എയർടെൽ, വിഐ, ജിയോ എന്നിവയുടെ ഏറ്റവും വിലകുറഞ്ഞ ഡാറ്റാ പ്ലാനുകൾ
ഇന്ത്യയിലെ മിക്ക ഉപയോക്താക്കളും ഒരുമാസം മുതൽ ഒരു വർഷം വരെ വാലിഡിറ്റിയുള്ള പ്രീപെ്ഡ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നവയാണ്. കോളുകളും ഡാറ്റയുമെല്ലാം നൽകുന്ന ഇത്തരം പ്രീപെയ്ഡ് പ്ലാനുകളിൽ ദിവസേന നിശ്ചിത ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ദിവസേനയുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞും ഡാറ്റ ആവശ്യമുള്ള ആളുകൾക്കായി ടെലിക്കോം കമ്പനികളെല്ലാം ദിവസേനയുള്ള ഡാറ്റ അവസാനിച്ച് കഴിഞ്ഞവർക്കായി വളരെ കുറഞ്ഞ നിരക്കിൽ ഡാറ്റ ആഡ്ഓൺ പ്ലാനുകൾ നൽകുന്നു.

ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ (വിഐ) എന്നിവയിൽ നിന്നുള്ള ചില വിലകുറഞ്ഞ ഡാറ്റ പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പ്ലാനുകളെല്ലാം പ്രതിദിന ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഉപയോക്താക്കൾക്ക് ഉപയോഗിക്കാവുന്ന ഡാറ്റ നൽകുന്ന പ്ലാനുകളാണ്. ഇതിൽ ജിയോ തന്നെയാണ് ഏറ്റവും വില കുറഞ്ഞ പ്ലാൻ നൽകുന്നത്. ജിയോയുടെ പ്ലാനിന് 11 രൂപയാണ് വില. വിഐയുടെ ഏറ്റവും വില കുറഞ്ഞ പ്ലാൻ 16 രൂപയ്ക്കും എയർടെല്ലിന്റെ വില കുറഞ്ഞ ഡാറ്റ പ്ലാൻ 48 രൂപയ്ക്കുമാണ് ലഭിക്കുന്നത്.

വിഐയുടെ വിലകുറഞ്ഞ ഡാറ്റ പ്ലാനുകൾ
വിഐയുടെ ഏറ്റവും വില കുറഞ്ഞ ഡാറ്റ പ്ലാനിന് മുകളിൽ സൂചിപ്പിച്ചത് പോലെ 16 രൂപയാണ് വില. 24 മണിക്കൂർ വാലിഡിറ്റിയുള്ള ഈ പ്ലാൻ 1 ജിബി മൊബൈൽ ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാൻ കഴിഞ്ഞ വിഐ നൽകുന്ന അടുത്ത ഡാറ്റ പ്ലാൻ 48 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 3 ജിബി ഡാറ്റയാണ് നൽകുന്നത് 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്. ഈ പ്ലാനുകൾ കോളിങ്, മെസേജിങ് ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല.

ജിയോയുടെ വിലകുറഞ്ഞ ഡാറ്റ പ്ലാൻ
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ എല്ലായിപ്പോഴും കുറഞ്ഞ വിലയുള്ള പ്ലാനുകൾ കൊണ്ട് ഉപയോക്താക്കളെ ആകർഷിക്കുന്ന കമ്പനിയാണ് ജിയോ. ജിയോയുടെ ഏറ്റവും വില കുറഞ്ഞ ഡാറ്റ പ്ലാനിന് 11 രൂപയാണ് വില. ഈ പ്ലാൻ 1 ജിബി ഡാറ്റയാണ് നൽകുന്നത്. അടുത്ത വില കുറഞ്ഞ ഡാറ്റ പ്ലാനിന് 21 രൂപയാണ് വില 11 രൂപ പ്ലാനിനൊപ്പം പത്ത് രൂപ അധികം നൽകുമ്പോൾ 1 ജിബി ഡാറ്റ അധികമായി ലഭിക്കും. അതായത് 21 രൂപ പ്ലാനിലൂടെ 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിലൂടെ ലഭിക്കില്ല.

എയർടെല്ലിന്റെ വിലകുറഞ്ഞ ഡാറ്റ പ്ലാൻ
വില കുറഞ്ഞ ഡാറ്റ പ്ലാനുകൾ പട്ടികപ്പെടുത്തുമ്പോൾ മറ്റ് ടെലിക്കോം ഓപ്പറേറ്റർമാർ നൽകുന്ന 20 രൂപയിൽ താഴെ മാത്രം വിലയുള്ള പ്ലാനുകളൊന്നും എയർടെൽ നൽകുന്നില്ല. എയർടെല്ലിന്റെ ഏറ്റവും വില കുറഞ്ഞ ഡാറ്റ പ്ലാനിന് 48 രൂപയാണ് വില. ഈ പ്ലാൻ 3 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഈ പ്ലാനും ഉപയോക്താക്കൾക്ക് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. ഡാറ്റ മാത്രം നൽകുന്ന പ്ലാനാണ് ഇത്. 48 രൂപ പ്ലാൻ കൂടാതെ 98 രൂപ വിലയുള്ള മറ്റൊരു ഡാറ്റ വൌച്ചറും എയർടെല്ലിന് ഉണ്ട്.


Click it and Unblock the Notifications
