ബിഎസ്എൻഎൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട മികച്ച ചില പ്ലാനുകൾ
പൊതുമേഖലാ ടെലിക്കേോം കമ്പനിയായ ബിഎസ്എൻഎൽ ഉപയോക്താക്കൾക്കായി ആകർഷകമായ പ്ലാനുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. കമ്പനിക്ക് ധാരാളം വരിക്കാരുള്ള സർക്കിളുകളിലൊന്നായ കേരളത്തിൽ മികച്ച ചില പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. ബിഎസ്എൻഎൽ 4ജി ലഭ്യമാക്കുന്ന അപൂർവ്വം സർക്കിളുകളിലൊന്ന് കൂടിയാണ് കേരളം. എല്ലാ വില നിലവാരത്തിലും ഉപയോക്താവിനെ തൃപ്തിപ്പെടുത്തുന്നവയാണ് ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾ.

ഇന്ന് നമ്മൾ പരിശോധിക്കുന്നത് ബിഎസ്എൻഎല്ലിന്റെ 600 രൂപയിൽ താഴെ വിലയുള്ള ചില പ്ലാനുകളാണ്. ഡാറ്റയും കോളുകളും എസ്എംഎസുകളും ഉപയോഗിക്കുന്ന ആളുകൾക്ക് വേണ്ടിയുള്ള ചില പ്ലാനുകളാണ് ഇതിൽ നിന്ന് തിരഞ്ഞെടുത്തിരിക്കുന്നത്. 395 രൂപ മുതൽ 599 രൂപ വരെ വിലയുള്ള 4 ഈ ബിഎസ്എൻഎൽ പ്ലാനുകൾ 56 ദിവസം മുതൽ 180 ദിവസം വരെ വാലിഡിറ്റിയും നൽകുന്നുണ്ട്.

395 രൂപ പ്ലാൻ
ബിഎസ്എൻഎല്ലിന്റെ 395 രൂപയുടെ പ്ലാൻ ഒരു കോംബോ പ്ലാനാണ്. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസവും 1ജിബി ഡാറ്റ നൽകുന്ന ഈ പ്ലാൻ ബിഎസ്എൻഎൽ നമ്പരുകളിലേക്ക് 3000 മിനുറ്റ് കോളുകളും മറ്റ് നമ്പരുകളിലേക്ക് വിളിക്കാൻ 1800 മിനുറ്റ് കോളുകളുമാണ് നൽകുന്നത്. ദിവസേനയുള്ള 1ജിബി ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഇന്റർനെറ്റ് സ്പീഡ് 80 കെബിപിഎസ് ആയി കുറയും. ഡാറ്റയും കോളുകളും എസ്എംഎസുകളും രണ്ട് മാസത്തോളം വാലിഡിറ്റിയിൽ നൽകുന്ന പ്ലാൻ എന്ന നിലയിൽ മികച്ചൊരു തിരഞ്ഞെടുപ്പാണ് ഈ പ്ലാൻ.

499 രൂപ പ്ലാൻ
ദിവസേന 1ജിബി ഡാറ്റ നൽകുന്ന മറ്റൊരു ബിഎസ്എൻഎൽ പ്ലാനാണ് 499 രൂപയുടേത്. ഈ പ്ലാൻ എല്ലാ നെറ്റ്വർക്കിലേക്കും വിളിക്കാൻ ദിവസവും 250 മിനിറ്റ് വച്ച് മൊത്തം 22500 മിനിറ്റ് കോളുകളാണ് നൽകുന്നത്. ദിവസേന 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. 90 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. കോളുകളും ഡാറ്റയും എസ്എംഎസ് ആനുകൂല്യങ്ങളും ആവശ്യമുള്ള ആളുകൾക്ക് പ്രയോജനപ്പെടുത്താവുന്ന മികച്ചൊരു പ്ലാൻ തന്നെയാണ് ഇത്.

597 രൂപ പ്ലാൻ
ബിഎസ്എൻഎല്ലിന്റെ 597 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 6 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാൻ 180 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ്. അധിക വാലിഡിറ്റി ആവശ്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്. ആറ് മാസം വരെ വാലിഡിറ്റി നൽകുന്ന ഈ പ്ലാനിലൂടെ മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. സർവ്വീസ് വാലിഡിറ്റി കൂടുതലായി ലഭിക്കാനായി തിരഞ്ഞെടുക്കാവുന്ന മികച്ചൊരു പ്ലാൻ തന്നെയാണ് ഇത്.

599 രൂപ പ്ലാൻ
ബിഎസ്എൻഎല്ലിന്റെ ഏറ്റവും ആകർഷകമായ പ്ലാനുകളിലൊന്നാണ് ഇത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 5ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ദിവസേന 250 മിനുറ്റ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകൾ നൽകുന്ന ഈ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പ്ലാനാണ് ഇത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾക്കും മൊബൈൽ ഡാറ്റ ഉപയോഗിച്ച് വീഡിയോ സ്ട്രീം ചെയ്യുന്നവർക്കും ഈ പ്ലാൻ ഉപകാരപ്പെടും.


Click it and Unblock the Notifications








