Home
News

ബിഎസ്എൻഎൽ കേരളത്തിലെ ഉപയോക്താക്കൾക്ക് നൽകുന്ന തകർപ്പൻ ഡാറ്റ പ്ലാനുകൾ

ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ സ്വകാര്യ കമ്പനികളോട് മത്സരിച്ച് പിടിച്ച് നിൽക്കാൻ പ്രയാസപ്പെടുന്ന ടെലിക്കോം ഓപ്പറേറ്ററാണ് ബിഎസ്എൻഎൽ. കനത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ബിഎസ്എൻഎൽ ആകർഷകമായ പ്ലാനുകൾകൊണ്ട് ഉപയോക്താക്കളെ ആകർഷിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ എയർടെൽ, വിഐ എന്നിവയെ പിന്നിലാക്കി ജിയോയ്ക്ക് തൊട്ട് താഴെ ഏറ്റവും കൂടുതൽ ഉപയോക്താക്കളെ നെറ്റ്വർക്കിലേക്ക് ആകർഷിച്ച ടെലിക്കോം കമ്പനിയാവാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞതും അതുകൊണ്ടാണ്.

4ജി നെറ്റ്വർക്ക്

രാജ്യത്ത് എല്ലായിടത്തും 4ജി എത്തിക്കാനായില്ല എന്ന പ്രശ്നം നിലനിൽക്കെയാണ് ബിഎസ്എൻഎൽ സ്വകാര്യ കമ്പനികളോട് മത്സരിക്കുന്നത്. ബിഎസ്എൻഎൽ ആദ്യം തന്നെ 4ജി ലഭ്യമാക്കിയ സർക്കിളാണ് കേരളം. കേരളത്തിലെ ഉപയോക്താക്കൾക്ക് കമ്പനി വലിയ പ്രധാന്യം നൽകുന്നുണ്ട്. കേരളത്തിലെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഡാറ്റ പ്ലാനുകൾ റീചാർജ് ചെയ്താൽ 4ജി ഡാറ്റ തന്നെയാണ് ലഭിക്കുന്നത്. കുറഞ്ഞ വിലയും മികച്ച ആനുകൂല്യവുമുള്ള ചില ഡാറ്റ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

187 രൂപയുടെ പ്ലാൻ

187 രൂപയുടെ പ്ലാൻ

ബിഎസ്എൻഎൽ കേരളത്തിലെ ഉപയോക്താക്കൾക്കായി നൽകുന്ന ഡാറ്റ പ്ലാനുകളിൽ മികച്ചൊരു പ്ലാനാണ് 187 രൂപയുടേത്. ഈ പ്ലാനിലൂടെ ദിവസവും 2ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റ ലഭിക്കുന്നു. ദിവസേനയുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ സ്പീഡ് 80 കെബിപിഎസ് ആയി കുറയും. ദിവസവും 250 മിനുറ്റ് കോളുകളും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

198 രൂപയുടെ പ്ലാൻ

198 രൂപയുടെ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 198 രൂപയുടെ പ്ലാൻ ഒരു ഡാറ്റ ഓൺലി പായ്ക്കാണ്. ഈ പായ്ക്കിലൂടെ കോളിങ് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. ഉപയോക്താക്കൾക്ക് ദിവസവം 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ദിവസേനയുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ വേഗത 40 കെബിപിഎസ് ആയി കുറയും. 45 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 90 ജിബി ഡാറ്റ ലഭിക്കും.

199 രൂപയുടെ പ്ലാൻ

199 രൂപയുടെ പ്ലാൻ

199 രൂപയ്ക്ക് ബിഎസ്എൻഎൽ ഒരു കോംബോ ഡാറ്റ പായ്ക്കാണ് നൽകുന്നത്. ദിവസവും 1ജിബി വീതം ഡാറ്റ നൽകുന്ന പ്ലാനാണ് ഇത്. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കും 28 ജിബി ഡാറ്റ ലഭിക്കുന്നതിനൊപ്പം ദിവസവം 250 മിനുറ്റ് എന്ന എഫ്യുപി ലിമിറ്റോടെ അൺലിമിറ്റഡ് കോളുകളും ലഭിക്കും. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്.

241 രൂപയുടെ പ്ലാൻ

241 രൂപയുടെ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 241 രപയുടെ പ്ലാൻ ഒരു അൺലിമിറ്റഡ് ഡാറ്റ പായ്ക്കാണ്. ഈ പ്ലാനിലൂടെ ദിവസവും 2.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പായ്ക്കിന്റെ വാലിഡിറ്റി 30 ദിവസമാണ്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 75 ജിബി ഡാറ്റ ലഭിക്കുന്നു. ഈ പ്ലാൻ കോളിങ് ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് ഇത്.

247 രൂപയുടെ പ്ലാൻ

247 രൂപയുടെ പ്ലാൻ

241 രൂപ പ്ലാനിന്റെ ആതേ വാലിഡിറ്റി കാലയളനുമായിട്ടാണ് 247 രൂപ പ്ലാൻ വരുന്നത്. ഈ പ്ലാനിന് 6 രൂപ മാത്രമേ അധികം നൽകേണ്ടതുള്ളു എങ്കിലും പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ അതിശയിപ്പിക്കുന്നതാണ്. ഈ പ്ലാനിലൂടെ ദിവസവും 3ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ദിവസവും 250 മിനുറ്റ് എഫ്യുപിയോട് കൂടിയ കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. 100 എസ്എംഎസുകളും ദിവസവും ലഭിക്കും.

More from GizBot

Best Mobiles in India

English summary
Kerala is one of the most important circles for BSNL. That is why BSNL is introducing the best plans in Kerala.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X