Home
News

എയർടെൽ, വിഐ, ജിയോ എന്നിവയുടെ എൻട്രിലെവൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികളായ എയർടെൽ, വിഐ, ജിയോ എന്നിവ ആകർഷകമായ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഡാറ്റ, വോയ്‌സ് കോളിങ്, സ്ട്രീമിങ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം ലഭിക്കുന്ന പ്ലാനുകളാണ് ഈ കമ്പനികൾ വിവിധ വില വിഭാഗങ്ങളിൽ നൽകുന്നത്. എൻട്രി ലെവൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ പരിശോധിച്ചാൽ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ സമാനമായ വിലയ്ക്ക് പ്ലാനുകൾ നൽകുന്നതായി കാണാം. വില സമാനമാണ് എങ്കിലും ഈ പ്ലാനുകളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ എല്ലാം വ്യത്യസ്തങ്ങളാണ്.

ജിയോ, എയർടെൽ, വിഐ

ജിയോ, എയർടെൽ, വിഐ എന്നീ മൂന്ന് ടെലിക്കോം കമ്പനികളുടെയും എൻട്രിലെവൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്ക് 399 രൂപ തന്നെയാണ് വില. ഡാറ്റ റോൾഓവർ സൌകര്യം നൽകുന്ന പ്ലാനുകളാണ് ഇവയെല്ലാം. ഡാറ്റ, കോളിങ്, ഒടിടി ആനുകൂല്യങ്ങൾ എന്നിവയും ഈ പ്ലാനുകളിലൂടെ കമ്പനികൾ നൽകുന്നുണ്ട്. മൂന്ന് ടെലിക്കോം കമ്പനികളും നൽകുന്ന 399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ വിശദമായ പരിശോധിക്കാം.

എയർടെൽ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെൽ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെൽ അതിന്റെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും എൻട്രി ലെവൽ പോസ്റ്റ്പെയ്ഡ് പ്ലാനിൽ മാറ്റങ്ങളൊന്നും ഇല്ല. അതിവേഗ ഡാറ്റയും വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ആവശ്യമുള്ള ഉപയോക്താക്കൾക്കായാണ് 399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ എയർടെൽ പുറത്തിറക്കിയിരിക്കുന്നത്. ഈ പ്ലാനിലൂടെ ഡാറ്റ റോൾഓവർ സൗകര്യത്തോടുകൂടിയ 40 ജിബി ഇന്റർനെറ്റ് ഡാറ്റയാണ് ലഭിക്കുന്നത്.

399 രൂപ പ്ലാൻ

399 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 100 മെസേജുകളും അൺലിമിറ്റഡ് ലോക്കൽ, ഐഎസ്ഡി വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. ഈ പോസ്റ്റ്പെയ്ഡ് പ്ലാൻ എയർടെൽ എക്സ്സ്റ്റീം ഒഴികെയുള്ള ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് നൽകുന്നില്ല. ഉപയോക്താക്കൾ 100 രൂപ അധികം നൽകിയാൽ അവർക്ക് 499 പോസ്റ്റ്പെയ്ഡ് പ്ലാൻ തിരഞ്ഞെടുക്കാം. ഇതിലൂടെ എക്സ്ക്ലൂസീവ് സ്ട്രീമിങ് ആനുകൂല്യങ്ങൾ ലഭിക്കും.

ജിയോ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

ജിയോ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയുടെ 399 രൂപ എൻട്രി ലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ഒടിടി സ്ട്രീമിംഗ് ആനുകൂല്യങ്ങൾ ലഭിക്കും. ജിയോ 75 ജിബി ഇന്റർനെറ്റ് ഡാറ്റയാണ് ഈ പ്ലാനിലൂടെ നൽകുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും എസ്എംഎസ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നു. ഈ പോസ്റ്റ് പെയ്ഡ് പ്ലാനിന്റെ ഏറ്റവും മികച്ച സവിശേഷത 200 ജിബി ഡാറ്റ റോൾഓവർ സൗകര്യമാണ്.

ജിയോ

ജിയോ സിം ഹോം ഡെലിവറിയും പ്രീമിയം കോൾ സെന്റർ സേവനവും നൽകുന്നുണ്ട്. ഒടിടി ആനുകൂല്യങ്ങൾ നോക്കിയാൽ, 399 രൂപ പ്ലാനിലൂടെ ജിയോ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വിഐപി എന്നിവയിലേക്ക് സബ്സ്ക്രിപ്ഷനുകൾ നൽകുന്നു. ജിയോസിനിമ, ജിയോ ടിവി തുടങ്ങി നിരവധി ജിയോ ആപ്പുകളിലേക്കും ആക്സസ് ലഭിക്കും.

വോഡഫോൺ ഐഡിയ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

വിഐയുടെ എൻട്രി ലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ ഭാരതി എയർടെല്ലിന്റെ പ്ലാനിന് സമാനമാണ്. 399 രൂപ വിലയുള്ള ഈ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഒരു കണക്ഷനിൽ 40 ജിബി ഇന്റർനെറ്റ് ഡാറ്റയാണ് ലഭിക്കുന്നത്. 20 0ജിബി ഡാറ്റ റോൾഓവർ സൗകര്യവും ഈ പ്ലാനിലൂടെ ലഭിക്കും. പ്ലാനിൽ തേർഡ് പാർട്ടി ഒടിടി സ്ട്രീമിങ് ആനുകൂല്യങ്ങൾ ലഭ്യമല്ല.

വിഐ

വിഐ ഉപയോക്താക്കൾക്ക് പ്രീമിയം സിനിമകൾ, ഒറിജിനലുകൾ, ലൈവ് ടിവി, വാർത്തകൾ എന്നിവയുടക്കമുള്ളവ നൽകുന്ന വിഐ മൂവീസ്, ടിവി ആക്സസ് ഈ പ്ലാനിലൂടെ ലഭിക്കും. എയർടെല്ലിന് സമാനമായി, വോഡഫോൺ ഐഡിയ പോസ്റ്റ്പെയ്ഡ് വരിക്കാർ 499 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, അവർക്ക് 999 രൂപ വിലവരുന്ന ആമസോൺ പ്രൈം വീഡിയോ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ സൌജന്യമായി ലഭിക്കും.

More from GizBot

Best Mobiles in India

English summary
Entry level postpaid plans of Jio, Airtel and Vi, are priced at Rs 399. These plans offer attractive data, calling and OTT benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X