എയർടെൽ, ജിയോ എന്നിവയുടെ ഏറ്റവും മികച്ച ബ്രോഡ്ബാന്റ് പ്ലാനുകൾ

|

ടെലിക്കോം വിപണിയിലെന്ന പോലെ ബ്രോഡ്ബന്റിലും പരസ്പരം മത്സരിക്കുന്ന രണ്ട് കമ്പനികളാണ് എയർടെല്ലും റിലയൻസ് ജിയോയും. ജിയോ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആകർഷകമായ ഓഫറുകൾ നൽകുന്നതും 399 രൂപ മുതൽ ആരംഭിക്കുന്നതുമായ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചതിന് പിന്നാലെ എയർടെൽ തങ്ങളുടെ ബ്രോഡ്ബാന്റ് പ്ലാനുകളിലെല്ലാം അൺലിമിറ്റഡ് ഡാറ്റ നൽകുന്നതായി പ്രഖ്യാപിച്ചു.

ബ്രോഡ്ബാന്റ്

എയർടെല്ലും ജിയോയും തങ്ങളുടെ ബ്രോഡ്ബാന്റ് മേഖല വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം സേവനം ലഭ്യമാക്കുന്ന കമ്പനികൾ അടുത്തിടെ ആരംഭിച്ച പ്ലാനുകൾ വളരെ കുറഞ്ഞ നിരക്കിൽ ബ്രോഡ്ബാന്റ് സേവനങ്ങൾ ലഭ്യമാക്കുന്നവയാണ്. ജിയോയുടെയും എയർടെല്ലിന്റെയും മികച്ച ബ്രോഡ്ബാന്റ് പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

കൂടുതൽ വായിക്കുക: ഒരു വർഷത്തേക്ക് ബ്രോഡ്ബാന്റ് സേവനം നൽകുന്ന മികച്ച പ്ലാനുകൾകൂടുതൽ വായിക്കുക: ഒരു വർഷത്തേക്ക് ബ്രോഡ്ബാന്റ് സേവനം നൽകുന്ന മികച്ച പ്ലാനുകൾ

എയർടെൽ ബ്രോഡ്ബാന്റ് പ്ലാനുകൾ

എയർടെൽ ബ്രോഡ്ബാന്റ് പ്ലാനുകൾ

എയർടെല്ലിന്റെ ബ്രോഡ്ബാന്റ് പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞ പ്ലാനിന് 499 രൂപയാണ് വില. ഈ പ്ലാൻ അൺലിമിറ്റഡ് ഡാറ്റയും കോളിംഗും നൽകുന്നു. ഈ പ്ലാനിലൂടെ ലഭിക്കുന്ന ഡൌൺ‌ലോഡ്, അപ്‌ലോഡ് സ്പീഡ് 40 എം‌ബി‌പി‌എസ് വരെയാണ്. എയർടെൽ ബ്രോഡ്ബാന്റിന്റെ രണ്ടാമത്തെ പ്ലാൻ 799 രൂപ വിലയുള്ളതാണ്. ഈ പ്ലാനിലൂടെയും അൺലിമിറ്റഡ് ഡാറ്റയും കോളിങും ലഭിക്കും. ഈ പ്ലാൻ നൽകുന്നത് 100 എം‌ബി‌പി‌എസ് സ്പീഡാണ്.

999 രൂപ

എയർടെല്ലിന്റെ എന്റർടൈൻമെന്റ് ബ്രോഡ്‌ബാൻഡ് പ്ലാൻ എന്നറിയപ്പെടുന്ന പ്ലാനിന് 999 രൂപയാണ് വില. ഈ പ്ലാനിലൂടെയും ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റയും കോളിങും ലഭിക്കും. 200 എം‌ബി‌പി‌എസ് വരെ ഡൌൺ‌ലോഡ്, അപ്‌ലോഡ് സ്പീഡാണ് ഈ പ്ലാൻ നൽകുന്നത്. എയർടെല്ലിന്റെ 1499 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ അൺലിമിറ്റഡ് ഇന്റർനെറ്റും എസ്ടിഡി ഉൾപ്പെടെയുള്ള കോളുകളും സൌജന്യമായി നൽകുന്നു. 300 എം‌ബി‌പി‌എസ് വരെ ഡൌൺ‌ലോഡ്, അപ്‌ലോഡ് സ്പീഡാണ് ഈ പ്ലാനിനുള്ളത്. എയർടെല്ലിന്റെ വില കൂടിയ പ്ലാനാണ് 3999 രൂപയുടേത്. 1 ജിബിപിഎസ് വരെ വേഗതയിലുള്ള ഇന്റർനെറ്റാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

കൂടുതൽ വായിക്കുക: ജിയോഫൈബറിനെ നേരിടാൻ എല്ലാ ബ്രോഡ്‌ബാൻഡ് പ്ലാനുകളിലും അൺലിമിറ്റഡ് ഡാറ്റയുമായി എയർടെൽകൂടുതൽ വായിക്കുക: ജിയോഫൈബറിനെ നേരിടാൻ എല്ലാ ബ്രോഡ്‌ബാൻഡ് പ്ലാനുകളിലും അൺലിമിറ്റഡ് ഡാറ്റയുമായി എയർടെൽ

റിലയൻസ് ജിയോ ഫൈബർ പ്ലാനുകൾ

റിലയൻസ് ജിയോ ഫൈബർ പ്ലാനുകൾ

റിലയൻസ് പുതുതായി രണ്ട് ബ്രോഡ്‌ബാൻഡ് പ്ലാനുകൾ പ്രഖ്യാപിക്കുകയും നിലവിലുള്ള ചില പ്ലാനുകൾ പുതുക്കുകയും ചെയ്തിട്ടുണ്ട്. ജിയോ ബ്രോഡ്ബാന്റ് പ്ലാനുകളിലെ ഏറ്റവും വിലകുറഞ്ഞ പ്ലാൻ 399 രൂപയുടേതാണ്. 30 എം‌ബി‌പി‌എസ് വരെ ഡൌൺ‌ലോഡ് സ്പീഡും അൺലിമിറ്റഡ് ഡാറ്റയുമാണ് ഈ പ്ലാൻ നൽകുന്നത്. അൺലിമിറ്റഡ് കോളിങും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോയുടെ മിഡ് റേഞ്ച് പ്ലാനിന് 699 രൂപയാണ് വില. ഈ പ്ലാൻ 100 എം‌ബി‌പി‌എസ് സ്പീഡുള്ള ഇന്റർനെറ്റാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങു ഈ പ്ലാൻ നൽകുന്നു.

മിഡ് റേഞ്ച്

ജിയോയുടെ മിഡ് റേഞ്ച് വിഭാഗത്തിലെ മറ്റൊരു പ്ലാൻ 999 രൂപയുടേതാണ്. ഈ ബ്രോഡ്‌ബാൻഡ് പ്ലാൻ 150 എംബിപിഎസ് വരെ ഡൌൺലോഡ്, അപ്‌ലോഡ് സ്പീഡുള്ള ഇന്റർനെറ്റാണ് നൽകുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങും ഈ പ്ലാനിലൂടെ ലഭിക്കും. ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ ഉൾപ്പെടെ 11 ഒടിടി ആപ്ലിക്കേഷനുകളിലേക്കുള്ള ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോയുടെ 1499 രൂപയുടെ പ്ലാനിലൂടെ 300 എം‌ബി‌പി‌എസ് സ്പീഡിൽ ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ് 12 ഒടിടി അപ്ലിക്കേഷനുകളിലേക്ക് സബ്ക്രിപ്ഷൻ എന്നിവ ലഭിക്കും.

കൂടുതൽ വായിക്കുക: 150 എംബിപിഎസ് വേഗതയുമായി ജിയോഫൈബറിന്റെ പുതിയ 399 രൂപ പ്ലാൻകൂടുതൽ വായിക്കുക: 150 എംബിപിഎസ് വേഗതയുമായി ജിയോഫൈബറിന്റെ പുതിയ 399 രൂപ പ്ലാൻ

Best Mobiles in India

Read more about:
English summary
Airtel and Reliance Jio are two companies that compete with each other in broadband as well as in the telecom market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X