Home
News

കൂടുതൽ ഡാറ്റ വേണ്ടവർ അറിഞ്ഞിരിക്കേണ്ട വിഐ, ജിയോ, എയർടെൽ, ബിഎസ്എൻഎൽ ഡാറ്റ വൌച്ചറുകൾ

നമ്മുടെ ഡാറ്റ ഉപഭോഗം വൻതോതിൽ വർധിച്ച കാലമാണ് ഇത്. ടെലിക്കോം കമ്പനികൾ ദിവസവും മൂന്ന് ജിബി വരെ ഡാറ്റ നൽകുമ്പോഴും ചില ദിവസങ്ങളിൽ ഈ ഡാറ്റ പോലും തികയാതെ വരാറുണ്ട്. വർക്ക് ഫ്രം ഹോം, വീഡിയോ സ്ട്രീമിങ്, ഗെയിമിങ് എന്നിവയ്ക്കെല്ലാം മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് പ്രതിദിന ഡാറ്റ തികയാതെ വരാറുണ്ട്. ഉപയോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്ലാനുകൾ നൽകാൻ ഇന്ത്യയിലെ എല്ലാ ടെലിക്കോം കമ്പനികളും ശ്രദ്ധിക്കുന്നു.

ടെലിക്കോം

ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഉപയോക്താക്കളെ ആകർഷിക്കാൻ മികച്ച ആനുകൂല്യങ്ങളുള്ള പ്ലാനുകളും ഈ ടെലിക്കോം കമ്പനികൾ നൽകുന്നുണ്ട്. ഡാറ്റ വൌച്ചറുകൾ നൽകുന്ന കാര്യത്തിലും ഈ ടെലിക്കോം കമ്പനികൾ തമ്മിൽ മത്സരം ഉണ്ട്. ഈ വൌച്ചറുകൾ ഡാറ്റ ആനുകൂല്യത്തിന് പുറമേ ഒടിടി സബ്ക്രിപ്ഷനുകളും ഉപയോക്താക്കൾക്ക് നൽകുന്നു. നാല് ടെലിക്കോം കമ്പനികളും നൽകുന്ന മികച്ച ഡാറ്റ വൌച്ചറുകൾ പരിശോധിക്കാം.

ജിയോ 499 രൂപ ഡാറ്റ വൗച്ചർ

ജിയോ 499 രൂപ ഡാറ്റ വൗച്ചർ

മറ്റ് ടെലികോം കമ്പനികളുടെ ഡാറ്റ വൗച്ചറുകളുമായി താരതമ്യപ്പെടുത്താവുന്ന റിലയൻസ് ജിയോയുടെ ഏറ്റവും ചെലവേറിയ ഡാറ്റ വൗച്ചറാണ് 499 രൂപയുടേത്. ഈ വൌച്ചർ ദിവസവും 1.5 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഡാറ്റ ആനുകൂല്യത്തിന് പുറമേ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സർവ്വീസിലേക്ക് ഒരു വർഷത്തേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും പ്ലാനിലൂടെ ലഭിക്കും. 56 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിൻ ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് സൌജന്യ ആക്സസും നൽകുന്നുണ്ട്.

എയർടെൽ 401 രൂപ ഡാറ്റ വൗച്ചർ

എയർടെൽ 401 രൂപ ഡാറ്റ വൗച്ചർ

ഭാരതി എയർടെൽ അതിന്റെ വരിക്കാർക്കായി ഒരു ഡാറ്റ വൗച്ചർ മാത്രമേ നൽകുന്നുള്ളൂ. ഇത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഇന്ത്യയിൽ സേവനം ആരംഭിച്ചതിന് ശേഷം പുറത്തിറക്കിയ പ്ലാനാണ്. സൌജന്യ ഡിസ്നി + ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന പ്ലാനിന് ഇത് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഒരു വർഷത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷനാണ് ഈ പ്ലാൻ നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 30 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും.

വിഐ 501 രൂപ ഡാറ്റ വൗച്ചർ

വിഐ 501 രൂപ ഡാറ്റ വൗച്ചർ

വോഡഫോൺ ഐഡിയ (വിഐ) തങ്ങളുടെ ഉപയോക്താക്കൾക്കായി നൽകുന്ന ഡാറ്റ വൌച്ചറിന് 501 രൂപയാണ് വില. ഈ വൗച്ചർ 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് മൊത്തത്തിൽ 75 ജിബി ഡാറ്റയും പ്ലാൻ നൽകുന്നു. ഇതിനൊപ്പം ഡിസ്നി + ഹോട്ട്സ്റ്റാറിലേക്ക് സൌജന്യ വാർഷിക സബ്സ്ക്രിപ്ഷനും വിഐ നൽകുന്നുണ്ട്.

ബി‌എസ്‌എൻ‌എൽ 398 രൂപ ഡാറ്റ വൗച്ചർ

ബി‌എസ്‌എൻ‌എൽ 398 രൂപ ഡാറ്റ വൗച്ചർ

ബി‌എസ്‌എൻ‌എൽ നൽകുന്ന 398 രൂപയുടെ ഡാറ്റ വൌച്ചർ 4ജി പ്ലാനാണ്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. ഏറ്റവും വലിയ ആകർഷണം ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്നു എന്നതാണ്. ബി‌എസ്‌എൻ‌എല്ലിൽ നിന്നുള്ള ഈ ഡാറ്റ വൗച്ചറിന് 30 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മറ്റ് കമ്പനികളുടെ ഡാറ്റ വൌച്ചറുമായി താരതമ്യം ചെയ്യുമ്പോൾ ഡാറ്റ, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ നൽകുന്നതിനാൽ ഇതിനെ പൂർണമായും ഡാറ്റ വൌച്ചർ എന്ന് വിളിക്കാൻ സാധിക്കില്ല.

Best Mobiles in India

English summary
There is fierce competition between Jio, Airtel, Vi and BSNL. Therefore, all these plans offer the best benefits to attract the users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X