Home
News

ഒരു വർഷത്തേക്ക് ബ്രോഡ്ബാന്റ് സേവനം നൽകുന്ന മികച്ച പ്ലാനുകൾ

ആളുകൾ വിട്ടിലിരുന്ന് ജോലി ചെയ്യുകയോ വിനോദത്തിനായി സ്ട്രീമിങ് സേവനങ്ങൾ, ഓൺലൈൻ ഗെയിമുകൾ എന്നിവ ഉപയോഗിക്കുകയും ചെയ്യുന്ന അവസരത്തിൽ ബ്രോഡ്ബാന്റിന്റെ ആവശ്യകത വർധിച്ച് വരികയാണ്. മൊബൈൽ ഡാറ്റയുടെ വേഗതയും ഡാറ്റ ലിമിറ്റും തികയാതെ വരുന്ന ഉപയോക്താക്കൾക്ക് വളരെ കുറഞ്ഞ നിരക്കിൽ തന്നെ ബ്രോഡ്ബാന്റ് സേവനങ്ങൾ ഇന്ന് ലഭ്യമാകും. ഇന്ത്യയിലെ ബ്രോഡ്ബാന്റ് വിപണിയിൽ മികച്ച സേവനങ്ങൾ നൽകുന്ന നിരവധി സേവന ദാതാക്കളും ഇന്ന് ഉണ്ട്.

ബ്രോഡ്ബാന്റ്

ഇന്ത്യയിലെ മികച്ച സ്വകാര്യ ബ്രോഡ്ബാന്റ് സേവനദാതാക്കളായ ജിയോഫൈബർ, എയർടെൽ എക്സ്ട്രീം ഫൈബർ, എസിടി ഫൈബർനെറ്റ്, ഹാത്ത്വേ എന്നിവ ആകർഷകമായ പ്ലാനുകളാണ് ഉപയോക്താക്കൾക്കായി നൽകുന്നത്. ഒരു മാസത്തേക്കുള്ള പ്ലാനുകളെക്കാൾ ലാഭകരമായ പ്ലാനുകളാണ് ഒരു വർഷത്തേക്കുള്ളത്. ഇടയ്ക്കിടെയുള്ള റീചാർജുകൾ ഒഴിവാക്കുന്നു എന്നതിനൊപ്പം തന്നെ ഈ പ്ലാനുകൾ സാമ്പത്തികമായും ലാഭം നൽകുന്നുണ്ട്. ഒരു വർഷത്തേക്കുള്ള മികച്ച ബ്രോഡ്ബാന്റ് പ്ലാനുകൾ പരിശോധിക്കാം.

എയർടെൽ എക്‌സ്ട്രീം ഫൈബർ

എയർടെൽ എക്‌സ്ട്രീം ഫൈബർ

എയർടെൽ എക്‌സ്ട്രീം ഫൈബറിന്റെ മികച്ച വാർഷിക പദ്ധതികളിലൊന്നാണ് 9,617 രൂപയുടെ (18% ജിഎസ്ടി ഉൾപ്പെടെ)യുള്ള പ്ലാൻ ഈ പ്ലാൻ എയർടെല്ലിന്റെ ബേസിക് പ്ലാനിന് സമാനമായ പ്ലാനാണ്. പ്രതിമാസം 150 ജിബി ഡാറ്റയും 100 എംബിപിഎസ് വേഗതയുമുള്ള 799 രൂപയുടെ പ്ലാനിന് സമാനമായ പ്ലാനാണ് ഇത്. ഈ പ്രതിമാസ പ്ലാനിൽ 299 രൂപ അധികം നൽകി കൂടുതൽ ഡാറ്റ നേടാൻ സാധിക്കും. ഇതേ പ്ലാൻ ഒരു വർഷത്തേക്ക് 9,617 രൂപ നൽകി ഒരു വർഷത്തേക്ക് തിരഞ്ഞെടുത്താൽ ഒരു മാസം 679 രൂപ മാത്രമേ ചിലവ് വരുന്നുള്ളു.

ജിയോഫൈബർ

ജിയോഫൈബർ

ജിയോ ഫൈബറിന്റെ ‘സിൽവർ' വാർഷിക പ്ലാനാണ് ഒരു വർഷത്തേക്ക് സേവനം നൽകുന്ന പ്രധാനപ്പെട്ട പ്ലാൻ. 12,021 രൂപയാണ് (18% ജിഎസ്ടി ഉൾപ്പെടെ) ഈ പ്ലാനിനായി ഉപയോക്താവ് നൽകേണ്ടത്. 360 ദിവസത്തെ വാലിഡിറ്റിയാണ് ഈ പായ്ക്ക് നൽകുന്നത്. 100 എം‌ബി‌പി‌എസ് വേഗതയിലുള്ള ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. 800 ജിബി വരെ ഡാറ്റയാണ് ഒരു മാസം ഇതിലൂടെ ലഭിക്കുന്നത്. ടിവി വീഡിയോ കോളിംഗ്, ഗെയിമിംഗ്, ഹോം നെറ്റ്‌വർക്കിംഗ്, 5 ഡിവൈസുകൾക്ക് വരെ പ്രോട്ടക്ഷൻ എന്നിവയ്‌ക്കൊപ്പം സൌജന്യ വോയ്‌സ് കോളിംഗും ഈ പ്ലാനിലൂടെ ലഭിക്കും. ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ ഉൾപ്പെടെ നിരവധി ഒടിടി സബ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

എസിടി ഫൈബർ

എസിടി ഫൈബർ

എസിടി ഫൈബർ ഒരു വർഷത്തേക്ക് നൽകുന്ന പ്ലാനിന് 13,020 രൂപയാണ് വില. ഈ പ്ലാനിലൂടെ പ്രതിമാസം 450 ജിബി ഡാറ്റയാണ് ലഭിക്കുക. 100 എംബിപിഎസ് വേഗതയും പ്ലാൻ നൽകും. എഫ്യുപി ലിമിറ്റ് കഴിഞ്ഞാൽ വേഗത 1 എംബിപിഎസ് ആയി കുറയും. പ്ലാൻ തിരഞ്ഞെടുത്താൽ ഉപഭോക്താവിന് 12 മാസത്തെ പ്ലാനും സൌജന്യ ഇൻസ്റ്റാളേഷനും പ്രതിമാസം 50 രൂപ ക്യാഷ്ബാക്കും ലഭിക്കും. ഉപഭോക്താവിന് സൌജന്യമായി 2 മാസത്തെ എസിടി ബ്ലെയ്സോ സൌജന്യ വൈ-ഫൈ റൂട്ടറോ എത് വേണമെങ്കിലും തിരഞ്ഞെടുക്കാനും സംവിധാനമുണ്ട്.

ഹാത്ത്വേ

ഹാത്ത്വേ

ഇൻഡോർ സർക്കിളിൽ 100 ​​എംബിപിഎസ് വേഗതയും 1,000 ജിബി പ്രതിമാസ ഡാറ്റയും നൽകുന്ന ഒരു വാർഷിക പ്ലാൻ ഹാത്ത്വേ നൽകുന്നുണ്ട്. ഈ പ്ലാനിന് ‘സൂപ്പർ സ്റ്റോം' എന്നാണ് അറിയപ്പെടുന്നത്. ഒരു വർഷത്തേക്ക് 8,988 രൂപയാണ് ഈ പ്ലാനിനായി ഉപയോക്താവ് നൽകേണ്ടത്. മാസം 1,000 ജിബി ഡാറ്റ അവസാനിച്ചു കഴിഞ്ഞാൽ പിന്നീട് വേഗത 3 എംബിപിഎസായി കുറയും. ഹാത്ത്വേയുടെ സേവനം എല്ലായിടത്തും ലഭ്യമല്ല എന്നതൊരു പോരായ്മയാണ്. ബാഗ്ലൂരിലും മറ്റും താമസിക്കുന്ന ആളുകൾക്ക് ഹാത്ത്വേ കണക്ഷൻ എളുപ്പത്തിൽ നേടാം.

More from GizBot

Best Mobiles in India

English summary
JioFiber, Airtel Xtreme Fiber, ACT Fibernet and Hathaway are the leading private broadband service providers in India. One year plans are more profitable than one month plans. These plans are financially rewarding as well as avoiding the occasional recharge. Check out the best broadband plans for a year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X