ബിഎസ്എൻഎല്ലിന്റെ 400 രൂപയിൽ കൂടുതൽ വിലയുള്ള കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

|

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) തങ്ങളുടെ ഉപയോക്താക്കൾക്ക് മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. എല്ലാ വില നിലവാരത്തിലും പ്ലാനുകൾ നൽകുന്നു എന്നതാണ് ബിഎസ്എൻഎല്ലിന്റെ പ്രത്യേക. എല്ലാതരം ഉപയോക്താക്കളെയും പരിഗണിക്കാൻ കമ്പനി ശ്രദ്ധിക്കുന്നു. സർവ്വീസ് വാലിഡിറ്റി മാത്രം ആവശ്യമുള്ള സെക്കന്ററി സിം കാർഡ് ഉപയോഗിക്കുന്നവർ മുതൽ കോളുകൾക്ക് മാത്രം ഫോൺ ഉപയോഗിക്കുന്നവർക്കും ധാരാളം ഡാറ്റ ഉപയോഗിക്കുന്നവർക്കുമെല്ലാം ആവശ്യമായ പ്ലാനുകൾ കുറഞ്ഞ നിരക്കിൽ ബിഎസ്എൻഎൽ നൽകുന്നു.

 

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ നൽകുന്ന 400 രൂപയ്ക്ക് മുകളിൽ വിലയുള്ള പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ് ഇവയല്ലൊം. സ്വകാര്യ ടെലിക്കോം കമ്പനികളായ ജിയോ, ബിഎസ്എൻഎൽ, എയർടെൽ എന്നിവയോടെ മത്സരിച്ച് പിടിച്ചു നിൽക്കാൻ സാധിക്കുന്ന വിധത്തിലുള്ള പ്ലാനുകളാണ് ഇവയെല്ലാം. 429 രൂപ മുതലാണ് ഈ പ്ലാനുകൾ ആരംഭിക്കുന്നത്. ദൈനം ദിന ഡാറ്റ ആനുകൂല്യം, സൌജന്യ കോളിങ്, മികച്ച വാലിഡിറ്റി എന്നീ ആനുകൂല്യങ്ങളെല്ലാം ഈ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.

മികച്ച ഡാറ്റയും വാലിഡിറ്റിയും നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾമികച്ച ഡാറ്റയും വാലിഡിറ്റിയും നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ

ബിഎസ്എൻഎൽ 429 രൂപ പ്ലാൻ

ബിഎസ്എൻഎൽ 429 രൂപ പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 429 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 81 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. ഈ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. സാധാരണ രീതിയിൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകളെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ ദിവസവും 1 ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ 429 രൂപ പ്ലാനിലൂടെ നൽകുന്നത്. അധിക ആനുകൂല്യമായി ഇറോസ് നൗ എന്റർടൈൻമെന്റ് സേവനത്തിലേക്കുള്ള സൗജന്യ ഓവർ-ദി-ടോപ്പ് (OTT) സബ്‌സ്‌ക്രിപ്‌ഷനും ബിഎസ്എൻഎൽ നൽകുന്നു.

ബിഎസ്എൻഎൽ 447 രൂപ പ്ലാൻ
 

ബിഎസ്എൻഎൽ 447 രൂപ പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 447 രൂപ പ്ലാനിലൂടെ വരിക്കാർക്ക് ബിഎസ്എൻഎൽ ട്യൂൺസ്, ഇറോസ് നൗ എന്റർടൈൻമെന്റ് എന്നിങ്ങനെയുള്ള അധിക ആനുകൂല്യങ്ങൾ ലഭിക്കും. ഉപയോക്താക്കൾക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ബിഎസ്എൻഎൽ 447 രൂപ പ്ലാൻ 100 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിന് 60 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ കാലയളവിൽ ലഭിക്കുന്ന 100 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് ഇന്റർനെറ്റ് വേഗത 80 കെബിപിഎസ് ആയി കുറയും.

250 രൂപ വരെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ250 രൂപ വരെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

ബിഎസ്എൻഎൽ 449 രൂപ പ്ലാൻ

ബിഎസ്എൻഎൽ 449 രൂപ പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഇടത്തരം വാലിഡിറ്റിയുള്ള കൂടുതൽ ഡാറ്റ ആവശ്യമുള്ള പ്ലാൻ തിരയുന്ന ആളുകൾക്ക് മികച്ചൊരു ഓപ്ഷനാണ്. ഈ പ്ലാനിലൂടെ ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കൾക്ക് 90 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 2 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 180 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലും ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും 449 രൂപ പ്ലാൻ നൽകുന്നു.

ബിഎസ്എൻഎൽ 485 രൂപ പ്ലാൻ

ബിഎസ്എൻഎൽ 485 രൂപ പ്ലാൻ

485 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ 100 എസ്എംഎസുകളും നൽകുന്നു. 180 ദിവസത്തേക്കാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങും പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അധിക ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല. ഫെയർ യൂസേജ് പോളിസി (എഫ്യുപി) ആയ ദിവസവും 1.5 ജിബി ഡാറ്റ എന്ന ലിമിറ്റ് അവസാനിച്ചാൽ ഡാറ്റ വേഗത 84 കെബിപിഎസ് ആയി കുറയും.

ദിവസവും 5ജിബി ഡാറ്റ വരെ നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്ലാനുകൾദിവസവും 5ജിബി ഡാറ്റ വരെ നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്ലാനുകൾ

500 രൂപയിൽ കൂടുതൽ വിലയുള്ള ബിഎസ്എൻഎൽ പ്ലാനുകൾ

500 രൂപയിൽ കൂടുതൽ വിലയുള്ള ബിഎസ്എൻഎൽ പ്ലാനുകൾ

599 രൂപ വിലയുള്ള ബിഎസ്എൻഎൽ ഈ പ്ലാനിലൂടെ വരിക്കാർക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും 100 എസ്എംഎസുകളുമാണ് ലഭിക്കുക. ദിവസവും 5 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് ഇത്. ഇത്തരമൊരു ഡാറ്റ ആനുകല്യം നൽകുന്ന മറ്റൊരു പ്ലാനും ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഇല്ല എന്നതാണ് ശ്രദ്ധേയം. ഈ പ്ലാൻ സിംഗിലേക്കുള്ള ആക്‌സസോടെ വരുന്നു. രാത്രി 12 മണി മുതൽ രാവിലെ 5 മണി വരെ സൌജന്യ ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.

ബിഎസ്എൻഎൽ 666 രൂപ പ്ലാൻ

ബിഎസ്എൻഎൽ 666 രൂപ വിലയുള്ള പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 122 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലും ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും 100 സൗജന്യ എസ്എംഎസുകളും നൽകുന്നു. കൂടുതൽ വാലിഡിറ്റിയും ദിവസവും 1.5 ജിബി ഡാറ്റയും മതിയാകുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

ദീർഘകാലം വാലിഡിറ്റി വേണ്ടവർക്ക് ബിഎസ്എൻഎൽ നൽകുന്ന കിടിലൻ പ്ലാനുകൾദീർഘകാലം വാലിഡിറ്റി വേണ്ടവർക്ക് ബിഎസ്എൻഎൽ നൽകുന്ന കിടിലൻ പ്ലാനുകൾ

ബിഎസ്എൻഎൽ 699 രൂപ പ്ലാൻ

ബിഎസ്എൻഎൽ 699 രൂപ പ്ലാനിലൂടെ ദിവസവും 0.5 ജിബി ഡാറ്റ മാത്രമാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയിസ് കോളുകൾ പ്ലാനിലൂടെ ലഭിക്കും. 160 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ദിവസേന 100 എസ്എംഎസുകളും നൽകുന്നു. ഈ പ്ലാൻ റീചാർജ് ചെയ്ത് ആദ്യത്തെ 60 ദിവസത്തേക്ക് സൗജന്യ കോളർ ട്യൂൺ ആനുകൂല്യവും ലഭിക്കും. ഡാറ്റയെക്കാൾ കോളുകൾക്കും വാലിഡിറ്റിക്കും പ്രാധാന്യം നൽകുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

Best Mobiles in India

English summary
BSNL Plans priced above Rs 400 offers the best benefits. BSNL offers data, calling and other benefits through these plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X