ബിഎസ്എൻഎല്ലിന്റെ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ബ്രോഡ്ബാന്റ് പ്ലാനുകൾ

|

ബിഎസ്എൻഎല്ലിന്റെ ബ്രോഡ്‌ബാൻഡ് സർവ്വീസ് ഉപയോക്താക്കൾക്ക് ആകർഷകമായ പ്ലാനുകൾ നൽകുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് ഉപയോക്താക്കൾ പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ നൽകി സ്വകാര്യ ബ്രോഡ്ബാന്റ് സേവനദാതാക്കൾ വിപണി പിടിക്കാൻ ശ്രമം നടത്തുമ്പോൾ ബി‌എസ്‌എൻ‌എല്ലും ഡാറ്റ, വേഗത എന്നിവ കൂടാതെ മറ്റ് ആനുകൂല്യങ്ങൾ നൽകാനൊരുങ്ങുകയാണ്. ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷനാണ് ഇത്തരത്തിൽ ബിഎസ്എൻഎൽ നൽകുന്ന ആനുകൂല്യങ്ങളിൽ പ്രധാനം.

ബ്രോഡ്ബാന്റ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാന്റ് പ്ലാനുകളിലെ 849 രൂപയുടെ പ്ലാൻ ‘ഫൈബ്രോ 600 ജിബി സി.യു.എൽ' എന്നാണ് അറിയപ്പെടുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 600 ജിബി പ്രതിമാസ ഡാറ്റയാണ് നൽകുന്നത്. 50 എംബിപിഎസ് വേഗതയും പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് ഡൌൺ‌ലോഡിങ് ലഭ്യമായ പ്ലാനിൽ എഫ്‌യുപി ലിമിറ്റ് എത്തിയാൽ ഇന്റർനെറ്റ് വേഗത 2 എം‌ബി‌പി‌എസായി കുറയും. അൺലിമിറ്റഡ് വോയ്‌സ് കോളിങും പ്ലാനിലൂടെ ലഭ്യമാണ്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ദീർഘകാല പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ദീർഘകാല പ്രീപെയ്ഡ് പ്ലാനുകൾ

സൂപ്പർസ്റ്റാർ 300

ബിഎസ്എൻഎൽ ബ്രോഡ്ബാന്റിന്റെ രണ്ടാമത്തെ പ്ലാൻ ‘സൂപ്പർസ്റ്റാർ 300' എന്ന പേരി അറിയപ്പെടുന്ന പ്ലാനാണ്. 779 രൂപയാണ് ഈ പ്ലാനിന്റെ വില. ഡിസ്നി + ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷനോടെ വരുന്ന പ്ലാനാണ് ഇത്. ഈ ഒടിടി ആനുകൂല്യത്തിനൊപ്പം 50 എംബിപിഎസ് സ്പീഡുള്ള 300ജിബി ഡാറ്റയും ബിഎസ്എൻഎൽ നൽകും. ഈ ഡാറ്റ ലിമിറ്റ് കഴിഞ്ഞതിന് ശേഷം ഇന്റർനെറ്റ് സ്പീഡ് 2 എം‌ബി‌പി‌എസായി കുറയും. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും.

സൂപ്പർസ്റ്റാർ 500

ബിഎസ്എൻഎല്ലിന്റെ 949 രൂപയുടെ ബ്രോഡ്ബാന്റ് പ്ലാനിന് ‘സൂപ്പർസ്റ്റാർ 500' എന്നാണ് പേര്. ഈ പ്ലാൻ ‘സൂപ്പർസ്റ്റാർ 300' പ്ലാനിന്റെ അതേ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന പ്ലാനിന് സൂപ്പർസ്റ്റാർ 300 പ്ലാനിൽ നിന്നുള്ള പ്രധാന വ്യത്യാസം 300 ജിബി ഡാറ്റയ്ക്ക് പകരം 500 ജിബി ഡാറ്റയാണ് ലഭിക്കുന്നത് എന്നാണ്. കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

കൂടുതൽ വായിക്കുക: 480 ജിബി വരെ ഡാറ്റ നൽകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് ഡാറ്റ വൌച്ചറുകൾകൂടുതൽ വായിക്കുക: 480 ജിബി വരെ ഡാറ്റ നൽകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് ഡാറ്റ വൌച്ചറുകൾ

ഫൈബ്രോ 750 ജിബി

ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്കായി നൽകുന്ന മറ്റൊരു പ്ലാൻ ‘ഫൈബ്രോ 750 ജിബി' ആണ്. ഈ പ്ലാനിന് പ്രതിമാസം 1,277 രൂപയാണ് വില. പ്ലാൻ ഉപയോക്താക്കൾക്ക് 100 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് നൽകുന്നത്. 750 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. എഫ്‌യുപി ലിമിറ്റ് കഴിഞ്ഞാൽ പിന്നീട് 2 എം‌ബി‌പി‌എസ് വേഗതയിലുള്ള ഇന്റർനെറ്റ് ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും.

ഫൈബ്രോ 33 ജിബി സിയുഎൽ

ബിഎസ്എൻഎൽ 1,999 രൂപയ്ക്ക് നൽകുന്ന പ്ലാനിന് ‘ഫൈബ്രോ 33 ജിബി സിയുഎൽ' എന്നാണ് പേര്. 100 എംബിപിഎസ് വേഗതയുള്ള ഇന്റർനെറ്റാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവും 33 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ഉപയോക്താവിന് ലഭിക്കുന്നത്. ഇത് വലിയ ഡാറ്റ ആനുകൂല്യം തന്നെയാണ് ഇത്. ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 4 എം‌ബി‌പി‌എസായി കുറയും.

കൂടുതൽ വായിക്കുക: 449 രൂപ മുതൽ വിലയുള്ള നാല് ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകളുമായി ബി‌എസ്‌എൻ‌എൽകൂടുതൽ വായിക്കുക: 449 രൂപ മുതൽ വിലയുള്ള നാല് ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകളുമായി ബി‌എസ്‌എൻ‌എൽ

Best Mobiles in India

Read more about:
English summary
BSNL's broadband service offers attractive plans to its customers. One of the major benefits of these plans is the free subscription to OTT platforms.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X