ബി‌എസ്‌എൻ‌എൽ, ജിയോ, എയർടെൽ എന്നിവയുടെ 500 രൂപയിൽ താഴെ വിലയുള്ള ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

|

ഇന്ത്യയിലെ ബ്രോഡ്ബാന്റ് വിപണിയിൽ ആധിപത്യമുള്ള ബിഎസ്എൻഎല്ലും വളർന്ന് വരുന്ന ജിയോ എയർടെൽ എന്നിവയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. അടുത്തിടെ വന്ന റിപ്പോർട്ടുകൾ പ്രകാരം ജിയോ വൻവളർച്ചയാണ് നേടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ബ്രോഡ്ബാന്റ് സേവനദാതാക്കളായ ബിഎസ്എൻഎല്ലിന് ഉപയോക്താക്കളെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എയർടെല്ലും വിപണിയിൽ നേട്ടമുണ്ടാക്കുന്നുണ്ട്. ജിയോ 500 രൂപയിൽ താഴെ വിലയുള്ള ബ്രോഡ്ബാന്റ് പ്ലാനുകൾ അവതരിപ്പിച്ചതിന് പിന്നാലെ ബിഎസ്എൻഎല്ലും ഈ വില വിഭാഗത്തിൽ പ്ലാൻ അവതരിപ്പിച്ചു.

500 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ
 

എയർടെല്ലിന് നേരത്തെ തന്നെ 500 രൂപയിൽ താഴെ വിലയുള്ള പ്ലാൻ ഉണ്ട്. ജിയോയുടെ പുതിയ പ്ലാനുകൾ വന്നതോടെ എയർടെൽ കുറഞ്ഞ വിലയുള്ള പ്ലാൻ തിരികെ കൊണ്ടുവന്നു. 500 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളിൽ ബിഎസ്എൻഎല്ലിന്റെ പ്ലാനിന് 449 രൂപയാണ് വില. ജിയോഫൈബർ ആവട്ടെ ഈ വില വിഭാഗത്തിൽ 399 രൂപ എന്ന ഏറ്റവും കുറഞ്ഞ വിലയിൽ ഒരു പ്ലാൻ നൽകുന്നു. ഈ വിഭാഗത്തിലുള്ള എയർടെൽ എക്‌സ്ട്രീം ഫൈബറിന്റെ പ്ലാനിന് 499 രൂപയാണ് വില.

കൂടുതൽ വായിക്കുക: 400 ജിബി വരെ ഡാറ്റ നൽകുന്ന പുതിയ പ്ലാനുകളുമായി ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ

ബി‌എസ്‌എൻ‌എൽ 449 രൂപ ഫൈബർ ബേസിക് ബ്രോഡ്‌ബാൻഡ് പ്ലാൻ

ബി‌എസ്‌എൻ‌എൽ 449 രൂപ ഫൈബർ ബേസിക് ബ്രോഡ്‌ബാൻഡ് പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ എൻ‌ട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനാണ് 449 രൂപയുടേത്. ഈ പ്ലാൻ മൊത്തം 3300 ജിബി അഥവാ 3.3 ടിബി ഡാറ്റയാണ് നൽകുന്നത്. 30 എം‌ബി‌പി‌എസ് വേഗതയുള്ള ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഡാറ്റ എഫ്‌യുപി വളരെ കൂടുതൽ ആയതിനാൽ ഇതിനെ അൺലിമിറ്റഡ് പ്ലാൻ ആയി തന്നെ കണകാക്കാം. ഈ എഫ്യുപി ലിമിറ്റിന് ശേഷം ഇന്റർനെറ്റ് സ്പീഡ് 2 എം‌ബി‌പി‌എസായി കുറയും. ഈ പ്ലാനിലൂടെ ഒ‌ടിടി സബ്‌സ്‌ക്രിപ്‌ഷനുകളൊന്നും ലഭിക്കില്ല. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യം ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാൻ കേരളം ഉൾപ്പെടെയുള്ള എല്ലാ സർക്കിളുകളിലും ലഭ്യമാകും.

ജിയോ ഫൈബർ 399 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ

ജിയോ ഫൈബർ 399 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ

ജിയോ ഫൈബറിന്റെ 399 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ബ്രോഡ്ബാന്റ് പ്ലാനാണ്. ബ്രോഡ്ബാന്റ് വിപണിയിലും തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനാണ് ഈ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്. 30 എംബിപിഎസ് ഡൗൺലോഡ്, അപ്‌ലോഡ് സ്പീഡിലുള്ള ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യം നൽകുന്ന ഈ പ്ലാൻ അൺലിമിറ്റഡ് ഡാറ്റയും നൽകുന്നു. 3.3ടിബി എന്ന എഫ്യുപി ലിമിറ്റാണ് ഈ പ്ലാനിനുള്ളത്. ഈ ലിമിറ്റ് കഴിഞ്ഞാലും കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കും.

കൂടുതൽ വായിക്കുക: ബ്രോഡ്ബാന്റ് വിപണിയിലും ജിയോയുടെ കുതിപ്പ്, ബി‌എസ്‌എൻ‌എൽ തളരുന്നു

എയർടെൽ എക്സ്സ്ട്രീം ഫൈബർ 499 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ
 

എയർടെൽ എക്സ്സ്ട്രീം ഫൈബർ 499 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ

ബി‌എസ്‌എൻ‌എൽ ഫൈബർ ബേസിക് പ്ലാനിനോടും ജിയോ ഫൈബറിന്റെ 399 രൂപ പ്ലാനിനോടും മത്സരിക്കുന്ന എയർടെൽ എക്‌സ്ട്രീം ഫൈബറിന്റെ പ്ലാനിന് 499 രൂപയാണ് വില. 40 എംബിപിഎസ് വേഗതയിൽ 3.3 ടിബി (3300 ജിബി) എഫ്‌യുപി ലിമിറ്റോടെ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന പ്ലാനാണ് ഇത്. ഈ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് നൽകുന്നു. തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് വൂട്ട് ബേസിക്, ഇറോസ് നൌ, ഹംഗാമ പ്ലേ, ഷെമറൂ മി, അൾട്ര എന്നിവയിലേക്ക് സൌജന്യ ആക്സസും നൽകുന്നു. എയർടെൽ എക്സ്സ്ട്രീം ആപ്പിലേക്കും ഈ പ്ലാൻ സൌജന്യ ആക്സസ് നൽകുന്നു.

Most Read Articles
Best Mobiles in India

English summary
Among the plans priced below Rs 500, BSNL's plan is priced at Rs 449. The Jiofiber plan is priced at Rs 399 and the Airtel Xtreme Fiber plan is priced at Rs 499.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X