250 രൂപ വരെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

|

ഉപയോക്താക്കളുടെ ആവശ്യത്തിന് യോജിച്ച പ്ലാനുകൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. കുറഞ്ഞ വിലയിൽ പോലും മികച്ച പ്ലാനുകൾ നൽകുന്ന ബിഎസ്എൻഎല്ലിന് 250 രൂപയിൽ താഴെ വിലയിൽ ധാരാളം പ്ലാനുകളുണ്ട്. ഉപയോക്താക്കൾക്ക് ഡാറ്റ, കോളിങ്, വാലിഡിറ്റി തുടങ്ങിയ അവരവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് തിരഞ്ഞെടുക്കാനുള്ള ധാരാളം ഓപ്ഷനുകളും ബിഎസ്എൻഎൽ നൽകുന്നു.

 

250 രൂപ വരെ വിലയുള്ള പ്ലാനുകൾ

ബിഎസ്എൻഎല്ലിന്റെ 250 രൂപ വരെ വിലയുള്ള മികച്ച പ്ലാനുകളാണ് നമ്മളിന്ന് നോക്കുന്നത്. ഇതിൽ 99 രൂപ മുതൽ 250 രൂപ വരെ വിലയുള്ള പ്ലാനുകളാണ് ഉള്ളത്. 153 രൂപ, 187 രൂപ, 249 രൂപ, എന്നീ പ്ലാനുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ഡാറ്റ വേണ്ടവർക്കും കൂടുതൽ വാലിഡിറ്റി വേണ്ടവർക്കുമെല്ലാം ഈ പ്ലാനുകളിൽ നിന്ന് തിരഞ്ഞെടുക്കാം.

200 രൂപയിൽ താഴെ വിലയുള്ള തകർപ്പൻ ബിഎസ്എൻഎൽ പ്ലാനുകൾ200 രൂപയിൽ താഴെ വിലയുള്ള തകർപ്പൻ ബിഎസ്എൻഎൽ പ്ലാനുകൾ

ബിഎസ്എൻഎൽ എസ്ടിവി99

ബിഎസ്എൻഎൽ എസ്ടിവി99

ബിഎസ്എൻഎൽ എസ്ടിവി99 റീചാർജിനായി അധികം പണം ചിലവഴിക്കാത്ത, ഡാറ്റ ആനുകൂല്യം ആവശ്യമില്ലാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. പേഴ്സണലൈസ്ഡ് റിങ്ബാക്ക് ടോണും പ്ലാൻ നൽകുന്നുണ്ട്. 22 ദിവസത്തെ വാലിഡിറ്റിയാണ് 99 രൂപയ്ക്ക് ലഭിക്കുന്നു. ഡാറ്റ ആനുകൂല്യങ്ങളൊന്നും ഈ പ്ലാൻ നൽകുന്നില്ല.

ബിഎസ്എൻഎൽ പ്ലാൻ 153
 

ബിഎസ്എൻഎൽ പ്ലാൻ 153

ബിഎസ്എൻഎൽ നൽകുന്ന മികച്ചൊരു പ്ലാനാണ് 153 രൂപ വിലയുള്ളത്. ഈ 153 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ആനുകൂല്യത്തിന് പുറമേ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. ഈ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്.

നക്സൽ മേഖലകളിലെ 2ജി മൊബൈൽ സൈറ്റുകൾ 4ജിയാക്കാൻ ബിഎസ്എൻഎൽനക്സൽ മേഖലകളിലെ 2ജി മൊബൈൽ സൈറ്റുകൾ 4ജിയാക്കാൻ ബിഎസ്എൻഎൽ

ബിഎസ്എൻഎൽ എസ്ടിവി187

ബിഎസ്എൻഎൽ എസ്ടിവി187

ബിഎസ്എൻഎൽ എസ്ടിവി187 ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ വാലിഡിറ്റി കാലയളവിൽ ഉടനീളം 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവുമുള്ള ഡാറ്റ ലിമിറ്റായ 2 ജിബി തീർന്നു കഴിഞ്ഞാൽ ഡാറ്റ വേഗത 80 കെബിപിഎസ് ആയി കുറയുന്നു. ഒരു മാസം വാലിഡിറ്റിയും മികച്ച ഡാറ്റ ആനുകൂല്യവും വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് ഇത്.

ബിഎസ്എൻഎൽ 197 രൂപ പ്ലാൻ

ബിഎസ്എൻഎൽ 197 രൂപ പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 197 രൂപയുടെ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയുമായിട്ടാണ് വരുന്നത്. സ്ട്രീമിങ്, ഗെയിമിങ് എന്നിവയ്ക്ക് മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് ഈ ഡാറ്റ ആനുകൂല്യം മതിയാകും. ഈ ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ വേഗത 80 കെബിപിഎസ് ആയി കുറയുന്നു. ഒരു ദിവസം 100 മെസേജുകൾ വീതവും ഈ പ്ലാനിലൂടെ ലഭിക്കുന്നു. സിങ് മ്യൂസിക്ക് ആപ്പിലേക്കുള്ള ആക്സസും ഈ പ്ലാൻ നൽകുന്നുണ്ട്. 18 ദിവസത്തേക്ക് മാത്രമേ ഈ ആനുകൂല്യങ്ങൾ എല്ലാം ലഭിക്കുകയുള്ളു. എന്നാൽ ഈ പ്ലാൻ 180 ദിവസത്തെ സർവ്വീസ് വാലഡിറ്റി നൽകുന്നു. സെക്കന്ററി സിം കാർഡ് ഉപയോഗിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ ആണ് ഇത്.

ദിവസവും 5ജിബി ഡാറ്റ വരെ നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്ലാനുകൾദിവസവും 5ജിബി ഡാറ്റ വരെ നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്ലാനുകൾ

ബിഎസ്എൻൽ എസ്ടിവി 249

ബിഎസ്എൻൽ എസ്ടിവി 249

ബിഎസ്എൻഎൽ എസ്ടിവി 249 പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളുകളും വരിക്കാർക്ക് ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാൻ രണ്ട് മാസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നത് പോലെ 56 ദിവസത്തെ വാലിഡിറ്റിയല്ല, പകരം 60 ദിവസത്തെ വാലിഡിറ്റിയും പ്ലാൻ നൽകുന്നു.

ബിഎസ്എൻഎൽ 250 രൂപ പ്ലാൻ

ബിഎസ്എൻഎൽ 250 രൂപ പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 250 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ വരിക്കാർക്ക് 40 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും ആൺലിമിറ്റഡ് കോളിങ് നൽകുന്നു. ഈ പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. ഇത് ഡാറ്റയ്ക്ക് പ്രാധാന്യം നൽകുന്ന പ്ലാനാണ്. ദിവസവും 3 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്.

ദീർഘകാലം വാലിഡിറ്റി വേണ്ടവർക്ക് ബിഎസ്എൻഎൽ നൽകുന്ന കിടിലൻ പ്ലാനുകൾദീർഘകാലം വാലിഡിറ്റി വേണ്ടവർക്ക് ബിഎസ്എൻഎൽ നൽകുന്ന കിടിലൻ പ്ലാനുകൾ

Best Mobiles in India

English summary
Here is the list of best BSNL prepaid plans priced up to Rs 250. These include plans priced between Rs 99 and Rs 250.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X