ഈ മാസം തിരഞ്ഞെടുക്കാവുന്ന മികച്ച ബിഎസ്‌എൻഎൽ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിഎസ്എൻഎൽ സ്വകാര്യ കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവയുടെ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനകളോട് മത്സരിക്കാൻ പോന്ന 'ഭാരത് ഫൈബർ' ബ്രോഡ്‌ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചത്. മറ്റ് പ്രമുഖ ഇൻറർനെറ്റ് സേവന ദാതാക്കൾ (ഐഎസ്‌പി) വാഗ്ദാനം ചെയ്യുന്ന പ്ലാനുകളുടേതിന് സമാനമായ വിലയും ആനുകൂല്യങ്ങളുമാണ് ഈ പ്ലാനുകളും നൽകുന്നത്. ജിയോഫൈബർ, എയർടെൽ എക്ട്രീം ഫൈബർ എന്നിവ ഉപയോക്താക്കളെ കൂടുതലായി നേടുകയും ഇത് ബിഎസ്എൻഎല്ലിന് വെല്ലുവിളിയാവുകയും ചെയ്യുന്ന സന്ദർഭമാണ് ഇത്.

ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ ഭാരത് ഫൈബർ മികച്ച ഡാറ്റാ ആനുകൂല്യങ്ങൾ മാത്രമല്ല, ഓവർ-ദി-ടോപ്പ് (ഒടിടി) ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനുകൾ നൽകുന്നുണ്ട്. ഇതിനൊപ്പം ഒരു സൌജന്യ ലാൻഡ്‌ലൈൻ കണക്ഷനും കമ്പനി നൽകുന്നുണ്ട്. 2021 മെയ് മാസത്തിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ബിഎസ്‌എൻഎൽ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകളാമ് നമ്മളിന്ന് പരിശോധിക്കുന്നത്.

ഈ മാസത്തിൽ ബിഎസ്‌എൻഎൽ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ ആറ് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകളാണ് ഉള്ളത്. 'ഫൈബർ ബേസിക്', 'ഫൈബർ ബേസിക് പ്ലസ്', 'ഫൈബർ വാല്യൂ', 'ഫൈബർ പ്രീമിയം', 'ഫൈബർ പ്രീമിയം പ്ലസ്', 'ഫൈബർ അൾട്രാ ' എന്നിവയാണ് ഈ പ്ലാനുകൾ. 30 എംബിപിഎസ് മുതൽ 300 എംബിപിഎസ് വരെ വേഗതയുള്ള പ്ലാനുകളാണ് ഇവ. ‘ഫൈബർ ബേസിക്' എന്ന് വിളിക്കുന്ന ബേസിക്ക് പ്ലാൻ ഉപയോക്താക്കൾക്ക് 3.3 ടിബി ഡാറ്റയാണ് നൽകുന്നത്. 30 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റ്, അൺലിമിറ്റഡ് വോയ്‌സ് കോളിങ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

60 എംബിപിഎസ് വേഗതയുള്ള രണ്ടാമത്തെ ഭാരത് ഫൈബർ പ്ലാനിന് ‘ഫൈബർ ബേസിക് പ്ലസ്' എന്നാണ് പേര്. 3.3 ടിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും നൽകുന്ന പ്ലാനാണ് ഇത്. എഫ്യുപി ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 2 എംബിപിഎസ് വേഗതയാണ് ഈ പ്ലാനിലൂടെ ലഭിക്കുക. ഈ പ്ലാനിൽ ഒടിടി ആനുകൂല്യം ഇല്ല. മൂന്നാമത്തെ പ്ലാനിന് ‘ഫൈബർ വാല്യൂ' എന്നാണ് പേര്. 100 എംബിപിഎസ് വേഗതയുള്ള പ്ലാനാണ് ഇത്. 3.3 ടിബി ഡാറ്റ തന്നെയാണ് ഈ പ്ലാനിലൂടെയും ലഭിക്കുന്നത്. മറ്റ് ആനുകൂല്യങ്ങൾ നേരത്തെ വിശദീകരിച്ച പ്ലാനിന് സമാനമാണ്.

200 എംബിപിഎസ് വേഗതയുള്ള രണ്ട് പ്ലാനുകളും 300 എംബിപിഎസ് വേഗതയുള്ള ഒരു പ്ലാനുമാണ് ബിഎസ്എൻഎൽ നൽകുന്നത്. ആദ്യത്തെ 200 എംബിപിഎസ് പ്ലാനിനെ ‘ഫൈബർ പ്രീമിയം' എന്നും രണ്ടാമത്തേതിനെ ‘ഫൈബർ പ്രീമിയം പ്ലസ്' എന്നുമാണ് വിളിക്കുന്നത്. 3.3 ടിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം ആനുകൂല്യങ്ങൾ എന്നിവയാണ് ഫൈബർ പ്രീമിയം പ്ലാനിലൂടെ ലഭിക്കുന്നത്. രണ്ടാമത്തെ 200 എംബിപിഎസ് പ്ലാനിനെ ‘ഫൈബർ പ്രീമിയം പ്ലസ്' എന്നാണ് വിളിക്കുന്നത്.

ഫൈബർ പ്രീമിയം പ്ലസ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഒടിടി ആനുകൂല്യങ്ങലൊന്നും ലഭിക്കില്ല. 3.3 ടിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 15 എംബിപിഎസ് ആയി കുറയും. ബിഎസ്എൻഎൽ നൽകുന്ന ഏറ്റവും വേഗതയേറിയതും ചെലവേറിയതുമായ ബ്രോഡ്‌ബാൻഡ് പ്ലാൻ ‘ഫൈബർ അൾട്രാ' ആണ്. 300 എംബിപിഎസ് വേഗതയുള്ള ഈ പ്ലാൻ ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷൻ നൽകുന്നു. 3.3 ടിബി ഡാറ്റയാണ് ഈ പ്ലാനും നൽകുന്നത്.


Click it and Unblock the Notifications








