Home
News

ജിയോയുടെ ഏറ്റവും മികച്ച നാല് പ്രീപെയ്ഡ് പ്ലാനുകൾ

ഏറ്റവും കൂടുതൽ ഉപയോക്താക്കളും വിപണി വിഹിതവുമുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ടെലികോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. ഉപയോക്താവ് നൽകുന്ന തുകയ്ക്ക് ഏറ്റവും മികച്ച ആനുകൂല്യം നൽകാൻ ജിയോ ശ്രദ്ധിക്കുന്നുണ്ട്. ഇന്ത്യൻ ടെലിക്കോം വിപണിയുടെ രീതികൾ തന്നെ മാറ്റി മറിച്ച ടെലിക്കോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളിൽ ദിവസേനയുള്ള ഡാറ്റ ആനുകൂല്യങ്ങളും അൺലിമിറ്റഡ് കോളുകളും എസ്എംഎസുകളും നൽകാൻ ആരംഭിച്ചത് ജിയോയാണ്.

പ്രീപെയ്ഡ് പ്ലാനുകൾ

ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ എല്ലാം ഒന്നിനൊന്ന് മികച്ചതാണ്. ഉപയോക്താവ് ചിലവഴിക്കുന്ന തുകയ്ക്ക് അനുസരിച്ച് ഡാറ്റ, വാലിഡിറ്റി, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ജിയോ നൽകുന്നു. അടുത്തിടെ ജിയോ തങ്ങളുടെ വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യുകയും മൂന്ന് വിഭാഗങ്ങളായി ചില പ്ലാനുകളെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിൽ ബെസ്റ്റ് സെല്ലേഴ്സ് എന്ന വിഭാഗത്തിൽ നാല് പ്ലാനുകളാണ് ഉള്ളത്. 199 രൂപ, 555 രൂപ, 599 രൂപ, 2,399 രൂപ നിരക്കുകളാണ് ഈ പ്ലാനുകൾക്ക് ഉള്ളത്. ഈ പ്ലാനുകൾ വിശദമായി പരിശോധിക്കാം.

199 രൂപയുടെ പ്ലാൻ

199 രൂപയുടെ പ്ലാൻ

ജിയോയുടെ ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകളിൽ ആദ്യത്തെ പ്ലാൻ 199 രൂപ വിലയുള്ള പ്ലാനാണ്. ഇന്ത്യൻ ടെലിക്കോം വിപണിയിലെ ഏറ്റവും വില കുറഞ്ഞ കോംബോ പ്ലാനുകളിൽ ഒന്ന് കൂടിയാണ് ഇത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകൾ ലഭി്കും. ദിവസവും 1.5 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാൻ ദിവസവും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. എല്ലാ ജിയോ ആപ്പുകളിലേക്കും കോപ്ലിമെന്ററി ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും.

555 രൂപയുടെ പ്ലാൻ

555 രൂപയുടെ പ്ലാൻ

ജിയോയുടെ മികച്ച പ്ലാനുകളിൽ രണ്ടാമത്തേത് 555 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാൻ 199 രൂപ പ്ലാനിന് സമാനമായി ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്. 555 രൂപ പ്ലാനിലൂടെ മുഴുവൻ വാലിഡിറ്റി കാലയളവിലേക്കുമായി അൺലിമിറ്റഡ് വോയ്‌സ് കോളുകളും ജിയോ നൽകുന്നുണ്ട്. ഈ പ്ലാനിനൊപ്പം ജിയോ ആപ്പുകളിലേക്ക് സൌജന്യ ആക്സസും ഉപയോക്താക്കൾക്ക് ലഭിക്കും.

599 രൂപയുടെ പ്ലാൻ

599 രൂപയുടെ പ്ലാൻ

ജിയോയുടെ മികച്ച നാല് പ്ലാനുകളിൽ ആദ്യത്തെ രണ്ട് പ്ലാനുകൾ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നതെങ്കിൽ മൂന്നാമത്തെ പ്ലാൻ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. ഈ പ്ലാനിന് 599 രൂപയാണ് വില. 599 രൂപ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിലൂടെ നേടാം. 555 രൂപ പ്ലാനിനെക്കാൾ 44 രൂപ അധികം നൽകിയാൽ അതേ വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 2ജിബി ഡാറ്റ വീതം നേടാം.

2,399 രൂപ പ്ലാൻ

2,399 രൂപ പ്ലാൻ

ജിയോയുടെ മികച്ച നാല് പ്ലാനുകളിൽ അവസാനത്തെ പ്ലാൻ ഒരു വാർഷിക പ്ലാനാണ്. ഈ പ്ലാനിന് 2,399 രൂപ വിലയുണ്ട്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയ്‌സ് കോളിങും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാൻ ജിയോ ആപ്പുകളിലേക്ക് സൌജന്യ സബ്ക്രിപ്ഷൻ നൽകുന്നുണ്ട്. ഇടയ്ക്കിടെ റീചാർജ് ചെയ്യാൻ താല്പര്യമില്ലാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

More from GizBot

Best Mobiles in India

English summary
There are four prepaid plans in Jio's best sellers category. These plans are available at Rs 199, Rs 555, Rs 599 and Rs 2,399.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X