Jio Plans: ജിയോ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന പ്ലാനുകൾ

|

ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ചത് ഏതെന്ന ചോദ്യത്തിന് ഒരു ഉത്തരം ലഭിക്കില്ല. ഓരോ പ്ലാനുകളും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. നമ്മുടെ ആവശ്യത്തിന് അനുസരിച്ച് പ്ലാനുകൾ തിരഞ്ഞെടുക്കാൻ ഒരുപാട് ഓപ്ഷനുകൾ ജിയോ നൽകുന്നുണ്ട്. എത്ര ജിബിയാണ് നമ്മൾ ദിവസവും ഉപയോഗിക്കുന്നത്, എത്ര വാലിഡിറ്റിയാണ് വേണ്ടത്, ഏത്രത്തോളം രൂപയാണ് ചിലവഴിക്കുന്നത് എന്നതിനനുസരിച്ച് മികച്ച പ്ലാനുകൾ തന്നെ നമുക്ക് തിരഞ്ഞെടുക്കാം.

ജിയോ പ്ലാനുകൾ

ജിയോ പ്ലാനുകളിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ 299 രൂപ മുതൽ വില ആരംഭിക്കുന്ന പ്ലാനുകൾ ഉണ്ട്. 28 ദിവസം മുതൽ 84 ദിവസം വരെ വാലിഡിറ്റി നൽകുന്ന ഈ പ്ലാനുകളിലൂടെ ഡിസ്നി+ ഹോട്ട്സ്റ്റാർ അടക്കമുള്ള അധിക ആനുകൂല്യങ്ങളും ലഭിക്കുന്നു. ഏറ്റഴും കൂടുതൽ ജിയോ ഉപയോക്താക്കൾ തിരഞ്ഞെടുക്കുന്ന പ്ലാനുകൾ നോക്കാം.

299 രൂപയുടെ ജിയോ പ്ലാൻ

299 രൂപയുടെ ജിയോ പ്ലാൻ

ജിയോയുടെ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന പ്ലാനുകളിൽ വച്ച് ഏറ്റവും വില കുറഞ്ഞ പ്ലാനാണ് 299 രൂപയുടേത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ദിവസവും 2 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാൻ 56 ജിബി ഡാറ്റ നൽകുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.

ഇനി വെറുതേ പണം കളയണ്ട, ഈ ജിയോ പ്ലാനുകൾ തന്നെ നിങ്ങൾക്ക് മതിയാകുംഇനി വെറുതേ പണം കളയണ്ട, ഈ ജിയോ പ്ലാനുകൾ തന്നെ നിങ്ങൾക്ക് മതിയാകും

എസ്എംഎസ്

299 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകൾ നൽകുന്നു. ഈ പ്ലാനിലൂടെ ലഭിക്കുന്ന ദിവസവമുള്ള 2 ജിബി ഡാറ്റ ആനുകൂല്യം അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയുന്നു. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് സേവനങ്ങളിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷനും പ്ലാൻ നൽകുന്നുണ്ട്. കുറഞ്ഞ തുകയ്ക്ക് മികച്ച ഡാറ്റയും കോളിങ് ആനുകൂല്യങ്ങളും വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് ഇത്.

333 രൂപയുടെ ജിയോ പ്ലാൻ

333 രൂപയുടെ ജിയോ പ്ലാൻ

ധാരാളം ആളുകൾ തിരഞ്ഞടുക്കുന്ന ജിയോയുടെ പ്ലാനുകളിൽ ഒന്നാണ് 333 രൂപ വിലയുള്ള പ്ലാൻ. ഈ പ്ലാനിലൂടെ വരിക്കാർക്ക് 3 മാസത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്ക്രിപ്ഷൻ ലഭിക്കുന്നു. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ ആനുകൂല്യം നൽകുന്ന ജിയോയുടെ ഏറ്റവും വില കുറഞ്ഞ പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ദിവസവും 1.5 ജിബി ഡാറ്റയും പ്ലാൻ നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 42 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്.

1.5 ജിബി ഡാറ്റ

333 രൂപയുടെ പ്ലാനിലൂടെ ലഭിക്കുന്ന ദിവസവുമുള്ള 1.5 ജിബി ഡാറ്റ ആനുകൂല്യം അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയുന്നു. ഈ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നു. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്ക്രിപ്ഷന് പുറമേ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് സേവനങ്ങളിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു.

ദിവസവും 2 ജിബി ഡാറ്റ മതിയോ? എങ്കിൽ ഈ ജിയോ പ്ലാനുകൾ തിരഞ്ഞെടുക്കാംദിവസവും 2 ജിബി ഡാറ്റ മതിയോ? എങ്കിൽ ഈ ജിയോ പ്ലാനുകൾ തിരഞ്ഞെടുക്കാം

499 രൂപയുടെ ജിയോ പ്ലാൻ

499 രൂപയുടെ ജിയോ പ്ലാൻ

28 ദിവസം വാലിഡിറ്റി നൽകുന്ന 499 രൂപ പ്ലാനും ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്കുള്ള ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. മൊബൈൽ ഡാറ്റ ഉപയോഗിച്ച് വീഡിയോ സ്ട്രീമിങ് ചെയ്യുന്നവർക്ക് മതിയാകുന്ന ഡാറ്റ തന്നെയാണ് ഇത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റ പ്ലാൻ നൽകുന്നുണ്ട്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും.

ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്ക്രിപ്ഷൻ

ദിവസവും 100 എസ്എംഎസുകളും 499 രൂപ വിലയുള്ള ജിയോ പ്ലാനിലൂടെ ലഭ്യമാകും. ഈ പ്ലാൻ നൽകുന്ന ദിവസവുമുള്ള 2 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ 64 കെബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് ലഭിക്കും. പ്ലാനിലൂടെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്ക്രിപ്ഷൻ കൂടാതെ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് സേവനങ്ങളിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷനും ഉപയോക്താക്കൾക്ക് ലഭിക്കും.

666 രൂപയുടെ ജിയോ പ്ലാൻ

666 രൂപയുടെ ജിയോ പ്ലാൻ

ട്രന്റിങ് വിഭാഗത്തിൽ വരുന്ന വളരെ ജനപ്രിയമായ ജിയോ പ്ലാനാണ് 666 രൂപ പ്ലാൻ. ഈ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 84 ദിവസത്തെ വാലിഡിറ്റി നൽകുന്നു. ദീർഘകാല വാലിഡിറ്റി വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ചോയിസാണ് ഈ പ്ലാൻ. ദിവസവും 1.5 ജിബി ഡാറ്റയാണ് 666 രൂപയ്ക്ക് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഉപയോക്താക്കൾക്ക് 126 ജിബി ഡാറ്റ ലഭിക്കുന്നു. ദിവസവുമുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ 64 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാം.

ജിയോയെ താരമാക്കിയ 15 രൂപ മുതൽ ആരംഭിക്കുന്ന ഡാറ്റ പ്ലാനുകൾജിയോയെ താരമാക്കിയ 15 രൂപ മുതൽ ആരംഭിക്കുന്ന ഡാറ്റ പ്ലാനുകൾ

ആനുകൂല്യങ്ങൾ

666 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് സേവനങ്ങളിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷനും ഈ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

719 രൂപയുടെ ജിയോ പ്ലാൻ

719 രൂപയുടെ ജിയോ പ്ലാൻ

ബെസ്റ്റ് വാല്യൂ വിഭാഗത്തിൽ വരുന്ന ജിയോയുടെ മികച്ച പ്രീപെയ്ഡ് പ്ലാനാണ് 719 രൂപയുടേത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 84 ദിവസം വാലിഡിറ്റി ലഭിക്കുന്നു. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനും നൽകുന്നത്. ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 168 ജിബി ഡാറ്റ ലഭിക്കുന്നു. മൂന്ന് മാസത്തോളം വാലിഡിറ്റിയും മികച്ച ഡാറ്റയും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ ലഭിക്കുന്ന ദൈനംദിന ഡാറ്റ ആനുകൂല്യം അവസാനിച്ച് കഴിഞ്ഞാൽ 64 കെബിപിഎസ് വേഗതയിൽ ഡാറ്റ ലഭിക്കും.

അൺലിമിറ്റഡ് കോളിങ്

ജിയോയുടെ 719 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് നൽകുന്ന ഈ പ്ലാൻ കൂടുതൽ ഡാറ്റയും വാലിഡിറ്റിയും വേണ്ടവർക്ക് മികച്ച ഓപ്ഷനാണ്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിവയിലേക്കുള്ള ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും.

വില തുച്ഛം ഗുണം മെച്ചം; 149 രൂപ മുതൽ ആരംഭിക്കുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾവില തുച്ഛം ഗുണം മെച്ചം; 149 രൂപ മുതൽ ആരംഭിക്കുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
Here is a list of the top Jio prepaid plans that the majority of users select. There are plans starting at Rs 299 on this list.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X