Home
News

എയർടെൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 500 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾ

കടുത്ത മത്സരം നടക്കുന്ന ടെലിക്കോം വിപണിയിലെ ശക്തമായ സാന്നിധ്യമാണ് എയർടെൽ. ജിയോയ്ക്ക് തൊട്ട് പിന്നിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള രണ്ടാമത്തെ ടെലിക്കോം ഓപ്പറേറ്ററാണ് എയർടെൽ. ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ നൽകുന്ന മികച്ച പ്ലാനുകൾ എയർടെല്ലിനുണ്ട്. എയർടെല്ലിന്റെ 500 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. 219 രൂപ, 289 രൂപ, 298 രൂപ, 398 രൂപ, 448 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ വില.

219 രൂപ പ്രീപെയ്ഡ് പ്ലാൻ

219 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 219 രൂപ പ്ലാൻ ദിവസവും 1 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങും നൽകുന്നു. 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. എയർടെൽ എക്സ്സ്ട്രീം സബ്സ്ക്രിപ്ഷൻ, വിങ്ക് മ്യൂസിക്ക് എന്നിവ ഈ പ്ലാനിന്റെ ആനുകൂല്യങ്ങളാണ്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 28 ജിബി ഡാറ്റ ലഭിക്കുന്നു. സൌജന്യ കോളർ ടൂണുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.

289 രൂപ പ്രീപെയ്ഡ് പ്ലാൻ

289 രൂപ പ്രീപെയ്ഡ് പ്ലാൻ

249 രൂപ, 279 രൂപ, 289 രൂപ, 299 രൂപ എന്നീ നിരക്കുകളിൽ ലഭിക്കുന്ന എയർടെല്ലിന്റെ പ്ലാനുകൾ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. ഇതിൽ ഏറ്റവും മികച്ച പ്ലാൻ 289 രൂപയുടേതാണ്. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി നൽകുന്നു. അൺലിമിറ്റഡ് കോളിംഗ് വാഗ്ദാനം ചെയ്യുന്ന പ്ലാൻ ദിവസവും 100 എസ്എംഎസുകളും നൽകുന്നു. ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷനിലേക്ക് ആക്സസും ഈ പ്ലാൻ നൽകുന്നു. 289 രൂപ പ്ലാൻ ഒരു മാസത്തേക്ക് സീ5 പ്രീമിയം സബ്ക്രിപ്ഷൻ നൽകുന്നു. എയർടെൽ എക്സ്സ്ട്രീം, സൌജന്യ ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക്ക് എന്നിവയിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

298 രൂപ പ്രീപെയ്ഡ് പ്ലാൻ

298 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 298 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. അൺലിമിറ്റഡ് കോളിങും 100 എസ്എംഎസുകളുമാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ പ്ലാനിലൂടെ അധിക ആനുകൂല്യങ്ങളായി എയർടെൽ എക്സ്സ്ട്രീം സബ്സ്ക്രിപ്ഷനും സൌജന്യ ഓൺലൈൻ കോഴ്സുകളിലേക്ക് ആക്സസും വിങ്ക് മ്യൂസിക്ക് ആക്സസും ലഭിക്കും. ഫസ്റ്റ്ടാഗിൽ 150 രൂപ ക്യാഷ്ബാക്കും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. ഈ പ്ലാൻ ഭാരതി ആക്സ ലൈഫ് ഇൻഷുറൻസ് ആക്സസും നൽകുന്നു.

398 രൂപ പ്രീപെയ്ഡ് പ്ലാൻ

398 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 398 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ അൺലിമിറ്റഡ് കോളിങും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. വിങ്ക് മ്യൂസിക്, ഷാ അക്കാദമി എന്നീ സബ്സ്ക്രിപ്ഷനുകളും എയർടെൽ എക്സ്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഉപയോക്താക്കൾക്ക് സൌജന്യ ഹലോ ട്യൂണുകളും ഫാസ്റ്റ് ടാഗ് ഇടപാടുകളിൽ 150 രൂപ ക്യാഷ്ബാക്കും ഈ പ്ലാനിലൂടെ ലഭിക്കും. സ്ട്രീമിങ് ആനുകൂല്യങ്ങളൊന്നും ഈ പ്ലാൻ നൽകുന്നില്ല.

448 രൂപ പ്രീപെയ്ഡ് പ്ലാൻ

448 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 448 രൂപ പ്രീപെയ്ഡ് പ്ലാൻ 500 രൂപയ്ക്ക് താഴെയുള്ള ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകളിലൊന്നാണ്. ഈ പ്ലാൻ ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയും ഡിസ്നി + ഹോട്ട്സ്റ്റാറിലേക്ക് ഒരു വർഷത്തെ വിഐപി സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും വിങ്ക് മ്യൂസിക്, ഷാ അക്കാദമി സബ്സ്ക്രിപ്ഷനുകളും പ്ലാനിലൂടെ ലഭിക്കും. ഇതിനൊപ്പം എയർടെൽ എക്സ്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷനും പ്ലാനിലൂടെ ലഭിക്കും.

Best Mobiles in India

English summary
Airtel have many prepaid plans priced below Rs 500. These plans are priced at Rs 219, Rs 289, Rs 298, Rs 398 and Rs 448 respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X