Home
News

BSNL Prepaid Plans: ബിഎസ്എൻഎൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട കോംബോ പ്ലാനുകൾ

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് ഏറ്റവും കൂടുതൽ വരിക്കാരുള്ള സർക്കിളാണ് കേരളം. അതുകൊണ്ട് തന്നെ കേരളത്തിലെ സേവനങ്ങളിൽ ബിഎസ്എൻഎൽ അതീവ ശ്രദ്ധ പുലർത്തുന്നു. ബിഎസ്എൻഎൽ 4ജി ലഭ്യമായ ആദ്യത്തെ സർക്കിൾ കൂടിയാണ് കേരളം. കേരളത്തിൽ ബിഎസ്എൻഎൽ നൽകുന്ന 200 രൂപയിൽ താഴെ നിരക്കിലുള്ള കോംബോ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

118 രൂപ കോംബോ പ്ലാൻ

118 രൂപ കോംബോ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 200 രൂപയിൽ താഴെ വിലയുള്ള കോംബോ പ്ലാനുകൾ ആരംഭിക്കുന്നത് 118 രൂപ പ്ലാനോട് കൂടിയാണ്. 500 എംബി പ്രതിദിന ഡാറ്റ നൽകുന്ന പ്ലാനാണ് ഇത്. ഈ 500 എംബി ലിമിറ്റ് കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 40 കെബിപിഎസ് ആയി കുറയും. ദിവസം 250 മിനുറ്റ് സൌജന്യ കോൾ, പ്രതിദിനം 114 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 21 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.

125 രൂപ കോംബോ പ്ലാൻ

125 രൂപ കോംബോ പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന മറ്റൊരു കോംബോ പ്ലാൻ 125 രൂപ വിലയുള്ള പ്ലാനാണ് 200 എംബി ഡാറ്റ ലഭ്യമാകുന്ന പ്ലാനാണ് ഇത്. 28 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന ഈ പ്ലാൻ 10620 സെക്കന്റ് സൌജന്യ കോളുകളും 100 എസ്എംഎസുകളുമായാണ് വരുന്നത്. ഡാറ്റ അധികം ഉപയോഗിക്കാത്ത ഉപയോക്താക്കളുടെ വിഭാഗത്തെ ലക്ഷ്യമിട്ടാണ് ഈ പ്ലാൻ കമ്പനി നൽകുന്നത്.

159 രൂപയുടെ കോംബോ പ്ലാൻ

159 രൂപയുടെ കോംബോ പ്ലാൻ

കമ്പനിയുടെ 1ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് 159 രൂപയുടെ കോംബോ പ്ലാൻ. 28 ദിവസത്തെ വാലിഡിറ്റിയോടെ തന്നെയാണ് ഈ പ്ലാനും പുറത്തിറക്കിയിരിക്കുന്നത്. ദിവസവും 250 മിനുറ്റ് സൌജന്യ കോളുകൾ പ്ലാനിലൂടെ ലഭിക്കുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാൻ നൽകുന്നത്. മൊത്തം വാലിഡിറ്റി കാലളവിലേക്കുമായി ലഭിക്കുന്നത് 7000 മിനുറ്റ് സൌജന്യ കോളുകളാണ്. ഈ പ്ലാനും മിതമായി ഡാറ്റ ഉപയോഗിക്കുന്ന, കൂടുതൽ കോളുകൾ വിളിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ്.

187 രൂപ കോംബോ പ്ലാൻ

187 രൂപ കോംബോ പ്ലാൻ

ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ബിഎസ്എൻഎല്ലിന്റെ പ്ലാനാണ് 187 രൂപയുടേത്. 3ജിബി എന്ന ലിമിറ്റ് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. ദിവസവും 250 മിനുറ്റ് എന്ന എഫ് യു പി ലിമിറ്റിൽ കോളുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 24 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. പ്രതിദിനം 100 എസ്എംഎസുകൾ സൌജന്യ പിആർബിടി എന്നിവ പ്ലാൻ നൽകുന്ന മറ്റ് ആനുകൂല്യങ്ങളാണ്. കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്.

198 രൂപയുടെ കോംബോ പ്ലാൻ

198 രൂപയുടെ കോംബോ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 198 രൂപയുടെ കോംബോ പ്ലാൻ ദിവസേന 2ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. അൺലിമിറ്റഡ് ഡാറ്റ പായ്ക്ക് ആയിട്ടാണ് ഇത് അവതരിപ്പിക്കുന്നത്. എഫ്യുപി ലിമിറ്റ് ആയ 2ജിബിക്ക് ശേഷം ഉപയോക്താക്കൾക്ക് 40 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്ന പ്ലാനാണ് ഇത്. സൌജന്യ പിആർബിടി സേവനവും ഈ പ്ലാനിനൊപ്പം ലഭിക്കുന്നു. 45 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

199 രൂപയുടെ കോംബോ പ്ലാൻ

199 രൂപയുടെ കോംബോ പ്ലാൻ

199 രൂപയുടെ കോംബോ പ്ലാൻ പ്രതിദിനം 1ജിബി ഡാറ്റയാണ് നൽകുന്നത്. ദിവസവും 250 മിനുറ്റ് സൌജന്യ കോളുകളും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നു. 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. ഡാറ്റയും സൌജന്യ കോളുകളും ഒരുപോലെ ആവശ്യമുള്ള ഉപയോക്താക്കലെ ലക്ഷ്യമിട്ടാണ് ഈ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റി എന്നതും പ്ലാനിനെ ആകർഷകമാക്കുന്നു.

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ മറ്റ് സർക്കിളുകളിൽ നൽകുന്ന മികച്ച പ്ലാനുകളിൽ പലതും കേരളത്തിലെ ഉപയോക്താക്കൾക്കായി നൽകാറില്ല. മറ്റിടങ്ങളിൽ ഉപയോക്താക്കളെ ആകർഷിക്കാനാണ് കമ്പനി ഇത്തരം ഓഫറുകൾ നൽകുന്നത്. കേരളത്തെ സംബന്ധിച്ച് ശക്തമായ അടിത്തറ ബിഎസ്എൻഎല്ലിന് നിലവിൽ ഉണ്ട്. എന്തായാലും അധികം പണം മുടക്കാൻ തയ്യാറല്ലാത്ത ഉപയോക്താക്കൾക്കായി ബിഎസ്എൻഎൽ അവതരിപ്പിച്ച 200 രൂപയിൽ താഴെ വിലയുള്ള കോംബോ പ്ലാനുകൾ മറ്റ് സ്വകാര്യ കമ്പനികളുടെ പ്ലാനുകളോട് മത്സരിച്ച് നിൽക്കുന്നവ തന്നെയാണ്.

Best Mobiles in India

English summary
BSNL has been quite competitive in the telecom market for the last few months. The operator has been coming up with prepaid plans that offer more benefits to consumers in terms of data and calls.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X