Home
News

BSNL Combo Plans: ബിഎസ്എൻഎൽ കേരളത്തിൽ നൽകുന്ന മികച്ച കോംബോ പ്ലാനുകൾ

പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഏറെ പ്രാധാന്യം നൽകുന്ന സർക്കിളുകളിലൊന്നാണ് കേരളം. മികച്ച സർവ്വീസും ഓഫറുകളും കേരളത്തിൽ ലഭ്യമാക്കാൻ കമ്പനി എല്ലായിപ്പോഴും ശ്രദ്ധിക്കാറുണ്ട്. കേരളത്തിലെ ഉപയോക്താക്കളുടെ ഡാറ്റാ ഉപയോഗവും മറ്റ് ആവശ്യങ്ങളും പരിഗണിച്ചുകൊണ്ട് മികച്ച പ്ലാനുകളാണ് ഉപയോക്താക്കൾക്കായി നൽകാറുള്ളത്. 400 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎല്ലിന്‍റെ മികച്ച കോംബോ പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുത്തത്.

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ അവതരിപ്പിക്കുന്ന 192 രൂപയുടെ കോംബോ പ്ലാൻ 26 ദിവസത്തെ വാലിഡിറ്റി ഉള്ള പ്ലാനാണ്. ദിവസവും 3ജിബി 2ജി/3ജി ഡാറ്റയാണ് ഈ പ്ലാനിലെ ഏറ്റവും ആകർഷണീയമായ കാര്യം. ഇത് കൂടാതെ ദിവസവും 250 മിനുറ്റ് സൗജന്യ കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. അതായത് മൊത്തത്തിൽ 6500 മിനുറ്റ് കോളുകളാണ് ലഭിക്കുക. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റൊരു പ്ലാൻ 198 രൂപയുടെ പ്ലാനാണ് 54 ദിവസം വാലിഡിറ്റിയിൽ ദിവസേന 2ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. FUP ലിമിറ്റ് കഴിഞ്ഞാൽ ഇന്‍റർനെറ്റ് വേഗത 40 Kbps ആയി കുറയും.

199 രൂപ

ബിഎസ്എൻഎൽ 28 ദിവസത്തെ വാലിഡിറ്റിയിൽ അവതരിപ്പിച്ച മറ്റൊരു പ്ലാനാണ് 199 രൂപയുടേത്. ദിവസവും 1ജിബി ഡാറ്റ ലഭിക്കുന്ന ഈ പ്ലാനിലൂടെ പ്രതിദിനം 250 മിനുറ്റ സൗജന്യ കോളുകളും ലഭിക്കുന്നു. ദിവസേന 100 എസ്എംഎസുകളും പേഴ്സണൽ റിങ്ബാക്ക് ടൂണും ഈ ഓഫറിന്‍റെ മറ്റ് സവിശേഷതകളാണ്. അടുത്ത കോംബോ പ്ലാൻ 241 രൂപയുടെ പ്ലാനാണ്. ദിവസവും 2.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുക. 30 ദിവസമാണ് കാലാവധി.

298 രൂപ

54 ദിവസം കാലാവധിയുള്ള ബിഎസ്എൻഎല്ലിന്‍റെ മറ്റൊരു കോംബോ പ്ലാൻ 298 രൂപയ്ക്കാണ് ലഭ്യമാവുക. ദിവസവും 1ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. കൂടാതെ 250 മിനുറ്റ് സൗജന്യ വോയിസ് കോളുകളും ദിവസേന 100 എസ്എംഎസുകളും ഇതിലൂടെ ലഭിക്കും. കമ്പനി ഉപയോക്താക്കൾക്കായി അവതരിപ്പിച്ച മറ്റൊരു കോംബോ പ്ലാൻ 349 രൂപയുടെ പ്ലാനാണ്. 64 ദിവസം കാലാവധിയുള്ള ഈ പ്ലാൻ ദിവസവും 1 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

395 രൂപ

395 രൂപ നിരക്കിൽ കമ്പനി ഉപയോക്താക്കൾക്കായി അവതരിപ്പിച്ച കോംബോ പ്ലാനിലൂടെ ദിവസവും 1ജിബി ഡാറ്റ, FUP ലിമിറ്റ് കഴിഞ്ഞാലും 80Kbps വേഗത എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ബിഎസ്എൻഎൽ നമ്പരുകളിലേക്ക് 3000 മിനുറ്റ് കോൾ, മറ്റ് നമ്പരുകളിലേക്ക് 1800 മിനുറ്റ് കോൾ എന്നിവയും പ്ലാൻ നൽകുന്നു. ഈ പരിധി കഴിഞ്ഞാൽ ഓരോ കോളിനും മിനുറ്റിന് 2 പൈസ നിരക്കാണ് ഈടാക്കുക. 56 ദിവസമാണ് ഈ പ്ലാനിന്‍റെ കാലാവധി.

400 രൂപ

400 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎൽ കോംബോ പ്ലാനുകളിൽ അവസാനത്തേത് 399 രൂപയുടെ പ്ലാനാണ്. ദിവസേന 1 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുക. FUP ലിമിറ്റ് കഴിഞ്ഞാലും 80Kbps വേഗത ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ എന്നിവ ഈ പ്ലാനിന്‍റെ മറ്റൊരു സവിശേഷതയാണ്. ഇത് കൂടാതെ ദിവസേന 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. 74 ദിവസമാണ് ഈ പ്ലാനിന്‍റെ കാലാവധി.

Best Mobiles in India

English summary
Kerala is one of the most important circles of BSNL. The company is always looking for the best service and offers in Kerala. The best plans are given to the users, taking into account the data usage and other requirements of the users in Kerala. Here we are introduced to the best combo plans of BSNL for less than Rs 400.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X