Best Airtel Prepaid Recharge Plans: എയർടെല്ലിൻറെ ഏറ്റവും മികച്ച 5 പ്രീപെയ്ഡ് പ്ലാനുകൾ

|

ഇന്ത്യയിലെ ഏറ്റവും ശക്തമായ 4 ജി നെറ്റ്‌വർക്കുകളിലൊന്നാണ് എയർടെല്ലിൻറേത്. മാത്രമല്ല കമ്പനി എല്ലായ്പ്പോഴും ഉപഭോക്താക്കൾക്കായി വളരെ ലാഭകരമായ പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കാറുമുണ്ട്. ഇന്ത്യൻ ടെലിക്കോം വിപണിയിൽ വലിയ മത്സരമാണ് നടക്കുന്നത്. ജിയോയുടെ ഓഫറുകളോടും ജനപ്രീതിയോടും എതിരിട്ട് നിൽക്കാൻ നിരവധി വർഷം ഇന്ത്യൻ ടെലിക്കോം വിപണി നിയന്ത്രിച്ച എയർടെൽ, വോഡാഫോൺ ഐഡിയ എന്നിവ പാടുപെടുകയാണ്. പക്ഷേ ഈ കമ്പനികൾ മിക്കപ്പോഴും ജിയോയെ വെല്ലുവിളിക്കുന്ന പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകാറുണ്ട്. എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി അവതരിപ്പിച്ച 4ജി ഡാറ്റ ആനുകൂല്യം ലഭ്യമാകുന്ന മികച്ച 5 പ്ലാനുകൾ പരിചയപ്പെടാം.

 

1. 249 രൂപയുടെ പ്ലാൻ

1. 249 രൂപയുടെ പ്ലാൻ

എയർടെൽ 249 രൂപ പ്രീപെയ്ഡ് പ്ലാനിൽ 2 ജിബി പ്രതിദിന ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. കൂടാതെ, ഉപയോക്താക്കൾക്ക് എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ലഭിക്കും. ഈ പ്ലാൻ പ്രതിദിനം 100 എസ്എംഎസ് വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് എച്ച്ഡിഎഫ്സി ലൈഫ് അല്ലെങ്കിൽ ഭാരതി ആക്സ ലൈഫ് ഇൻഷുറൻസിൽ നിന്ന് 4 ലക്ഷം രൂപ ഇൻഷുറൻസും ലഭിക്കും.
249 രൂപ പ്ലാനിലൂടെ സൌജന്യ എയർടെൽ ടിവി പ്രീമിയം സബ്സ്ക്രിപ്ഷനും ഉപയോക്താവിന് ലഭിക്കും. ഈ പ്ലാനിൻറെ കാലാവധി 28 ദിവസമാണ്.

2. 299 രൂപയുടെ പ്ലാൻ
 

2. 299 രൂപയുടെ പ്ലാൻ

299 രൂപയുടെ പ്ലാൻ 249 രൂപയുടെ പ്ലാനിനെക്കാൾ കൂടുതൽ ഡാറ്റ ആനുകൂല്യങ്ങളോടെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 299 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 2.5 ജിബി പ്രതിദിന ഡാറ്റ ലഭിക്കും. കൂടാതെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ, സൌജന്യ എയർടെൽ ടിവി പ്രീമിയം സബ്സ്ക്രിപ്ഷൻ, ഒരു മാസത്തെ സൌജന്യ ആമസോൺ പ്രൈം അംഗത്വം എന്നിവയും ഉപയോക്താവിന് ലഭിക്കും. 299 രൂപ പ്ലാനിൻറെയും കാലാവധി 28 ദിവസമാണ്.

കൂടുതൽ വായിക്കുക: വോഡാഫോൺ, ജിയോ, എയർടെൽ എന്നിവയുടെ 100 രൂപയ്ക്കുള്ളിൽ വരുന്ന പ്ലാനുകൾ; മികച്ചത് ഏത്?കൂടുതൽ വായിക്കുക: വോഡാഫോൺ, ജിയോ, എയർടെൽ എന്നിവയുടെ 100 രൂപയ്ക്കുള്ളിൽ വരുന്ന പ്ലാനുകൾ; മികച്ചത് ഏത്?

3. 349 രൂപയുടെ പ്ലാൻ

3. 349 രൂപയുടെ പ്ലാൻ

349 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. സാധാരണയുള്ള എയർടെൽ ടിവി പ്രീമിയം സബ്സ്ക്രിപ്ഷൻ ഈ പ്ലാനിലും ലഭ്യമാണ്. കൂടാതെ ഉപയോക്താക്കൾ ഒരു ദിവസം 100 എസ്എംഎസും ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ഫോൺ കോളുകളും പ്ലാൻ ലഭ്യമാക്കുന്നു. 349 രൂപ പ്രീപെയ്ഡ് പ്ലാനിൻറെ വാലിഡിറ്റിയും 28 ദിവസത്തേക്കാണ്.

4. 499 രൂപയുടെ പ്ലാൻ

4. 499 രൂപയുടെ പ്ലാൻ

499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 82 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ്. കൂടുതൽ കാലം വാലിഡിറ്റിയുള്ള പ്ലാനുകൾ നോക്കുന്നവരെ ഉദ്ദേശിച്ചാണ് വോഡാഫോൺ ഈ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്. 499 രൂപ പ്രീപെയ്ഡ് പ്ലാനിൽ ദിവസവും 2 ജിബി 4 ജി ഡാറ്റ, 100 എസ്എംഎസ് എന്നിവ പ്ലാനിലൂടെ ലഭിക്കും. 82 ദിവസത്തെ കാലയളവിൽ ഏത് നെറ്റ്‌വർക്കിലേക്കും സൌജന്യ ഫോൺ കോളുകളും പ്ലാൻ ലഭ്യമാക്കുന്നു. എയർടെല്ലിന്റെ മികച്ച പ്രീപെയ്ഡ് പ്ലാനുകളിലൊന്നാണ് 499 രൂപ പ്ലാൻ.

കൂടുതൽ വായിക്കുക: ജിയോയുടെ 555 രൂപ പ്ലാനിനെ നേരിടാൻ എയർടെലിൻറെ 558 രൂപ പ്ലാൻ, ഏതാണ് മികച്ചത്കൂടുതൽ വായിക്കുക: ജിയോയുടെ 555 രൂപ പ്ലാനിനെ നേരിടാൻ എയർടെലിൻറെ 558 രൂപ പ്ലാൻ, ഏതാണ് മികച്ചത്

5. 1699 രൂപയുടെ പ്ലാൻ

5. 1699 രൂപയുടെ പ്ലാൻ

ഇടയ്ക്കിടെയുള്ള റീച്ചാർജ്ജ് ഒരു ബുദ്ധിമുട്ടായി തോന്നുന്നവർക്ക് എടുക്കാവുന്ന മികച്ച പ്ലാനാണ് 1699 രൂപയുടെ പ്ലാൻ. 1699 രൂപയുടെ പ്ലാവിലൂട നിങ്ങൾക്ക് 365 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. പ്രതിദിനം 1.4 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭ്യമാവുക. മൊത്തത്തിൽ കണക്ക് കൂട്ടുമ്പോൾ വർഷത്തിൽ 510 ജിബി വരെ ഡാറ്റയാണ് കമ്പനി ലഭ്യമാക്കുന്നത്. ഇതുകൂടാതെ എയർടെൽ ടിവി പ്രീമിയം സേവനങ്ങൾ, ഒരു ദിവസം 100 എസ്എംഎസ്, അൺലിമിറ്റഡ് ഫ്രീ വോയ്‌സ് കോളുകൾ എന്നിവയും പ്ലാൻ വാദ്ഗാനം ചെയ്യുന്നു.

Best Mobiles in India

English summary
Airtel has one of the strongest 4G networks in India. The company has always been coming up with pretty lucrative prepaid plans for its customers. If in case, you are an Airtel prepaid customer, you are at the right place.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X