ഫോട്ടോഗ്രഫിയിൽ തുടക്കക്കാർക്ക് വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള ക്യാമറകൾ

|

നമ്മുടെ ഫോട്ടോഗ്രാഫി സംബന്ധമായ ആവശ്യങ്ങൾ ഇന്ന് സ്മാർട്ട്‌ഫോണുകൾ നിറവേറ്റുന്നുണ്ടെങ്കിലും, ഒപ്റ്റിക്‌സിന്റെ കാര്യത്തിൽ കൂടുതൽ പ്രൊഫഷണലായ ആളുകൾ ഇപ്പോഴും സ്മാർട്ട്ഫോണുകളെക്കാൾ കൂടുതൽ DSLRന് പ്രാധാന്യം കൊടുക്കുന്നുണ്ട്. വ്യത്യസ്ത വില നിലവാരങ്ങളിലായി നിരവധി DSLR ക്യാമറകൾ ഇന്ത്യയിൽ പുറത്തിറങ്ങുന്നുണ്ട്. ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള ഒരാളാണ് നിങ്ങളെങ്കിൽ 30,000 രൂപയ്‌ക്ക് താഴെയുള്ള DSLRകൾ നമുക്ക് പരിചയപ്പെടാം.

നിക്കോൺ, കാനോൺ
 

നിക്കോൺ, കാനോൺ എന്നി ക്യമാറ നിർമ്മാതാക്കളിലെ വമ്പന്മാരുടെ ക്യാമറകൾക്കാണ് ഇന്ത്യയിൽ ആവശ്യക്കാരേറെയുള്ളത്. പ്രൊഫഷണൽ ഫോട്ടോഗ്രാഫി മേഖലയ്ക്കായി ലക്ഷങ്ങൾ വിലയുള്ള ക്യാമറകളും ലെൻസുകളും പുറത്തിറക്കുമ്പോൾ തന്നെയും തുടക്കക്കാർക്ക് വേണ്ടി മികച്ച ബേസിക്ക് DSLR ക്യമറകളും കമ്പനികൾ വിപണിയിലെത്തിക്കുന്നുണ്ട്. വൈഫൈ അടക്കമുള്ള കണക്ടിവിറ്റി സംവിധാനങ്ങളും മികച്ച സ്പെസിഫിക്കേഷൻസും ഉൾക്കൊള്ളുന്ന ഫോട്ടോഗ്രാഫിയുടെ ലോകത്തേക്ക് നിങ്ങൾക്ക് പ്രവേശിക്കാൻ സഹായിക്കുന്ന മോഡലുകൾ തന്നെയാണ് ഇവയിൽ മിക്കതും. അത്തരത്തിലുള്ള ആറ് മോഡലുകളെയാണ് നാം ഇന്ന് പരിചയപ്പെടുന്നത്.

കൂടുതൽ വായിക്കുക : ഫോട്ടോഗ്രാഫി ഡേ സ്പെഷ്യൽ; ഈ നൂറ്റാണ്ടിലെ പുലിസ്റ്റർ അവാർഡ് നേടിയ 22 ഫോട്ടോകൾ

Canon EOS 3000D (Body) Digital

Canon EOS 3000D (Body) Digital

വില: 21,999 രൂപ

പ്രധാന സവിശേഷതകൾ

- 18 മെഗാപിക്സൽ APS-C സൈസ് CMOS സെൻസറും DIGIC 4+ ഇമേജ് പ്രോസസറും

- 1 സെന്റർ ക്രോസ്-ടൈപ്പ് എ.എഫ് പോയിൻറോട് കൂടിയ 9-പോയിന്റ് എ.എഫ്

- സ്റ്റാൻഡേർഡ് ഐ‌എസ്ഒ 100 - 6400 (12800 വരെ എക്സാൻഡബിൾ‌)

- വൈഫൈ സപ്പോർട്ട്

- 18.0 മെഗാപിക്സൽസ് കാനോൺ ഇ.എഫ് ലെൻസുകൾ (ഇ.എഫ്-എസ് ലെൻസുകൾ ഉൾപ്പെടെ) കോമ്പീറ്റബിൾ

- CMOS സെൻസർ

Nikon D3500
 

Nikon D3500

വില: 28,790 രൂപ

പ്രധാന സവിശേഷതകൾ

- സെൻസർ: 24.2 എം‌പി ഉള്ള APS-C CMOS സെൻസർ (വലിയ പ്രിന്റുകൾക്കും ഇമേജ് ക്രോപ്പിംഗിനും സാധിക്കുന്ന ഹൈ റസലൂഷൻ)

- ഐ‌എസ്ഒ: 100-25600 സെൻസിറ്റിവിറ്റി റേഞ്ച് (കുറഞ്ഞ വെളിച്ചത്തിലും ഗ്രേയിൻസ് ഇല്ലാത്ത പിക്ച്ചറുകൾ ലഭിക്കുന്നു)

- ഇമേജ് പ്രോസസ്സർ: 11 ഓട്ടോഫോക്കസ് പോയിന്റുകളുള്ള എക്സ്പീഡ് 4 (ഓട്ടോഫോക്കസിന്റെ വേഗതയ്ക്കും കൃത്യതയ്ക്കും പ്രധാനം)

- വീഡിയോ റസലൂഷൻ: ഫുൾ എച്ച്ഡി വീഡിയോ, പൂർണ്ണമായും മാനുവൽ കണ്ട്രോൾ, ഫ്രെയിം റൈറ്റ് തിരഞ്ഞെടുക്കാം (കൃത്യതയ്ക്കും ഉയർന്ന നിലവാരമുള്ള വീഡിയോ വർക്കിനും)

- കണക്റ്റിവിറ്റി: വൈഫൈ, എൻ‌എഫ്‌സി, ബ്ലൂടൂത്ത് ബിൽറ്റ്-ഇൻ (നിങ്ങളുടെ ക്യാമറ ദൂരെ നിന്ന് നിയന്ത്രിക്കുന്നതിനും (ഷൂട്ട് ചെയ്യുമ്പോൾ വയർ കണക്ടിവിറ്റി ഇല്ലാതെ ചിത്രങ്ങൾ കൈമാറുന്നതിനും ഉപയോഗപ്രദം)

- ലെൻസ് മൌണ്ട്: നിക്കോൺ F മൌണ്ട്

കൂടുതൽ വായിക്കുക : ഗാന്ധിയുടെ അപൂർവ്വ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറും ക്യാമറയും

Canon EOS 1500D

Canon EOS 1500D

വില: 25,990 രൂപ

പ്രധാന സവിശേഷതകൾ

- സെൻസർ: 24.1 എം‌പി ഉള്ള APS-C CMOS സെൻസർ (വലിയ പ്രിന്റുകൾക്കും ഇമേജ് ക്രോപ്പിംഗിനും സഹായിക്കുന്ന ഹൈ റസലൂഷൻ)

- ഐ‌എസ്ഒ: 100-6400 സെൻസിറ്റിവിറ്റി റേഞ്ച് (കുറഞ്ഞ വെളിച്ചത്തിലും ഗ്രേയിൻസ് ഇല്ലാത്ത പിക്ച്ചറുകൾ ലഭിക്കുന്നു)

- ഇമേജ് പ്രോസസർ: 9 ഓട്ടോഫോക്കസ് പോയിന്റുകളുള്ള ഡിജിക് 4+ (ഓട്ടോഫോക്കസിന്റെ വേഗതയ്ക്കും കൃത്യതയ്ക്കും പ്രധാനം)

- വീഡിയോ റസലൂഷൻ: ഫുൾ എച്ച്ഡി വീഡിയോ, പൂർണ്ണമായും മാനുവൽ കണ്ട്രോൾ, ഫ്രെയിം റൈറ്റ് തിരഞ്ഞെടുക്കാം (കൃത്യതയ്ക്കും ഉയർന്ന നിലവാരമുള്ള വീഡിയോ വർക്കിനും)

- കണക്റ്റിവിറ്റി: വൈഫൈ, എൻ‌എഫ്‌സി, ബ്ലൂടൂത്ത് ബിൽറ്റ്-ഇൻ (ഷൂട്ട് ചെയ്യുമ്പോൾ വയർ കണക്ടിവിറ്റി ഇല്ലാതെ ചിത്രങ്ങൾ കൈമാറുന്നതിനും ഉപയോഗപ്രദം)

- ലെൻസ്മൌണ്ട്: എല്ലാ ഇ.എഫ്, ഇ.എഫ്-എസ് ലെൻസുകളുമായും പൊരുത്തപ്പെടുന്ന ഇ.എഫ്-എസ് മൌണ്ട് (ക്രോപ്പ്-സെൻസർ മൌണ്ട് വൈവിധ്യമാർന്നതും ഒതുക്കമുള്ളതുമാണ്, പ്രത്യേകിച്ചും ഇ.എഫ്-എസ് ലെൻസുകൾ ഉപയോഗിക്കുമ്പോൾ)

Canon EOS 550D

Canon EOS 550D

വില: 25,000 രൂപ

പ്രധാന സവിശേഷതകൾ

- 18.0 മെഗാപിക്സൽ അഡ്വാൻസ്ഡ് ഫോട്ടോ സിസ്റ്റം ((APS-C) സൈസിലുള്ള സി‌എം‌ഒ‌എസ് സെൻസർ

- 24, 25, 30 fpsൽ‌ പൂർ‌ണ്ണ ഹൈ-ഡെഫനിഷൻ‌ റെക്കോർഡിംഗ്

- ഐ‌എസ്ഒ 100-6400, 12800 വരെ എക്സ്പാൻഡ് ചെയ്യാം

- സെക്കൻഡിൽ 3.7 ഫ്രെയിമുകൾ

- സ്റ്റാൻഡേർഡ്, പോർട്രെയ്റ്റ്, ലാൻഡ്‌സ്‌കേപ്പ്, ന്യൂട്രൽ, ഫെസ്ത്ത്ഫുൾ, മോണോക്രോം, യൂസർ ഡെഫനിഷൻ 1-3, ഓട്ടോഫോക്കസ്, വൺ-ഷോട്ട് എഎഫ്, എഐ സെർവോ എഎഫ്, എഐ ഫോക്കസ് എഎഫ്, മാനുവൽ ഫോക്കസിംഗ്, ഇലക്ട്രോണിക്കലി കൺട്രോൾഡ്, ഫോക്കൽ-പ്ലെയിൻ ഷട്ടർ, ടിഎഫ്ടി കളർ ലിക്വിഡ്-ക്രിസ്റ്റൽ മോണിറ്റർ

കൂടുതൽ വായിക്കുക : കമിതാക്കളുടെ പ്രണയ ദൃശ്യങ്ങള്‍ ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ

Nikon D3400

Nikon D3400

വില: 26,999 രൂപ

പ്രധാന സവിശേഷതകൾ

- സെൻസർ: 24.2 എം‌പി ഉള്ള APS-C CMOS സെൻസർ (വലിയ പ്രിന്റുകൾക്കും ഇമേജ് ക്രോപ്പിംഗിനുമായി ഹൈറസലൂഷൻ)

- ഐ‌എസ്ഒ: 100-25600 സെൻസിറ്റിവിറ്റി റേഞ്ച് (കുറഞ്ഞ വെളിച്ചത്തിലും ഗ്രേയിൻസ് ഇല്ലാത്ത പിക്ച്ചറുകൾ ലഭിക്കുന്നു‌)

- ഇമേജ് പ്രോസസ്സർ: 11 ഓട്ടോഫോക്കസ് പോയിന്റുകളുള്ള എക്സ്പീഡ് 4 (ഓട്ടോഫോക്കസിന്റെയും ബർസ്റ്റ് ഫോട്ടോഗ്രാഫിയുടെയും വേഗതയ്ക്കും കൃത്യതയ്ക്കും പ്രധാനം)

- വീഡിയോ റസലൂഷൻ: ഫുൾ എച്ച്ഡി വീഡിയോ, പൂർണ്ണമായും മാനുവൽ കണ്ട്രോൾ, ഫ്രെയിം റൈറ്റ് തിരഞ്ഞെടുക്കാം (കൃത്യതയ്ക്കും ഉയർന്ന നിലവാരമുള്ള വീഡിയോ വർക്കിനും)

- കണക്റ്റിവിറ്റി: വൈഫൈ, എൻ‌എഫ്‌സി, ബ്ലൂടൂത്ത് ബിൽറ്റ്-ഇൻ (ഷൂട്ട് ചെയ്യുമ്പോൾ വയർ കണക്ടിവിറ്റി ഇല്ലാതെ ചിത്രങ്ങൾ കൈമാറുന്നതിനും ഉപയോഗപ്രദം)

- ലെൻസ്മൌണ്ട്: നിക്കോൺ എഫ് മൌണ്ട്

Canon EOS 1300D

Canon EOS 1300D

വില: 27,380 രൂപ

പ്രധാന സവിശേഷതകൾ

- സെൻസർ: 18 എംപിയുള്ള APS-C CMOS സെൻസർ (വലിയ പ്രിന്റുകൾക്കും ഇമേജ് ക്രോപ്പിംഗിനും സാധിക്കുന്ന ഹൈറസലൂഷൻ)

- ഐ‌എസ്ഒ: 100-6400 സെൻസിറ്റിവിറ്റി റേഞ്ച് (കുറഞ്ഞ വെളിച്ചത്തിലും ഗ്രേയിൻസ് ഇല്ലാത്ത പിക്ച്ചറുകൾ ലഭിക്കുന്നു‌)

- ഇമേജ് പ്രോസസർ: 9 ഓട്ടോഫോക്കസ് പോയിന്റുകളുള്ള ഡിജിക് 4+ (ഓട്ടോഫോക്കസിന്റെയും ബർസ്റ്റ് ഫോട്ടോഗ്രാഫിയുടെയും വേഗതയ്ക്കും കൃത്യതയ്ക്കും പ്രധാനം)

- വീഡിയോ റസലൂഷൻ: ഫുൾ എച്ച്ഡി വീഡിയോ, പൂർണ്ണമായും മാനുവൽ കണ്ട്രോൾ, ഫ്രെയിം റൈറ്റ് തിരഞ്ഞെടുക്കാം (കൃത്യതയ്ക്കും ഉയർന്ന നിലവാരമുള്ള വീഡിയോ വർക്കിനും)

- കണക്റ്റിവിറ്റി: വൈഫൈ, എൻ‌എഫ്‌സി, ബ്ലൂടൂത്ത് ബിൽറ്റ്-ഇൻ (ഷൂട്ട് ചെയ്യുമ്പോൾ വയർ കണക്ടിവിറ്റി ഇല്ലാതെ ചിത്രങ്ങൾ കൈമാറുന്നതിനും ഉപയോഗപ്രദം)

- ലെൻസ് മൌണ്ട്: എല്ലാ ഇ.എഫ്, ഇ.എഫ്-എസ് ലെൻസുകളുമായും പൊരുത്തപ്പെടുന്ന ഇ.എഫ്-എസ് മൌണ്ട് (ക്രോപ്പ്-സെൻസർ മൌണ്ട് വൈവിധ്യമാർന്നതും ഒതുക്കമുള്ളതുമാണ്, പ്രത്യേകിച്ചും ഇ.എഫ്-എസ് ലെൻസുകൾ ഉപയോഗിക്കുമ്പോൾ)

കൂടുതൽ വായിക്കുക : വിമാനത്തിലെ ടോയിലെറ്റിൽ ഒളിക്യാമറ വച്ച് പൈലറ്റുമാർ ലൈവ് സ്ട്രീം കണ്ടതായി പരാതി

Most Read Articles
Best Mobiles in India

Read more about:
English summary
Although smartphones are fulfilling the photography requirements for several users, there are still a few users who are more professional when it comes to optics and hence they prefer DSLRs over smartphones. To recall, there have been many DSLR launches in India irrespective of different price categories. In case you're looking for DSLRs under Rs. 30,000, you must take a look at the list below. These cameras are quite easy to use and can be suitably good for beginners.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X