കിടിലൻ ഡാറ്റയും വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന BSNL റീചാർജ് പ്ലാനുകൾ

|

റീചാർജിനായി അധികം പണം മുടക്കാൻ ആർക്കും താല്പര്യം ഉണ്ടാകില്ല. എന്നാൽ കൂടുതൽ ഡാറ്റയും വാലിഡിറ്റിയും കോളിങ് ആനുകൂല്യങ്ങലും ആവശ്യമുള്ളവർ കൂടുതൽ പണം മുടക്കേണ്ടി വരാറുണ്ട്. BSNL ഉപയോക്താക്കൾക്ക് മറ്റ് ടെലിക്കോം കമ്പനികളുടെ സിം ഉപയോഗിക്കുന്നരെക്കാൾ കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 500 രൂപയിൽ താഴെ വിലയിൽ പോലും കിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ ബിഎസ്എൻഎല്ലിനുണ്ട്.

 

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ നൽകുന്ന 500 രൂപയിൽ താഴെ വിലയുള്ള അഞ്ച് മികച്ച പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പ്ലാനുകളെല്ലാം ഉപയോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന ഡാറ്റ ലിമിറ്റും വാലിഡിറ്റിയുമായി വരുന്നു. ഇവയെല്ലാം അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ബിഎസ്എൻഎൽ നൽകുന്ന 500 രൂപയിൽ താഴെ വിലയുള്ള റീചാർജ് പ്ലാനുകൾ വിശദമായി നോക്കാം.

BSNL 485 രൂപ പ്ലാൻ

BSNL 485 രൂപ പ്ലാൻ

500 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎൽ പ്ലാനുകളിൽ ആദ്യത്തേത് 485 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും നൽകുന്നു. 180 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. രാജ്യത്തെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങും പ്ലാൻ നൽകുന്നു. ദിവസവും 1.5 ജിബി ഡാറ്റ എന്ന ലിമിറ്റ് അവസാനിച്ചാൽ ഡാറ്റ വേഗത 84 കെബിപിഎസ് ആയി കുറയും.

പുതിയ BSNL പ്ലാനിലൂടെ 300 ദിവസം വാലിഡിറ്റിയും ഓരോ മാസവും 75 ജിബി ഡാറ്റയും കോളിങുംപുതിയ BSNL പ്ലാനിലൂടെ 300 ദിവസം വാലിഡിറ്റിയും ഓരോ മാസവും 75 ജിബി ഡാറ്റയും കോളിങും

BSNL 449 രൂപ പ്ലാൻ
 

BSNL 449 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 499 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 90 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ പ്ലാൻ ദിവസവും 2 ജിബി ഡാറ്റ നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 180 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുക. ദിവസവും 100 എസ്എംഎസുകളും ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും 449 രൂപ പ്ലാൻ നൽകുന്നുണ്ട്. ഇടത്തരം വാലിഡിറ്റിയുള്ള കൂടുതൽ ഡാറ്റ ആവശ്യമുള്ള പ്ലാൻ തിരയുന്ന ആളുകൾക്ക് മികച്ചൊരു ഓപ്ഷനാണ് ഇത്.

BSNL 447 രൂപ പ്ലാൻ

BSNL 447 രൂപ പ്ലാൻ

447 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ബിഎസ്എൻഎൽ 447 രൂപ പ്ലാൻ 100 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിന് 60 ദിവസത്തെ വാലിഡിറ്റിയുണ്ട്. 100 ജിബി ഡാറ്റ ദൈനംദിന ലിമിറ്റ് ഇല്ലാതെ ഉപയോഗിക്കാം എന്നതാണ് ഈ പ്ലാനിന്റെ സവിശേഷത. ബിഎസ്എൻഎൽ ട്യൂൺസ്, ഇറോസ് നൗ എന്റർടൈൻമെന്റ് എന്നിങ്ങനെയുള്ള അധിക ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും.

BSNL 429 രൂപ പ്ലാൻ

BSNL 429 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 429 രൂപ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളുമായി വരുന്നു. 81 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ദിവസവും 1 ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ 429 രൂപ പ്ലാനിലൂടെ ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 81 ജിബി ഡാറ്റ ലഭിക്കും. ഇറോസ് നൗ എന്റർടൈൻമെന്റ് സേവനത്തിലേക്കുള്ള സൗജന്യ ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും.

BSNL നൽകുന്ന 600 രൂപയിൽ താഴെ വിലയും ദിവസവും 5 ജിബി വരെ ഡാറ്റയുള്ള പ്ലാനുകൾBSNL നൽകുന്ന 600 രൂപയിൽ താഴെ വിലയും ദിവസവും 5 ജിബി വരെ ഡാറ്റയുള്ള പ്ലാനുകൾ

BSNL 365 രൂപ പ്ലാൻ

BSNL 365 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ 365 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. ദിവസവും 100 എസ്എംഎസുകളാണ് പ്ലാനിലൂടെ ലഭിക്കുന്നത്. സൌജന്യ ഹലോ ട്യൂൺ, ലോക്ദുൻ കണ്ടന്റ് എന്നിവയാണ് ഈ പ്ലാൻ നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ. 60 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാനിലൂടെ 120 ജിബി ഡാറ്റ ലഭിക്കും.

Best Mobiles in India

English summary
Let's take a look at the five best BSNL plans under Rs 500. All these plans come with amazing data limit and validity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X