ബിഎസ്എൻഎല്ലിന്റെ 400 രൂപ മുതൽ 700 രൂപ വരെ വിലയുള്ള കിടിലൻ പ്ലാനുകൾ

|

ബിഎസ്എൻഎൽ ടെലിക്കോം വിപണിയിൽ സ്വകര്യ കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവയുമായിട്ടാണ് മത്സരിക്കുന്നത്. വർഷങ്ങളായി 4ജി നെറ്റ്വർക്ക് നൽകുന്ന ഈ സ്വകാര്യ കമ്പനികൾക്കിടയിൽ ഇന്ത്യയിൽ എല്ലായിടത്തും ഇതുവരെയായി 4ജി എത്തിക്കാൻ സാധിക്കാത്ത ബിഎസ്എൻഎൽ പിടിച്ചു നിൽകുന്നത് മികച്ച പ്ലാനുകൾ നൽകികൊണ്ടാണ്. കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ ബിഎസ്എൻഎല്ലിനുണ്ട്.

 

ടെലിക്കോം

ഡാറ്റയും കോളിങുമെല്ലാം ആവശ്യമുള്ള ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കളിൽ വലിയൊരു വിഭാഗം ആളുകളും തിരഞ്ഞെടുക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ 400 രൂപയ്ക്കും 700 രൂപയ്ക്കും ഇടയിൽ ഉള്ളവയാണ്. ഈ പ്ലാനുകൾ മികച്ച വാലിഡിറ്റിയും കോളിങ്, ഡാറ്റ ആനുകൂല്യങ്ങളും നൽകുന്നവ ആയിരിക്കും. ബിഎസ്എൻഎല്ലിന്റെ ഇത്തരം പ്ലാനുകളാണ് നമ്മളിന്ന് നോക്കുന്നത്. 429 രൂപ മുതൽ 699 രൂപ വരെ വിലയുള്ള പ്ലാനുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

429 രൂപയുടെ പ്ലാൻ

429 രൂപയുടെ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 429 രൂപ വിലയുള്ള പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. 81 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് ഈ പ്ലാൻ വരുന്നത്. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. സാധാരണ രീതിയിൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകളെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ ദിവസവും 1 ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ 429 രൂപ പ്ലാനിലൂടെ നൽകുന്നത്. അധിക ആനുകൂല്യമായി ഇറോസ് നൗ എന്റർടൈൻമെന്റ് സേവനത്തിലേക്കുള്ള സൗജന്യ ഓവർ-ദി-ടോപ്പ് സബ്‌സ്‌ക്രിപ്‌ഷനും ഉപയോക്താക്കൾക്ക് ലഭിക്കുന്നു.

ദിവസവും 2 ജിബി ഡാറ്റ നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ റീചാർജ് പ്ലാനുകൾദിവസവും 2 ജിബി ഡാറ്റ നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ റീചാർജ് പ്ലാനുകൾ

447 രൂപയുടെ പ്ലാൻ
 

447 രൂപയുടെ പ്ലാൻ

447 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ബിഎസ്എൻഎൽ 447 രൂപ പ്ലാൻ 100 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിന് 60 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ കാലയളവിൽ ലഭിക്കുന്ന 100 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് ഇന്റർനെറ്റ് വേഗത 80 കെബിപിഎസ് ആയി കുറയും. ബിഎസ്എൻഎൽ ട്യൂൺസ്, ഇറോസ് നൗ എന്റർടൈൻമെന്റ് എന്നിങ്ങനെയുള്ള അധിക ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും.

449 രൂപയുടെ പ്ലാൻ

449 രൂപയുടെ പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ കമ്പനി തങ്ങളുടെ ഉപയോക്താക്കൾക്ക് 90 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 2 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 180 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലും ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും 449 രൂപ പ്ലാൻ നൽകുന്നു. ഇടത്തരം വാലിഡിറ്റിയുള്ള കൂടുതൽ ഡാറ്റ ആവശ്യമുള്ള പ്ലാൻ തിരയുന്ന ആളുകൾക്ക് മികച്ചൊരു ഓപ്ഷനാണ് ഇത്.

485 രൂപയുടെ പ്ലാൻ

485 രൂപയുടെ പ്ലാൻ

485 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ 100 എസ്എംഎസുകളും നൽകുന്നു. 180 ദിവസത്തേക്കാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങും പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 1.5 ജിബി ഡാറ്റ എന്ന ലിമിറ്റ് അവസാനിച്ചാൽ ഡാറ്റ വേഗത 84 കെബിപിഎസ് ആയി കുറയും. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അധിക ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല.

അധിക വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾഅധിക വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

599 രൂപയുടെ പ്ലാൻ

599 രൂപയുടെ പ്ലാൻ

599 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലൂടെ വരിക്കാർക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും 100 എസ്എംഎസുകളുമാണ് ലഭിക്കുക. ദിവസവും 5 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് ഇത്. ഈ പ്ലാൻ സിങിലേക്കുള്ള ആക്‌സസോടെ വരുന്നു. രാത്രി 12 മണി മുതൽ രാവിലെ 5 മണി വരെ സൌജന്യ ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസവും 5 ജിബി ഡാറ്റ ആനുകൂല്യം നൽകുന്ന മറ്റൊരു പ്ലാനും ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഇല്ല. വീട്ടിലിരുന്ന് ജോലി ചെയ്യാനോ വീഡിയോ സ്ട്രീമിങ് ചെയ്യാനോ മറ്റുമായി മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

666 രൂപയുടെ പ്ലാൻ

666 രൂപയുടെ പ്ലാൻ

666 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 122 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലും ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും 100 സൗജന്യ എസ്എംഎസുകളും നൽകുന്നു. കൂടുതൽ വാലിഡിറ്റിയും ദിവസവും 1.5 ജിബി ഡാറ്റയും മതിയാകുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്. 183 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ലഭിക്കുന്നത്. സാധാരണ ഗതിയിൽ ഈ ഡാറ്റ എല്ലാവർക്കും മതിയാകും.

699 രൂപയുടെ പ്ലാൻ

699 രൂപയുടെ പ്ലാൻ

699 രൂപ പ്ലാനിലൂടെ ദിവസവും 0.5 ജിബി ഡാറ്റ മാത്രമാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയിസ് കോളുകൾ പ്ലാനിലൂടെ ലഭിക്കും. 160 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ദിവസേന 100 എസ്എംഎസുകളും നൽകുന്നു. ഈ പ്ലാൻ റീചാർജ് ചെയ്ത് ആദ്യത്തെ 60 ദിവസത്തേക്ക് സൗജന്യ കോളർ ട്യൂൺ ആനുകൂല്യവും ലഭിക്കും. ഡാറ്റയെക്കാൾ കോളുകൾക്കും വാലിഡിറ്റിക്കും പ്രാധാന്യം നൽകുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് ഈ പ്ലാൻ മതിയാവുകയില്ല. കൂടുതൽ സർവ്വീസ് വാലിഡിറ്റിയും കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കുന്നു.

ബിഎസ്എൻഎൽ vs ജിയോ; ഏറ്റവും മികച്ച 150 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാൻ നൽകുന്നതാര്ബിഎസ്എൻഎൽ vs ജിയോ; ഏറ്റവും മികച്ച 150 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാൻ നൽകുന്നതാര്

Most Read Articles
Best Mobiles in India

English summary
BSNL is offering the best prepaid plans for its customers priced between Rs 400 and Rs 700. Check out these plans priced from Rs 429 to Rs 699.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X