ്രൈം വീഡിയോയുടെ മൊബൈൽ എഡിഷൻ സൗജന്യ ട്രയലും അധിക ആനുകല്യങ്ങളായി നൽകുന്നു. ആമസോൺ പ്രൈം വീഡിയോ ആക്സസ് മറ്റൊരു ടെലിക്കോം കമ്പനിയും ഇത്രയും കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾക്കൊപ്പം ആമസോൺ പ്രൈം വീഡിയോ ആക്സസ് നൽകുന്നില്ല.

വോഡഫോൺ ഐഡിയ പ്ലാനുകൾ
വോഡഫോൺ ഐഡിയ മികച്ച 1 ജിബി പ്രതിദിന ഡാറ്റ പ്ലാനുകൾ നൽകുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്‌എംഎസുകളും ദിവസവും 1 ജിബി ഡാറ്റയും നൽകുന്ന വിഐയുടെ ആദ്യത്തെ പ്ലാൻ 18 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഇതിന് 199 രൂപയാണ് വില. അൺലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസവും 100 എസ്‌എംഎസുകളും 21 ദിവസത്തേക്ക് നൽകുന്ന ദിവസവും 1 ജിബി ഡാറ്റയുള്ള രണ്ടാമത്തെ പ്ലാനിന് 219 രൂപയാണ് വില. ഇത് മികച്ചൊരു പ്ലാനാണ്. ധാരാളം ആളുകൾ തിരഞ്ഞെടുക്കുന്ന ഒരു പ്ലാൻ കൂടിയാണ് ഇത്.

വിഐ നൽകുന്ന മൂന്നാമത്തെ പ്ലാനിന് 239 രൂപയാണ് വില. ദിവസവും 1 ജിബി ഡാറ്റയും 24 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 28 ദിവസത്തേക്ക് ദിവസവും 1 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്ന പ്ലാനാണ് ഈ വിഭാഗത്തിലെ വിഐയുടെ അവസാന പ്ലാൻ. ഈ പ്ലാനിന് 269 രൂപയാണ് വില. വിഐയുടെ 199 രൂപ, 219 രൂപ, 269 രൂപ പ്ലാനുകൾക്കൊപ്പം അധിക ആനുകൂല്യമായി വിഐ മൂവീസ്, ടിവി ആക്സസ് ലഭിക്കുന്നു. മറ്റ് സ്ട്രീമിങ് ആനുകൂല്യങ്ങൾ പ്ലാനിലൂടെ ലഭിക്കില്ല.


Click it and Unblock the Notifications