ജിയോഫൈബറിന്റെ മികച്ച പ്ലാനുകൾ; വിലയും ആനുകൂല്യങ്ങളും

|

റിലയൻസ് ജിയോ കുറച്ച് ആഴ്ച്ചകൾക്ക് മുമ്പാണ് പുതിയ ഫൈബർ പ്ലാനുകൾ അവതരിപ്പിച്ചത്. പ്രതിമാസം 399 രൂപ മുതൽ 8499 രൂപ വരെ വിലയുള്ള പ്ലാനുകളാണ് ജിയോഫൈബർ ഉപയോക്താക്കൾക്ക് നൽകുന്നത്. എല്ലാ വില നിലവാരത്തിലും ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്ന ജിയോഫൈബറിന്റെ ഈ പ്ലാനുകൾ കേരളത്തിലെ ഉപയോക്താക്കൾക്കും ലഭ്യമാണ്. കേരളത്തിൽ എല്ലായിടത്തും ജിയോ ഫൈബർ കണക്ഷനുകൾ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ കമ്പനി നടത്തി വരികയാണ്. ജിയോ ഫൈബറിന്റെ എല്ലാ പ്ലാനുകളും പരിശോധിക്കാം.

ജിയോഫൈബർ ബ്രൌൺസ് പ്ലാൻ

ജിയോഫൈബർ ബ്രൌൺസ് പ്ലാൻ

ജിയോഫൈബറിന്റെ ബ്രൌൺസ് ബ്രോഡ്‌ബാൻഡ് പ്ലാനിന് പ്രതിമാസം 399 രൂപയാണ് വില. ഈ പ്ലാനിലൂടെ കമ്പനി 30എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഇതിനൊപ്പം ഉപയോക്താക്കൾക്ക് ഇന്ത്യയിലെ ഏത് നമ്പരുകളിലേക്കും സൌജന്യമായി അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും.

ജിയോഫൈബർ സിൽവർ പ്ലാൻ

ജിയോഫൈബർ സിൽവർ പ്ലാൻ

ജിയോഫൈബർ സിൽവർ പ്ലാനിന്റെ വില 699 രൂപയാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 100എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ലഭിക്കുന്നത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് ഡാറ്റയും ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: അടുത്ത രണ്ട് വർഷത്തിനുള്ളിൽ റിലയൻസ് 20 കോടി സ്മാർട്ട്ഫോണുകൾ പുറത്തിറക്കുംകൂടുതൽ വായിക്കുക: അടുത്ത രണ്ട് വർഷത്തിനുള്ളിൽ റിലയൻസ് 20 കോടി സ്മാർട്ട്ഫോണുകൾ പുറത്തിറക്കും

ജിയോ ഫൈബർ ഗോൾഡ് പ്ലാൻ
 

ജിയോ ഫൈബർ ഗോൾഡ് പ്ലാൻ

ജിയോ ഫൈബറിന്റെ ഗോൾഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 150 എംബിപിഎസ് വരെ വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റാണ് ലഭിക്കുന്നത്. ഇതിനൊപ്പം കമ്പനി ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും 11 ഒടിടി ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും നൽകുന്നു. മാസത്തിൽ 999 രൂപയാണ് ഈ പ്ലാനിനായി ഉപയോക്താവ് ചിലവഴിക്കേണ്ടി വരുന്നത്.

ജിയോ ഫൈബർ ഡയമണ്ട് പ്ലാൻ

ജിയോ ഫൈബർ ഡയമണ്ട് പ്ലാൻ

1,499 രൂപ വിലയുള്ള ഡയമണ്ട് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 300 എംബിപിഎസ് വേഗതയുള്ള അൺലിമിറ്റഡ് ഇന്റർനെറ്റാണ് ലഭിക്കുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. മാസം തോറും 1,500 രൂപ വിലമതിക്കുന്ന 12 ഒടിടി ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി ആക്സസും ഈ പ്ലാൻ നൽകുന്നു.

ജിയോ ഫൈബർ ഡയമണ്ട്+ പ്ലാൻ

ജിയോ ഫൈബർ ഡയമണ്ട്+ പ്ലാൻ

ജിയോ ഫൈബറിന്റെ ഡയമണ്ട്+ പ്ലാനിന് പ്രതിമാസം 2,499 രൂപയാണ് വില, 4,000 ജിബി വരെ ഡാറ്റയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 500 എംബിപിഎസ് വേഗതയും ഈ പ്ലാനിലൂടെ ലഭിക്കും. പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 12 ഒടിടി ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ലഭിക്കും.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, ബി‌എസ്‌എൻ‌എൽ എന്നിവയുടെ വിലകുറഞ്ഞ ബ്രോഡ്‌ബാൻഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, ബി‌എസ്‌എൻ‌എൽ എന്നിവയുടെ വിലകുറഞ്ഞ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

ജിയോ ഫൈബർ പ്ലാറ്റിനം പ്ലാൻ

ജിയോ ഫൈബർ പ്ലാറ്റിനം പ്ലാൻ

ജിയോ ഫൈബറിന്റെ പ്ലാറ്റിനം പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 1 ജിബിപിഎസ് വേഗതയിലുള്ള ഡാറ്റയാണ് ലഭിക്കുന്നത്. മാസത്തിൽ 3,999 രൂപയാണ് ഈ പ്ലാനിനായി നൽകേണ്ടത്. 7,500 ജിബി വരെ ഡാറ്റയും ഈ പ്ലാറ്റിനം പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ലഭിക്കും. മറ്റെല്ലാ പ്ലാനുകളെയും പോലെ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നുണ്ട്. 12 ഒടിടി ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

ജിയോ ഫൈബർ ടൈറ്റാനിയം പ്ലാൻ

ജിയോ ഫൈബർ ടൈറ്റാനിയം പ്ലാൻ

ജിയോ ഫൈബറിന്റെ ടൈറ്റാനിയം ബ്രോഡ്ബാന്റ് പ്ലാനിന് പ്രതിമാസം 8,499 രൂപയാണ് വില. പ്ലാറ്റിനം പ്ലാനിന് സമാനമായ ആനുകൂല്യങ്ങൾ തന്നെയാണ് ഈ പ്ലാനിലും ലഭിക്കുന്നത്. ഈ രണ്ട് പ്ലാനുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ഈ പ്ലാനിലൂടെ 1 ജിബിപിഎസ് വരെ വേഗതയിൽ 15,000 ജിബി ഡാറ്റയാണ് മാസത്തിൽ ലഭിക്കുന്നത് എന്നതാണ്.

കൂടുതൽ വായിക്കുക: 399 രൂപ മുതൽ ആരംഭിക്കുന്ന ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകൾ; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: 399 രൂപ മുതൽ ആരംഭിക്കുന്ന ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകൾ; അറിയേണ്ടതെല്ലാം

Best Mobiles in India

Read more about:
English summary
Reliance Jio unveiled new fiber plans a few weeks ago. jiofiber offers plans ranging from Rs 399 to Rs 8499 per month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X