ജിയോ, എയർടെൽ, വിഐ, ബി‌എസ്‌എൻ‌എൽ എന്നിവയുടെ മികച്ച ഡാറ്റ ആഡ്-ഓൺ പായ്ക്കുകൾ

|

ടെലിക്കോം കമ്പനിളെല്ലാം വോയ്‌സ് കോളിംഗ് ആനുകൂല്യമുള്ള പ്രീപെയ്ഡ് പായ്ക്കുകൾക്ക് പുറമെ ഡാറ്റ ആനുകൂല്യം മാത്രം നൽകുന്ന നിരവധി പായ്ക്കുകൾ അവതരിപ്പിക്കുന്നുണ്ട്. കോംബോ പ്ലാനുകളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന പ്ലാനുകൾ. ഇതിലുള്ള ദിവസേന നൽകുന്ന ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ കൂടുതൽ ഡാറ്റയ്ക്കായി ഉപോക്താക്കൾക്ക് ആശ്രയിക്കാവുന്ന പ്ലാനുകലാണ് ഡാറ്റ ആഡ്ഓണുകൾ.

 

ബി‌എസ്‌എൻ‌എൽ, എയർടെൽ, വിഐ, ജിയോ

ബി‌എസ്‌എൻ‌എൽ, എയർടെൽ, വിഐ, ജിയോ എന്നിവയെല്ലാം ഉപയോക്താക്കൾക്ക് മികച്ച ഡാറ്റ ആഡ്-ഓൺ പായ്ക്കുകൾ നൽകുന്നുണ്ട്. ദിവസേനയുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ച ശേഷം ഉപയോക്താക്കൾക്ക് ഡാറ്റ നൽകുന്ന ഈ പായ്ക്കുകൾ മികതും നിലവിലുള്ള അടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റി വരെ അധിക ഡാറ്റ നൽകുന്നവയാണ്. ഇത്തരം ഡാറ്റ പായ്ക്കുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

റിലയൻസ് ജിയോ

റിലയൻസ് ജിയോ

ജിയോ ഉപയോക്താക്കൾക്ക് നിരവധി ഡാറ്റ ആഡ്-ഓൺ പായ്ക്കുകൾ നൽകുന്നുണ്ട്. വർക്ക് ഫ്രം ഹോം വിഭാഗത്തിൽ ഉൾപ്പെടുന്ന 251 രൂപ വിലയുള്ള പ്ലാനാണ് ഇതിൽ ഏറ്റവും ആകർഷകമായ പ്ലാൻ 50 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. 30 ദിവസത്തെ സ്റ്റാൻഡ് എലോൺ വാലിഡിറ്റിയും ഈ പായ്ക്കിനുണ്ട്. ഇത് കൂടാതെ നാല് ഡിസ്നി + ഹോട്ട്സ്റ്റാർ പായ്ക്കുകളും ഡാറ്റ ആഡ് ഓൺ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നവാണ്. 612 രൂപ, 1,004 രൂപ, 1,206 രൂപ, 1,208 രൂപ നിരക്കുകളിലാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന ജിയോയുടെ പ്ലാൻ ലഭിക്കുന്നത്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ, ജിയോ, വിഐ എന്നിവയുടെ മികച്ച വർക്ക് ഫ്രം ഹോം പ്ലാനുകൾകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ, ജിയോ, വിഐ എന്നിവയുടെ മികച്ച വർക്ക് ഫ്രം ഹോം പ്ലാനുകൾ

499 രൂപ
 

499 രൂപയുടെ ക്രിക്കറ്റ് പായ്ക്കും ഡാറ്റ ആഡ് ഓൺ പ്ലാനാണ്. 56 ദിവസത്തെ സ്റ്റാൻഡലോൺ വാലിഡിറ്റിയുള്ള ഈ പ്ലാൻ 84 ജിബി (1.5 ജിബി പ്രതിദിനം) ഡാറ്റയാണ് നൽകുന്നത്.ജിയോയുടെ വില കുറഞ്ഞ ഡാറ്റ ആഡ്ഓൺ പ്ലാനുകൾ പരിശോധിച്ചാൽ, 11 രൂപയ്ക്ക് 800 എം‌ബി ഡാറ്റ, 21 രൂപയ്ക്ക് 2 ജിബി ഡാറ്റ, 51 രൂപയ്ക്ക് 6 ജിബി ഡാറ്റ, 101 രൂപയ്ക്ക് 12 ജിബി ഡാറ്റ എന്നിവ ലഭിക്കും.

എയർടെൽ

എയർടെൽ

എയർടെൽ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡാറ്റ ആഡ് ഓൺ പായ്ക്കുകളാണ് 48 രൂപയുടേയും 98 രൂപയുടേയും പായ്ക്കുൾ. 48 രൂപ വൗച്ചറിൽ 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 98 രൂപയുടെ പ്ലാൻ 12 ജിബി ഡാറ്റയാണ് നൽകുന്നത്. മറ്റൊരു വില കൂടിയ പായ്ക്ക് 401 രൂപയുടെ വൗച്ചറാണ്. 30 ജിബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയുമാണ് ഇതിലൂടെ ലഭിക്കുന്നത്. ഈ 401 രൂപ വൗച്ചറിൽ 28 ദിവസത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷനും ലഭിക്കും.

വിഐ

വിഐ

വിഐയ്ക്ക് നിരവധി ഡാറ്റ ആഡ്ഓൺ പായ്ക്കുകളുണ്ട്. 56 ദിവസത്തെ വാലിഡിറ്റിയുള്ള 100 ജിബി ഡാറ്റ നൽകുന്ന 351 രൂപ പ്ലാനാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. വിഐ മൂവീസ് സബ്ക്രിപ്ഷനും ഇതിലൂടെ ലഭിക്കും. 50 ജിബി ഡാറ്റ നൽകുന്ന 251 രൂപ ഡാറ്റാ ആഡ്-ഓൺ പായ്ക്കും വിഐ നൽകുന്നുണ്ട്. ഈ പായ്ക്കിനും 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. വിഐ മൂവിസ്, ടിവി സബ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും. 12 ജിബി ഡാറ്റ നൽകുന്ന 98 രൂപ ഡാറ്റ ആഡ്ഓണും വിഐ നൽകുന്നു.

കൂടുതൽ വായിക്കുക: ജിയോ, വിഐ, എയർടെൽ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, വിഐ, എയർടെൽ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ

ബി‌എസ്‌എൻ‌എൽ

ബി‌എസ്‌എൻ‌എല്ലിന് 16 രൂപ മുതൽ 1,098 രൂപ വരെ വിലയുള്ള ഡാറ്റ ആഡ് ഓണുകൾ ഉണ്ട്. 16 രൂപ വൗച്ചറിലൂടെ 1 ദിവസത്തേക്ക് 2 ജിബി ഡാറ്റ ലഭിക്കും. ‘ഡാറ്റ_ഡബ്ല്യുഎച്ച്_151' എന്ന മറ്റൊരു പ്ലാൻ 40 ജിബി ഡാറ്റയാണ് നൽകുന്നത്. 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനള്ളത്. ദിവസവും 2 ജിബി ഡാറ്റ നൽകുന്ന ബിഎസ്എൻഎല്ലിന്റെ പ്ലാൻ 197 രൂപയ്ക്ക് ലഭിക്കും. 54 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ‘DATA_1098' എന്ന പേരിൽ 84 ദിവസത്തേക്ക് അൺലിമിറ്റഡ് ഡാറ്റ നൽകുന്ന മറ്റൊരു പ്ലാനും ബിഎസ്എൻഎല്ലിന് ഉണ്ട്.

Best Mobiles in India

Read more about:
English summary
BSNL, Airtel, Vi and Jio are all offering great data add-on packs to their users. Data add-ons are plans that users can rely on for more data once the daily data limit over.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X