16 രൂപ മുതലുള്ള വിലയിൽ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

|

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്ന നിരവധി പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ പോലും ധാരാളം ഡാറ്റ നൽകുന്ന പ്ലാനുകളും ബിഎസ്എൻല്ലിനുണ്ട്. ജിയോ, എയർടെൽ, വിഐ എന്നീ സ്വകാര്യ കമ്പനികളോടാണ് ബിഎസ്എൻഎൽ രാജ്യത്ത് മത്സരിക്കുന്നത്. ഈ സ്വകാര്യ കമ്പനികൾക്കെല്ലാം എല്ലാ സർക്കിളുകളിലും ശക്തമായ 4ജി നെറ്റ്വർക്ക് ഉണ്ട്. എന്നാൽ ബിഎസ്എൻഎല്ലിന് എല്ലായിടത്തും 4ജി എത്തിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

 

16 രൂപ മുതൽ 1999 രൂപ വരെ വിലയുള്ള പ്ലാനുകൾ

ബിഎസ്എൻഎൽ 4ജി നെറ്റ്വർക്ക് ലഭ്യമായ ചുരുക്കം ചില സർക്കിളുകളിൽ ഒന്നാണ് കേരളം. അതുകൊണ്ട് തന്നെ കേരളത്തിലെ ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകൾ മികച്ച ചോയിസാണ്. വീഡിയോ സ്ട്രീമിങ്, ഗെയിമിങ്, വർക്ക് ഫ്രം ഹോം എന്നിവയ്ക്കായി മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ധാരാളം പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. ദിവസവും 2 ജിബി ഡാറ്റ മതിയാകുന്ന ആളുകളാണ് നമ്മളിൽ മിക്കവരും. അതുകൊണ്ട് തന്നെ ബിഎസ്എൻഎൽ ദിവസവും 2 ജിബി ഡാറ്റ ആനുകൂല്യമുള്ള കിടിലൻ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനുകളാണ് നമ്മളിന്ന് നോക്കുന്നത്. 16 രൂപ മുതൽ 1999 രൂപ വരെ വിലയുള്ള പ്ലാനുകളാണ് ഈ വിഭാഗത്തിൽ ബിഎസ്എൻഎൽ നൽകുന്നത്.

ബിഎസ്എൻഎല്ലിന്റെ ഈ പ്രത്യേക പ്രീപെയ്ഡ് പ്ലാൻ ഓഫറുകൾ മാർച്ച് 31ന് അവസാനിക്കുംബിഎസ്എൻഎല്ലിന്റെ ഈ പ്രത്യേക പ്രീപെയ്ഡ് പ്ലാൻ ഓഫറുകൾ മാർച്ച് 31ന് അവസാനിക്കും

ബിഎസ്എൻഎൽ എസ്ടിവി16
 

ബിഎസ്എൻഎൽ എസ്ടിവി16

ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഒരു ഡാറ്റ പായ്ക്കാണ് ആണ് ബിഎസ്എൻഎൽ എസിടിവി 16. ഇത് മറ്റ് പ്ലാനുകൾ പോലെ വലിയ ആനുകൂല്യങ്ങളൊന്നും നൽകുന്ന പ്ലാനല്ല. ഒരു ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഒരു ദിവസത്തേക്ക് 2 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാനിലൂടെ മറ്റ് ആനുകൂല്യങ്ങളൊന്നും വരിക്കാർക്ക് ലഭിക്കില്ല.

ബിഎസ്എൻഎൽ എസ്ടിവി 187

ബിഎസ്എൻഎൽ എസ്ടിവി 187

ബിഎസ്എൻഎൽ എസ്ടിവി 187 എന്ന പ്ലാൻ പേര് സൂചിപ്പിക്കുന്നത് പോലെ 187 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയ്ക്കൊപ്പം ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കുന്നു. 187 രൂപ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. ഈ വാലിഡിറ്റി കാലയളവിൽ മൊത്തത്തിൽ 56 ജിബി ഡാറ്റയാണ് വരിക്കാർക്ക് ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഒരു മാസത്തേക്ക് ദിവസവും 2 ജിബി ഡാറ്റ വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

ആപ്പ് വഴി റീചാർജ് ചെയ്യുന്നവർക്കുള്ള പ്ലാനുകൾക്ക് വില കുറച്ച് ബിഎസ്എൻഎൽആപ്പ് വഴി റീചാർജ് ചെയ്യുന്നവർക്കുള്ള പ്ലാനുകൾക്ക് വില കുറച്ച് ബിഎസ്എൻഎൽ

ബിഎസ്എൻഎൽ 199 രൂപ പ്ലാൻ

ബിഎസ്എൻഎൽ 199 രൂപ പ്ലാൻ

200 രൂപയിൽ താഴെ വിലയിൽ തന്നെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന മികച്ചൊരു പ്ലാൻ ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ വരിക്കാർക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ലഭിക്കുന്നു. ഈ പ്ലാനിന്റെ വാലിഡിറ്റി 30 ദിവസമാണ്. 187 രൂപ പ്ലാനിനെക്കാൾ രണ്ട് ദിവസത്തെ അധിക വാലിഡിറ്റി നൽകുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. ബിഎസ്എൻഎൽ 199 രൂപ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 60 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. എസ്എംഎസ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

ബിഎസ്എൻഎൽ 365 രൂപ പ്ലാൻ

ബിഎസ്എൻഎൽ 365 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 365 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാൻ നൽകുന്നത്. ലോക്ധൂൺ കണ്ടന്റിലേക്കുള്ള സൌജന്യ ആക്സസ്, സൗജന്യ ട്യൂൺ എന്നിവയും പ്ലാൻ നൽകുന്നു. ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ 60 ദിവസത്തേക്ക് മാത്രമേ ലഭ്യമാകു എങ്കിലും പ്ലാൻ നൽകുന്ന വാലിഡിറ്റി 365 ദിവസത്തേക്കാണ്. ഇൻകമിങ് കോളുകളും എസ്എംഎസുകളും വരുന്ന രീതിയിൽ സെക്കന്ററി സിം കാർഡ് ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

 ബിഎസ്എൻഎൽ 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ; വിലയും വിശദാംശങ്ങളും ബിഎസ്എൻഎൽ 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ; വിലയും വിശദാംശങ്ങളും

ബിഎസ്എൻഎൽ 1699 രൂപ പ്ലാൻ

ബിഎസ്എൻഎൽ 1699 രൂപ പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 1699 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റ നൽകുന്ന മികച്ചൊരു പ്ലാനാണഅ. ഈ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് ലഭിക്കും. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാൻ അധിക ആനുകൂല്യമായി പിആർബിടി സേവനങ്ങൾ നൽകുന്നു. അൺലിമിറ്റഡ് സോങ് ചേഞ്ച് ഓപ്ഷനുമായിട്ടാണ് ഈ പിആർബിടി സേവനം വരുന്നത്. 1699 രൂപ പ്ലാനിന് 300 ദിവസത്തേ വാലിഡിറ്റിയാണ് ഉള്ളത്. ഈ ദീർഘകാല പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 600 ജിബി ഡാറ്റ നൽകുന്നു.

ബിഎസ്എൻഎൽ എസ്ടിവി1999

ബിഎസ്എൻഎൽ എസ്ടിവി1999

ബിഎസ്എൻഎൽ എസ്ടിവി999 പ്രീപെയ്ഡ് പ്ലാൻ ദിവസവും 2ജിബി ഡാറ്റ നൽകുന്നതിനൊപ്പം ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും നൽകുന്നു. ഈ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. ഇതൊരു വാർഷിക പ്ലാനാണ്. 365 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 730 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ പ്ലാൻ ലോക്ധൂൺ കണ്ടന്റ്, സൗജന്യ കോളർ ട്യൂൺ, ഇറോസ് നൗ എന്നിവയിലേക്കുള്ള ആക്സസ് നൽകുന്നു.

30 ദിവസം മുതൽ 365 ദിവസം വരെ വാലിഡിറ്റി; മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ30 ദിവസം മുതൽ 365 ദിവസം വരെ വാലിഡിറ്റി; മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
Here is the best BSNL prepaid plans that offer 2GB of data per day. Plans priced between Rs 16 and Rs 1999 come under this category.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X