Home
News

ജിയോ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട മൂന്ന് വിഭാഗം പ്രീപെയ്ഡ് പ്ലാനുകൾ

റിലയൻസ് ജിയോ അടുത്തിടെ തങ്ങളുടെ വെബ്സൈറ്റും ആപ്പും പുതിയ ഇന്റർഫേസ് ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്തിരുന്നു. ഉപയോക്താക്കൾക്ക് പ്ലാനുകൾ തിരഞ്ഞെടുക്കാൻ എളുപ്പമാവുന്ന രീതിയിലാണ് പുതിയ ഡിസൈൻ. പുതിയ അപ്ഡേറ്റിന് ശേഷം പ്രീപെയ്ഡ് പ്ലാനുകൾ പരിശോധിക്കുന്നവർക്ക് മൂന്ന് വിഭാഗങ്ങൾ കാണാം. സൂപ്പർ വാല്യു, ബെസ്റ്റ് സെല്ലിംഗ്, ട്രെൻഡിംഗ് എന്നീ വിഭാഗങ്ങളിലാണ് പ്ലാനുകൾ കാറ്റഗറൈസ് ചെയ്തിരിക്കുന്നത്. മികച്ച ആനുകൂല്യങ്ങൾ നൽകുന്നത്, ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുക്കുന്നത്, നിലവിൽ ട്രന്റിങ് ആയത് എന്നിങ്ങനെയാണ് ഈ കാറ്റഗറി.

ജിയോ

ജിയോ ഉപയോക്താക്കൾക്ക് തങ്ങൾക്ക് ആവശ്യമായ പ്ലാനുകൾ തിരഞ്ഞെടുക്കാൻ ഏറെ സഹായകമാവുന്ന രീതിയിലാണ് പുതിയ കാറ്റഗറികൾ ഉണ്ടാക്കിയിരിക്കുന്നത്. ബെസ്റ്റ് സെല്ലേഴ്സിൽ നാല് പ്ലാനുകളും സൂപ്പർ വാല്യൂ പ്ലാനുകളായി രണ്ട് പ്ലാനുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ട്രന്റിങ് ലിസ്റ്റിൽ ജിയോ 349 രൂപ പ്ലാൻ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ പ്ലാനുകളെല്ലാം മികച്ച ആനുകൂല്യം നൽകുന്നവയാണ്. ഈ പ്ലാനുകൾ വിശദമായി പരിശോധിക്കാം.

ബെസ്റ്റ് സെല്ലേഴ്സ് പ്ലാനുകൾ

ബെസ്റ്റ് സെല്ലേഴ്സ് പ്ലാനുകൾ

മുകളിൽ സൂചിപ്പിച്ചത് പോലെ റിലയൻസ് ജിയോ മൊത്തം നാല് പ്ലാനുകളെ ‘ബെസ്റ്റ് സെല്ലേഴ്‌സ്' ആയി ലിസ്റ്റ് ചെയ്തിട്ടുണ്ട്. 199 രൂപയുടെ പ്രീപെയ്ഡ് റീചാർജാണ് ഇതിൽ ആദ്യത്തേത്. ദിവസവും 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 28 ദിവസം വാലിഡിറ്റിയും നൽകുന്ന ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും നൽകുന്നു. ജിയോ ബെസ്റ്റ് സെല്ലേഴ്സ് പ്ലാനുകളിൽ രണ്ടാമത്തെ പ്ലാൻ 555 രൂപ വിലയുള്ള പ്ലാനാണ്. 199 രൂപ റീചാർജിന് തുല്യമായ ആനുകൂല്യങ്ങളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

599 രൂപ

ബെസ്റ്റ് സെല്ലേഴ്സ് പ്ലാനിൽ മൂന്നാമത്തെ പ്ലാനിന് 599 രൂപയാണ് വില. ദിവസവും രണ്ട് ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. അവസാനത്തെ പ്ലാനിന് 2,399 രൂപയാണ് വില. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 365 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

ജിയോ സൂപ്പർ വാല്യു പ്രീപെയ്ഡ് പ്ലാനുകൾ

ജിയോ സൂപ്പർ വാല്യു പ്രീപെയ്ഡ് പ്ലാനുകൾ

ജിയോയുടെ പുതിയ കാറ്റഗറികളിൽ ‘സൂപ്പർ വാല്യു' എന്ന മറ്റൊരു വിഭാഗം കൂടി ഉണ്ട്. ഈ പ്ലാനിന് 249 രൂപ, 2,599 രൂപ എന്നിങ്ങനെയാണ് വില. 249 രൂപ പ്രീപെയ്ഡ് പ്ലാനിന് 28 ദിവസം വാലിഡിറ്റിയാണ് ലഭിക്കുന്നത്. ദിവസവും 2 ജിബി ഡാറ്റയും 2,599 രൂപ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയുമാണ് നൽകുന്നത്. ഇതിനൊപ്പം അധികമായി 10 ജിബി ഡാറ്റയും ലഭിക്കും. 2,599 രൂപ പ്ലാനിന് 365 ദിവസം വാലിഡിറ്റിയാണ് ഉള്ളത്. ഇഥതിനൊപ്പം 399 രൂപ വിലമതിക്കുന്ന സൌജന്യ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനും ലഭിക്കും.

ജിയോ ട്രെൻഡിംഗ് പ്രീപെയ്ഡ് പ്ലാനുകൾ

ജിയോ ട്രെൻഡിംഗ് പ്രീപെയ്ഡ് പ്ലാനുകൾ

ജിയോയുടെ പുതിയ മൂന്ന് കാറ്റഗറികളിൽ ട്രെൻഡിങ് ആയ പ്ലാനുകളുടെ പട്ടികയിൽ നിലവിൽ ഒരു പ്ലാൻ മാത്രമേ ഉള്ളു. 349 രൂപയാണ് ഇതിന്റെ വില. ദിവസവും 3 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽരുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും 28 ദിവസം വാലിഡിറ്റിയും നൽകുന്ന ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും നൽകുന്നു. മുകളിൽ സൂചിപ്പിച്ച എല്ലാ പ്ലാനുകളും ജിയോടിവി, ജിയോസിനിമ, ജിയോ ന്യൂസ്, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് പോലുള്ള ഡിയോ ആപ്പുകളിലേക്ക് സൌജന്യ സബ്ക്രിപ്ഷൻ നൽകുന്നു.

More from GizBot

Best Mobiles in India

English summary
Jio has categorized some plans into three on their website and app. The categories of these plans are Bestsellers, Super Value and Trending.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X