3ജിബി പ്രതിദിന ഡാറ്റ നൽകുന്ന ജിയോയുടെ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

|

ഇന്ത്യൻ ടെലികോം വിപണിയിൽ ഏറ്റവും മികച്ച പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലിക്കോം കമ്പനിയാണ് ജിയോ. കുറഞ്ഞ വിലയിൽ ആർഷകമായ 4ജി ആനുകൂല്യങ്ങൾ നൽകികൊണ്ടാണ് ജിയോ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള ടെലിക്കോം ഓപ്പറേറ്ററായി മാറിയത്. ജിയോ സേവനം ആരംഭിച്ചതോടെ ഇന്ത്യൻ ടെലിക്കോം വിപണിയുടെ സ്വാഭാവവും ആളുകളുടെ ഡാറ്റ ഉപഭോഗവും വൻതോതിൽ മാറി. ദിവസേനയുള്ള ഡാറ്റ പ്ലാനുകൾക്ക് തുടക്കമിട്ടത് ജിയോയാണ്. കുറഞ്ഞ നിരക്കിൽ സൌജന്യ കോളുകളും ഡാറ്റയും നൽകുന്ന കോംബോ പ്ലാനുകൾ എന്ന ആശയത്തിന് പിന്നിലും ജിയോ തന്നെയാണ് ഉള്ളത്.

ഡാറ്റ ആനുകൂല്യങ്ങൾ

ദിവസവും 1 ജിബി, 1.5 ജിബി, 2 ജിബി, 3ജിബി എന്നിങ്ങനെ ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ ജിയോയ്ക്ക് ഉണ്ട്. കുറഞ്ഞ നിരക്കിൽ ആവശ്യത്തിന് ഡാറ്റ നൽകുന്ന ഈ പ്ലാനുകൾ പല വാലിഡിറ്റി കാലയളവിലേക്കുമായി പല വില വിഭാഗങ്ങളിൽ ലഭ്യമാണ്. ഒടിടി സ്ട്രീമിങ്, ഓൺലൈൻ ഗെയിമിങ് എന്നിവയ്ക്കോ വീട്ടിലിരുന്ന ജോലി ചെയ്യാനോ ആയി മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ദിവസവും 3ജിബി ഡാറ്റ നൽകുന്ന ജിയോ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

കൂടുതൽ വായിക്കുക: ഐയുസി നിരക്കുകൾ ഒഴിവാക്കി സമ്പൂർണ സൌജന്യ കോളുകൾ നൽകുന്ന ജിയോയുടെ ലക്ഷ്യമെന്ത്കൂടുതൽ വായിക്കുക: ഐയുസി നിരക്കുകൾ ഒഴിവാക്കി സമ്പൂർണ സൌജന്യ കോളുകൾ നൽകുന്ന ജിയോയുടെ ലക്ഷ്യമെന്ത്

ജിയോയുടെ 349 രൂപ പ്ലാൻ

ജിയോയുടെ 349 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ 349 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസം വാലിഡിറ്റിയാണ് ലഭിക്കുന്നത്. ദിവസവും 3 ജിബി ഡാറ്റയുമായിട്ടാണ് ഈ പ്ലാൻ വരുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ദിവസേനയുള്ള ഡാറ്റാ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 64 കെബിപിഎസ് വേഗതയിൽ ഇന്റനെറ്റ് ലഭിക്കുമെന്ന് ജിയോ അറിയിച്ചു. ഇതൊരു അൺലിമിറ്റഡ് കോംബോ പ്ലാനാണ്.

വോയ്‌സ് കോളിങ്
 

അൺലിമിറ്റഡ് വോയ്‌സ് കോളിങും ദിവസവും 100 എസ്എംഎസുകളും നൽകുന്ന പ്ലാനാണ് ഇത്. ഇതിലൂടെ ജിയോ ടിവി, ജിയോ സിനിമാ തുടങ്ങിയ ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ജിയോ നൽകുന്നുണ്ട്. എയർടെല്ലിനുള്ള സമാനമായ പ്ലാനിന് 398 രൂപ വിലയുണ്ട്. ഈ പ്ലാൻ ദിവസവും 3 ജിബി ഡാറ്റ 28 ദിവസത്തേക്ക് നൽകുന്നു.

കൂടുതൽ വായിക്കുക: റിലയൻസ് ജിയോ നാല് ജിയോഫോൺ പ്ലാനുകൾ പിൻവലിച്ചുകൂടുതൽ വായിക്കുക: റിലയൻസ് ജിയോ നാല് ജിയോഫോൺ പ്ലാനുകൾ പിൻവലിച്ചു

ജിയോയുടെ 401 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 401 രൂപ പ്രീപെയ്ഡ് പ്ലാൻ

സെപ്റ്റംബറിൽ ഐപിഎൽ ആരംഭിക്കുന്നതിന് മുന്നോടിയായി അവതരിപ്പിച്ച 401 രൂപ പ്ലാൻ ദിവസവും 3 ജിബി ഡാറ്റ നൽകുന്നു. 28 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മുഴുവൻ വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. അതിനൊപ്പം അധികമായി 6 ജിബി ഡാറ്റയും ജിയോ നൽകുന്നു. അതായത് 28 ദിവസത്തേക്ക് മൊത്തം 90 ജിബി ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളാണ്. 399 രൂപ വിലയുള്ള ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി മെമ്പർഷിപ്പ് ഈ പ്ലാനിലൂടെ ലഭിക്കും.

ജിയോയുടെ 999 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 999 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയുടെ 999 രൂപ പ്രീപെയ്ഡ് മൊബൈൽ പ്ലാൻ ദിവസവും 3 ജിബി ഡാറ്റയുമായിട്ടാണ് വരുന്നത്. ഈ പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയുണ്ട്. മെത്തം വാലിഡിറ്റി കാലയളവിലേക്കുമായി 252 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങൾക്കൊപ്പം ജിയോ അപ്ലിക്കേഷനുകളിലേക്കുള്ള കോംപ്ലിമെന്ററി ആക്‌സസും ഈ 999 രൂപ പ്ലാൻ നൽകുന്നു.

കൂടുതൽ വായിക്കുക: ദിവസവും 2 ജിബി വരെ ഡാറ്റയുമായി 2021ലെ ജിയോ ഫോൺ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ദിവസവും 2 ജിബി വരെ ഡാറ്റയുമായി 2021ലെ ജിയോ ഫോൺ പ്രീപെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
Among the Jio prepaid plans, the plans that get the most daily data are the Rs 349, Rs 401 and Rs 999 plans. These plans offer 3GB of data per day.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X