ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡിന്റെ ഏറ്റവും മികച്ച 5 പ്ലാനുകൾ

|

ഇന്ത്യയിലെ പ്രമുഖ വയർ ബ്രോഡ്‌ബാൻഡ് സേവന ദാതാക്കളായ ബി‌എസ്‌എൻ‌എൽ ആകർഷകമായ പ്ലാനുകളാണ് ഉപയോക്താക്കൾക്കായി നൽകുന്നത്. വിപണിയിലെ മത്സരം ശക്തമാവുകയും എയർടെൽ, ജിയോ എന്നീ കമ്പനികൾ ബ്രോഡ്ബാന്റ് വിപണിയിൽ പിടിമുറുക്കാൻ തുടങ്ങുകയും ചെയ്തതോടെ ബിഎസ്എൻഎല്ലും മികച്ച പ്ലാനുകളും ഓഫറുകളും നൽകാൻ ആരംഭിച്ചു. ഫൈബർ-ടു-ഹോം, ഡി‌എസ്‌എൽ എന്നീ സേവനങ്ങൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്.

വിപണി

നിലവിൽ ഏഴ് ദശലക്ഷത്തിലധികം വരിക്കാരുള്ള ബിഎസ്എൻഎല്ലിന് എല്ലാ മാസവും ഉപയോക്താക്കളുടെ എണ്ണം കുറയുകയാണ് ചെയ്യുന്നത്. ഈ അവസരത്തിലാണ് മികച്ച പ്ലാനുകൾ അവതരിപ്പിച്ച് വിപണിയിലെ ആധിപത്യം നിലനിർത്താനുള്ള ശ്രമങ്ങൾ ബിഎസ്എൻഎൽ ആരംഭിച്ചത്. ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്ക് ലഭിക്കുന്ന മികച്ച 5 പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

കൂടുതൽ വായിക്കുക: ദിവസവും 2ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങുമായി ബി‌എസ്‌എൻ‌എല്ലിന്റെ 365 രൂപ പ്രീപെയ്ഡ് പ്ലാൻകൂടുതൽ വായിക്കുക: ദിവസവും 2ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങുമായി ബി‌എസ്‌എൻ‌എല്ലിന്റെ 365 രൂപ പ്രീപെയ്ഡ് പ്ലാൻ

449 രൂപ പ്ലാൻ

449 രൂപ പ്ലാൻ

449 രൂപയുടെ പ്ലാൻ ഏറെ ജനപ്രീതി നേടിയ പ്ലാനാണ്. 30 എം‌ബി‌പി‌എസ് വേഗതയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 3300 ജിബി എഫ്‌യുപി ലിമിറ്റുള്ള ഈ പ്ലാനിൽ എഫ്യുപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 2 എംബിപിഎസ് ആയി കുറയും. അതുകൊണ്ട് തന്നെ ഇതൊരു അൺലിമിറ്റഡ് പ്ലാനാണ്. ഡാറ്റാ ആനുകൂല്യത്തിനുപുറമെ ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ സേവനം വഴി എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളിങും കമ്പനി നൽകുന്നു.

599 രൂപ പ്ലാൻ
 

599 രൂപ പ്ലാൻ

599 രൂപയുടെ പ്ലാനിലൂടെ 60 എം‌ബി‌പി‌എസ് വേഗതയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 449 രൂപ പ്ലാനിൽ ലഭിച്ച അതേ ഡാറ്റ ലിമിറ്റാണ് ഈ പ്ലാനിനും ഉള്ളത്. 3300 ജിബി എഫ്‌യുപി ലിമിറ്റ് അവസാനിച്ചാൽ 2 എംബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭിക്കും. നേരത്തെ ഈ പ്ലാനിലൂടെ എഫ്യുപി ലിമിറ്റ് അവസാനിച്ചാൽ കിട്ടുള്ള ഇന്റർനെറ്റ് സ്പീഡ് 1 എം‌ബി‌പി‌എസ് ആയിരുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നു.

കൂടുതൽ വായിക്കുക: ആഡ്-ഓൺ പായ്ക്കുകൾക്കൊപ്പം ഒ‌ടിടി ആനുകൂല്യങ്ങളുമായി ബി‌എസ്‌എൻ‌എൽ ബ്രോഡ്ബാന്റ്കൂടുതൽ വായിക്കുക: ആഡ്-ഓൺ പായ്ക്കുകൾക്കൊപ്പം ഒ‌ടിടി ആനുകൂല്യങ്ങളുമായി ബി‌എസ്‌എൻ‌എൽ ബ്രോഡ്ബാന്റ്

777 രൂപ പ്ലാൻ

777 രൂപ പ്ലാൻ

777 രൂപയുടെ ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാൻ അധികം ഡാറ്റ ആവശ്യമില്ലാത്തതും എന്നാൽ കൂടുതൽ വേഗത വേണ്ട ആളുകൾക്കുമുള്ളതാണ്. ഈ പ്ലാനിലൂടെ 100 ​​എം‌ബി‌പി‌എസ് വേഗതയാണ് ലഭിക്കുന്നത്. 500 ജിബി വരെ ഡാറ്റ ലഭിക്കുന്ന ഈ പ്ലാനിൽ 500 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 5 എം‌ബി‌പി‌എസായി കുറയും. ഈ പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും നൽകുന്നുണ്ട്. ഈ പ്ലാൻ പുതിയ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാവുകയുള്ളു. ആദ്യത്തെ ആറ് മാസത്തേക്ക് മാത്രമേ ഈ പ്ലാൻ തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു. പിന്നീട് ഈ പ്ലാനിനായി 849 രൂപ നൽകേണ്ടി വരും.

799 രൂപ പ്ലാൻ

799 രൂപ പ്ലാൻ

799 രൂപയുടെ ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാൻ 500 ജിബി എഫ്യുപി ലിമിറ്റോടെയാണ് വരുന്ന 777 രൂപ പ്ലാനിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത് എഫ്യുപി ലിമിറ്റിന്റെ കാര്യത്തിലാണ്. 799 രൂപ ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാൻ 100 എം‌ബി‌പി‌എസ് വേഗതയിൽ 3.3 ടിബി എഫ്‌യുപി ലിമിറ്റോടെ ഡാറ്റ നൽകുന്നു. ഈ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ സ്പീഡ് 5 എം‌ബി‌പി‌എസ് ആയി മാറും.

കൂടുതൽ വായിക്കുക: ദിവസവും 5 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എൽ 599 രൂപ പ്ലാൻ, ഏറ്റവും ലാഭം കേരളത്തിലുള്ളവർക്ക്കൂടുതൽ വായിക്കുക: ദിവസവും 5 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എൽ 599 രൂപ പ്ലാൻ, ഏറ്റവും ലാഭം കേരളത്തിലുള്ളവർക്ക്

999 രൂപ പ്ലാൻ

999 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാനുകളിലെ 999 രൂപയുടെ പ്ലാൻ ഭാരത് ഫൈബർ പ്രീമിയം പ്ലാനാണ്. വില സൂചിപ്പിക്കുന്നത് പോലെ 799 രൂപ പ്ലാനിനെക്കാൾ ഇന്റർനെറ്റ് സ്പീഡ് നൽകുന്ന പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ 200 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. 3.3 ടിബി എഫ്യുപി ലിമിറ്റ്, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

Best Mobiles in India

English summary
BSNL, one of India's leading wire broadband service providers, offers attractive plans to its customers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X