കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന ബിഎസ്എൻഎൽ, ജിയോ, എയർടെൽ ബ്രോഡ്ബാന്റ് പ്ലാനുകൾ

|

ജിയോ ഫൈബർ, എയർടെൽ എക്‌സ്ട്രീം ഫൈബർ എന്നിവ പുതിയ പ്ലാനുകൾ അവതരിപ്പിച്ചതിന് പിന്നാലെ പൊതുമേഖലാ കമ്പനിയായ ബിഎസ്എൻഎല്ലും പുതിയ ബ്രോഡ്‌ബാൻഡ് ഓഫറുകൾ അവതരിപ്പിച്ചു. കുറഞ്ഞ വിലയിൽ ബ്രോഡ്ബാന്റ് സേവനങ്ങൾ ലഭ്യമാക്കുന്ന പ്ലാനുകളാണ് ജിയോ ഫൈബറും എയർടെൽ എക്‌സ്ട്രീം ഫൈബറും അവതരിപ്പിച്ചത്. ബ്രോഡ്ബാന്റ് കണക്ഷൻ എടുക്കുന്ന ആളുകളുടെ എണ്ണം വർധിച്ച് വരുന്ന സന്ദർഭത്തിൽ കൂടുതൽ ഉപയോക്താക്കളെ നേടുക എന്ന ലക്ഷ്യമാണ് കമ്പനികൾക്കുള്ളത്.

ബ്രോഡ്‌ബാൻഡ്
 

എയർടെല്ലിന്റെയും ജിയോയുടെയും ബ്രോഡ്‌ബാൻഡ് പ്ലാനുകളുടെ ഘടന പിന്തുർന്ന് ബിഎസ്എൻഎല്ലും കുറഞ്ഞ വിലയിലുള്ള പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. ജിയോ ഫൈബർ കേരളത്തിലെ പലയിടങ്ങളിലും സേവനം വിപുലീകരിക്കുന്ന സന്ദർഭത്തിൽ ഇത് വെല്ലുവിളിയാകുന്നതും ബിഎസ്എൻഎല്ലിനാണ്. എയർടെൽ എക്സ്ട്രീം ഫൈബറും മികച്ച സേവനങ്ങൾ കേരളത്തിൽ വികസിപ്പിക്കുന്നുണ്ട്. ഈ മൂന്ന് ഇന്റർനെറ്റ് സേവന ദാതാക്കളും നൽകുന്ന മികച്ച ബ്രോഡ്ബാന്റ് പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

കൂടുതൽ വായിക്കുക: എയർടെൽ, ജിയോ എന്നിവയുടെ ഏറ്റവും മികച്ച ബ്രോഡ്ബാന്റ് പ്ലാനുകൾ

എയർടെൽ എക്‌സ്ട്രീം ഫൈബറിന്റെ 499 രൂപ പ്ലാൻ

എയർടെൽ എക്‌സ്ട്രീം ഫൈബറിന്റെ 499 രൂപ പ്ലാൻ

എയർടെൽ എക്‌സ്ട്രീം ഫൈബറിറിന്റെ വില കുറഞ്ഞ ബ്രോഡ്‌ബാൻഡ് പ്ലാനിന് 499 രൂപയാണ് വില. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് ഡാറ്റയ്‌ക്ക് പുറമേ ഉപയോക്താക്കൾക്ക് 40 Mbps വേഗതയും എയർടെൽ നൽകുന്നുണ്ട്.എക്‌സ്ട്രീം ഫൈബർ ഉപയോക്താക്കൾക്ക് ലഭിക്കുന്ന അൺലിമിറ്റഡ് ഡാറ്റയ്ക്ക് 3.3 ടിബി (3,333 ജിബി) എന്ന ലിമിറ്റ് ഉണ്ട്. എയർടെൽ എക്സ്സ്ട്രീം പ്രീമിയം, വൂട്ട് ബേസിക്, ഇറോസ് നൌ, ഹംഗാമ പ്ലേ, ഷെമറൂ മി, ഹോയിചോയ്, അൾട്രാ എന്നീ ഒടിടി സബ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

ബി‌എസ്‌എൻ‌എല്ലിന്റെ 449 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ 449 രൂപ പ്ലാൻ

2020 ഒക്ടോബർ 1 മുതൽ ബി‌എസ്‌എൻ‌എൽ 449 രൂപ പ്ലാൻ നൽകുന്നുണ്ട്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിങ്, 3.3 ടിബി (3,300 ജിബി) ഡാറ്റ, 30 എംബിപിഎസ് വേഗത എന്നിവയണ് ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. എഫ്യുപി ലിമിറ്റ് കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 2 എം‌ബി‌പി‌എസായി കുറയും. ഡിസംബർ 29 വരെ മാത്രമേ ഈ പ്ലാൻ ലഭിക്കുകയുള്ളു എന്നാണ് റിപ്പോർട്ടുകൾ. ഈ പ്ലാനിന് ഒരു മാസത്തെ വാലിഡിറ്റി മാത്രമേ ലഭിക്കുകയുള്ളു.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ എയർ ഫൈബർ പുതിയ പ്ലാനുകൾ അവതരിപ്പിച്ചു

ജിയോ ഫൈബറിന്റെ 399 രൂപ പ്ലാൻ
 

ജിയോ ഫൈബറിന്റെ 399 രൂപ പ്ലാൻ

ജിയോ ഫൈബറും ഏതാനും ആഴ്ചകൾക്കുമുമ്പ് പുതിയ പ്ലാനുകൾ പുറത്തിറക്കിയിരുന്നു. ജിയോയുടെ വിലകുറഞ്ഞ ബ്രോഡ്‌ബാൻഡ് പ്ലാനിന് 399 രൂപയാണ് ഉപയോക്താവ് ചിലവഴിക്കേണ്ടി വരുന്നത്. 30 എംബിപിഎസ് വേഗതയും 3.3 ടിബി (3,300 ജിബി) ഡാറ്റയുമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. ഈ പ്ലാനിലൂടെ ഒടിടി ആനുകൂല്യങ്ങളൊന്നും ജിയോ നൽകുന്നില്ല.

മികച്ച പ്ലാൻ ഏത്?

മികച്ച പ്ലാൻ ഏത്?

എയർടെൽ എക്‌സ്ട്രീം ഫൈബർ നൽകുന്ന വിലകുറഞ്ഞ ബ്രോഡ്‌ബാൻഡ് പ്ലാനാണ് മേൽപ്പറഞ്ഞ പ്ലാനുകളിൽ ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നത്. ജിയോ ഫൈബറിന്റെയും ബി‌എസ്‌എൻ‌എല്ലിന്റെയും വിലകുറഞ്ഞ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ നൽകുന്നതിനേക്കാൾ കോളിംഗും 33 ജിബി കൂടുതൽ പ്രതിമാസ ഡാറ്റയും ഈ പ്ലാൻ നൽകുന്നു. ഒന്നിലധികം ഒടിടി ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട്. ജിയോ ഫൈബറും ബി‌എസ്‌എൻ‌എല്ലും നൽകുന്ന പ്ലാനുകൾ തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നും ഇല്ല.

കൂടുതൽ വായിക്കുക: ജിയോഫൈബറിനെ നേരിടാൻ എല്ലാ ബ്രോഡ്‌ബാൻഡ് പ്ലാനുകളിലും അൺലിമിറ്റഡ് ഡാറ്റയുമായി എയർടെൽ

Most Read Articles
Best Mobiles in India

Read more about:
English summary
Following in the footsteps of Airtel and Jio's broadband plans, BSNL is also introducing low cost plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X